web analytics

സോഷ്യൽ മീഡിയയിൽ പരിചയം, ട്രേഡിംഗ് വാഗ്ദാനത്തിൽ 77 ലക്ഷം നഷ്ടം; വയനാട്ടില്‍ 58കാരനെ വഞ്ചിച്ച ഹരിയാന സ്വദേശി പിടിയിൽ

സോഷ്യൽ മീഡിയയിൽ പരിചയം, ട്രേഡിംഗ് വാഗ്ദാനത്തിൽ 77 ലക്ഷം നഷ്ടം; വയനാട്ടില്‍ 58കാരനെ വഞ്ചിച്ച ഹരിയാന സ്വദേശി പിടിയിൽ

വയനാട്: ചുണ്ടേൽ സ്വദേശിയിൽ നിന്ന് ഓൺലൈൻ ഷെയർ ട്രേഡിംഗ് വഴി ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഹരിയാന സ്വദേശി പിടിയിലായി.

ഹരിയാന ഗുരുഗ്രാം സ്വദേശിയായ വിനീത് ചദ്ദ (58) ആണ് സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ പിടിയിലായത്.

പ്രതിയെ ഗുരുഗ്രാമിൽ നിന്ന് അറസ്റ്റ് ചെയ്ത് വയനാട്ടിലേക്ക് കൊണ്ടുവന്നു.

ആർത്തവമാണെന്ന് വെറുതെ പറഞ്ഞാൽ പോരാ തെളിവ് വേണം; അവധി വേണമെങ്കിൽ ഫോട്ടോ അയക്കണമെന്ന് സൂപ്പർവൈസർ; ഗത്യന്തരമില്ലാതെ ആ പാവം ശുചീകരണ തൊഴിലാളികൾ… യൂണിവേഴ്സിറ്റി ക്യാംപസിൽ നടന്നത്…

സോഷ്യൽ മീഡിയയിൽ തുടങ്ങിയ പരിചയം

കഴിഞ്ഞ ജൂണിലാണ് ‘യുവതി’യെ സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ടത്.

തുടർന്ന് യുവതി ഓൺലൈൻ ട്രേഡിങ്ങിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു.

യുവതി അയച്ച ആപ്പ് വ്യാജമാണെന്ന് അറിയാതെ ഇൻസ്റ്റാൾ ചെയ്ത്, യുവതിയുടെ നിർദ്ദേശപ്രകാരം പണം നിക്ഷേപിച്ചതാണ്.

പിന്നീട് ലാഭം ലഭിച്ചതായി കാണിച്ച് പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും പണം അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതോടെ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞു. ശേഷം സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകി.

കംബോഡിയയുമായി ബന്ധമുള്ള അക്കൗണ്ടുകൾ

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കംബോഡിയയിൽ നിന്നാണ് നിയന്ത്രിക്കപ്പെട്ടിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

പണം കൈമാറ്റം ചെയ്ത അക്കൗണ്ടുകൾ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ വിനീത് ചദ്ദയിലേക്കുള്ള ബന്ധം തെളിഞ്ഞത്.

പ്രതി ചില വിദേശ കമ്പനികൾക്കായി പണം കൈമാറ്റം ചെയ്തതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

പണം അവസാനമായി ആരുടെയെങ്കിലും കൈവശമെത്തിയതിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്.

അന്വേഷണം മുന്നോട്ട്

അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ റസാഖ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ. അബ്ദുൽ സലാം, എ. ആയിഷ, വി.കെ. ശശി എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുമ്പോൾ തട്ടിപ്പ് സംഘത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങൾ വ്യക്തമാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

English Summary:

A 58-year-old man from Wayanad lost ₹77 lakh in an online trading scam after meeting a woman through social media in June. The woman convinced him to install a fake trading app and deposit money into designated accounts. When he tried to withdraw profits, he was asked to pay more, leading him to realize it was a scam. The Cyber Police traced the fraud to accounts linked to Cambodia and arrested Haryana native Vineet Chadda from Gurugram. Further investigation is underway.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന്; ബിജെപിക്ക് നിർണായകം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ കണ്ണും കാതും ഇന്ന് വിഴിഞ്ഞത്തേക്കും മറ്റ് രണ്ട്...

പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു വർഷം കഠിനതടവ്

പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു...

ഗ്രൂപ്പ് പോര് പുറത്ത്, വിജയസാധ്യത മാത്രം മാനദണ്ഡം; സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ‘സ്ക്രീനിംഗ് കമ്മിറ്റി’ കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. സ്ഥാനാർത്ഥി നിർണയത്തിനുള്ള അതിനിർണ്ണായകമായ...

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും ജയിലിൽ!

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും...

സൂപ്പർ മദർ; തിരുവനന്തപുരം കളക്ടർ സൂപ്പറാ

സൂപ്പർ മദർ; തിരുവനന്തപുരം കളക്ടർ സൂപ്പറാ വിവാഹവും കുഞ്ഞുങ്ങളുമാണ് സ്ത്രീയുടെ സ്വപ്നങ്ങൾക്ക് തടസ്സമാകുന്നതെന്ന...

സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്

സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക് കൽപ്പറ്റ: വയനാട്...

Related Articles

Popular Categories

spot_imgspot_img