സിനിമയിൽ അരങ്ങേറ്റത്തിനൊരുങ്ങി വിസ്മയ മോഹന്‍ലാല്‍. ജൂഡ് ആന്തണി ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘തുടക്കം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ നടൻ തന്നെയാണ് പങ്കു വെച്ചത്.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രം കൂടിയാണ് ഇത്.
“പ്രിയ മായക്കുട്ടി, ഈ തുടക്കം സിനിമയോട് ജീവിതകാലം മുഴുവന്‍ നീളുന്ന ഒരു സ്നേഹബന്ധമായി മാറട്ടെ”, മകളുടെ ചിത്രത്തിന്റെ അനൗണ്‍സ്‍മെന്‍റ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഒരു പ്രധാന പ്രഖ്യാപനം ഉണ്ടാവുമെന്ന് ആശിര്‍വാദ് സിനിമാസ് രാവിലെ തന്നെ അറിയിച്ചിരുന്നു.
എന്നാല്‍ ഇത് മോഹന്‍ലാലിന്‍റെ ഒരു പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം ആയിരിക്കുമെന്നാണ് ആരാധകർ ഊഹിച്ചിരുന്നത്.
അതേസമയം വിസ്മയയുടെ അരങ്ങേറ്റ ചിത്രം ഏത് ഗണത്തില്‍ പെടുന്നതാണെന്ന വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ലെന്നും ഒരു കുഞ്ഞ് സിനിമയാണ് തുടക്കമെന്നും സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
Summary: Vismaya Mohanlal is all set to make her film debut in Jude Anthany Joseph’s upcoming movie titled Thudakkam. The first-look poster of the film was shared by actor Mohanlal.