വടക്കൻ ആഫ്രിക്ക: യുട്യൂബ് ചാനലിലെ വീഡിയോ പോസ്റ്റ് ചെയ്യാനും റീച്ചുണ്ടാകാനും വേണ്ടി റോഡിൽ നിന്നയാളെ കെട്ടിപ്പിടിച്ച വ്ലോഗർക്ക് മുട്ടൻ പണി. അപമര്യാദയായി പെരുമാറിയതിന് രണ്ട് മാസത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. മുഹമ്മദ് റംസി എന്ന അൾജീരിയൻ വ്ലോഗർക്കാണ് ശിക്ഷ ലഭിച്ചത്(Vlogger get 2 months imprisonment and a fine of Rs 30 lakh)
തെരുവിൽ ആളുകളെ ആലിംഗനം ചെയ്യുന്നത് പോലുള്ള സാമൂഹിക പരീക്ഷണങ്ങൾക്ക് പ്രശസ്തനായ ഒരു ജനപ്രിയ യൂറോപ്യൻ വ്ലോഗറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചതാണ് മുഹമ്മദ് റംസി. എന്നാൽ വലിയ രീതിയിലുള്ള വിമർശനമാണ് റംസിയുടെ യൂട്യൂബ് വീഡിയോക്കെതിരെ അൾജീരിയയിൽ ഉയർന്നു വന്നത്. തുടർന്ന് ക്ഷമ ചോദിച്ചു കൊണ്ട് അദ്ദേഹം രംഗത്ത് വന്നു. തന്‍റെ വീഡിയോകളിലൂടെ സമാധാനവും സ്നേഹവും പ്രചരിപ്പിക്കാനാണ് താൻ ഉദ്ദേശിച്ചതെന്ന് റംസി വ്യക്തമാക്കി.
എന്നാൽ പല രീതിയിലുള്ള വിമർശനങ്ങൾ വ്യാപകമായതോടെ കോടതി ഇയാൾക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഒപ്പം ഇയാൾക്ക് രണ്ട് മാസം തടവു ശിക്ഷയും അമ്പത് ലക്ഷം ദിനാർ (ഏകദേശം 30 ലക്ഷം രൂപ) പിഴയും വിധിക്കുകയായിരുന്നു.
Read Also: ആനമതിൽ വേണം; കാടുകയറ്റിയ കൊമ്പൻമാർ വീണ്ടും തിരിച്ചെത്തുന്നു; ആറളത്തുകാർ ആശങ്കയിൽ
Read Also: പ്രജ്വലിന് ജാമ്യമില്ല; കസ്റ്റഡി കാലാവധി ജൂൺ 10ലേക്ക് നീട്ടി
Read Also: ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ അപകടം; മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു