ശമനമില്ല, ഇന്നും ഉഷ്ണം തന്നെ; രണ്ട് മുതൽ മൂന്നു ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അന്തരീക്ഷ താപനില വർധിക്കുമെന്ന് മുന്നറിയിപ്പ്. സാധാരണയെക്കാൾ രണ്ട് ഡി​ഗ്രി സെൽഷ്യസ് മുതൽ മൂന്നു ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും അസ്വസ്ഥതയുള്ള കാലവസ്ഥയ്‌ക്ക് കാരണമായേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പകൽ 11 മുതൽ വൈകിട്ട് മൂന്ന് വരെയുള്ള സമയത്ത് ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം മാത്രം കുടിക്കുക. നേരിയതും അയഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ഉച്ചവെയിൽ ഏൽക്കാതിരിക്കാൻ കുട, തൊപ്പി, ടവൽ, തുടങ്ങിയവ ഉപയോഗിക്കണം. പകൽ സമയത്ത് ജനലുകളും വാതിലുകളും പരമാവധി തുറന്ന് വായു സഞ്ചാരമുള്ളതാക്കണം.

വീട്ടിൽ പാചകം ചെയ്യുന്ന സ്ഥലം വേണ്ടത്ര വായുസഞ്ചാരമുള്ളതാക്കാണം. മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് ശീതളപാനീയങ്ങൾ എന്നിവയിൽ വലിയ അളവിൽ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാൽ ഇവ ഒഴിവാക്കുക.

പകൽ സമയത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ അധിക നേരം ഇരുത്തരുത്. പകൽ ചൂടിൽ വാഹനത്തിനുള്ളിലെ താപനില അപകടകരമാകാൻ സാധ്യതകളുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

സിനിമ-സീരിയല്‍ നടന്‍ അജിത് വിജയന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സിനിമ, സീരിയല്‍ നടന്‍ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവില്‍ അജിത്...

കേരളം ചുട്ടുപൊള്ളും; സംസ്ഥാനത്ത് നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും (ഫെബ്രുവരി 10) ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ...

മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചു

ന്യൂഡൽഹി: മണിപ്പൂർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേൻ സിങ് രാജിവെച്ചു. ബിജെപി...

പത്തനംതിട്ടയില്‍ മതില്‍ ഇടിഞ്ഞ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ടയിൽ മതില്‍ ഇടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ആറന്മുള മാലക്കരയിലാണ്...

Other news

വാളയാറിലെ പെൺകുട്ടികളുടെ മരണം ആത്മഹത്യയാകാം; കോടതിയിൽ കുറ്റപത്രം നൽകി സിബിഐ

കൊച്ചി: വാളയാറിലെ പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാകാമെന്ന് സിബിഐ. കുട്ടികളുടെ അരക്ഷിതമായ ജീവിതസാഹചര്യവും...

യു.കെ.യിൽ ഇലക്ട്രിക് ബൈക്കിന്റെ വില കുറയും; കാരണം ഈ സർക്കാർ പ്രഖ്യാപനം….

യു.കെ.യിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് ബൈക്കുകളുടെ വില കുറയുന്ന തീരുമാനവുമായി സർക്കാർ...

ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും; മഹാ കുംഭമേളയിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു പ്രയാഗ്‌രാജിലേക്ക്

ന്യൂഡൽഹി: മഹാ കുംഭമേളയിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു നാളെ പ്രയാഗ്‌രാജിലെത്തും. ത്രിവേണി...

കൊച്ചിയിൽ വാഹന ഗ്യാരേജിന് തീപിടിച്ചു

കൊച്ചി: എറണാകുളത്ത് വാഹന ഗ്യാരേജിന് തീപിടിച്ചു. പാലാരിവട്ടം ബൈപ്പാസ് റോഡിന് സമീപത്തെ...

ഒരു സ്കൂട്ടറും ഒരു വീടിന്‍റെ മതിലും തകർത്തു; ഇടഞ്ഞ ആന നാട്ടുകാരെ മുൾമുനയിൽ നിർത്തിയത് ഒന്നര മണിക്കൂർ

മലപ്പുറം: നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തിയത് മണിക്കൂറുകളോളം. മാരിയമ്മൻകോവിൽ...

ഗ്രീഷ്മയെ ഒക്കെ സ്പോട്ടില്‍ കൊല്ലണം എന്തിനാണ് ജയിലിലിട്ട് തടിവയ്പ്പിക്കുന്നത്; നടി പ്രിയങ്കയുടെ അഭിമുഖം വൈറൽ

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് എതിരെ നടി പ്രിയങ്ക. ഇവരെ...

Related Articles

Popular Categories

spot_imgspot_img