തക്കാളിയുടെ വിലവര്‍ദ്ധനയ്ക്ക് പിന്നില്‍ വൈറസ് ബാധ

ന്യൂഡല്‍ഹി: തക്കാളി വിളവില്‍ സംഭവിച്ച കുറവാണ് തക്കാളിയുടെ വിലവര്‍ദ്ധനയ്ക്ക് പ്രധാനകാരണമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ ഏറ്റവും വലിയ തക്കാളി ഉദ്പാദകരായ കര്‍ണാടകയിലെ കോലാറിലും സമീപജില്ലകളിലും തക്കാളിയെ ബാധിച്ച ഇല ചുരുളന്‍ വൈറസ് രോഗങ്ങളാണ് വിളവില്‍ ഇടിവുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഈ പ്രദേശങ്ങളില്‍ സാധാരണ ഒരു വിളവെടുപ്പ് സീസണില്‍ പതിനഞ്ച് തവണവരെ വിളവെടുപ്പ് നടക്കാറുണ്ട്. എന്നാല്‍ ഇത്തവണ 3 മുതല്‍ 5 തവണ വരെയാണ് വിളവെടുപ്പ് സാധ്യമായതെന്നാണ് കര്‍ഷകരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.

ഐസിഎആര്‍-ഐഐഎച്ച്ആര്‍ ശാസ്ത്രജ്ഞന്മാരുടെ റിപ്പോര്‍ട്ടിലും കോലാറിലെ തക്കാളിപ്പാടങ്ങളില്‍ ഇലച്ചുരുളന്‍ വൈറസ് ബാധ 50% വിളകളെ ബാധിച്ചതായി പറയുന്നുണ്ട്. രോഗബാധ തക്കാളിയുടെ ഗുണനിലവാരത്തെയും ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. 72 മണിക്കൂറെങ്കിലും ഗുണനിലവാരത്തോടെ ശേഷിച്ചാല്‍ മാത്രമേ കോലാറില്‍ നിന്നും ഡല്‍ഹി പോലുള്ള സ്ഥലങ്ങളിലേക്ക് തക്കാളി കയറ്റി അയക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന തക്കാളിക്ക് പരമാവധി 52 മണിക്കൂര്‍ കഴിയുമ്പോഴേക്കും ചീഞ്ഞുപോകുന്നതായി കോലാറിലെ അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി ചൂണ്ടിക്കാണിച്ചതായും ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്.

നേരത്തെ കോലാറില്‍ നിന്ന് പ്രതിദിനം 2.3-3 ലക്ഷം പെട്ടി തക്കാളിയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത്. എന്നാല്‍ ജൂണ്‍ 29ന് ഇവിടെ നിന്നും 68,912 പെട്ടി തക്കാളി മാത്രമാണ് കയറ്റി അയക്കാന്‍ കഴിഞ്ഞതെന്നും എപിഎംസി ഭാരവാഹികള്‍ വ്യക്തമാക്കുന്നുണ്ട്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്തെ ഏറ്റവും വലിയ തക്കാളി കയറ്റുമതിക്കാരാണ് കോലാര്‍ എപിഎംസി. ഈ ജൂണില്‍ 3.2 ലക്ഷം ക്വിന്റല്‍ തക്കാളിയാണ് ഈ ജൂണില്‍ ഇവിടെ ലഭിച്ചതെന്നാണ് എപിഎംസി അധികൃതര്‍ വ്യക്തമാക്കുന്നത്. 2022 ജൂണില്‍ 5.45 ലക്ഷം ക്വിന്റല്‍ തക്കാളിയും 2021 ജൂണില്‍ 9.37 കിന്റ്വല്‍ തക്കാളിയും കോലാര്‍ എപിഎംസി സംഭരിച്ചിരുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

Other news

ആൾത്തുളയിലൂടെ താഴേക്ക് വീണു;വനിത ഹോസ്റ്റലിൽ അപകടം; രണ്ടു പേർക്ക് പരുക്ക്

കൊല്ലം: വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നും വീണ് രണ്ട് യുവതികൾക്ക്...

കാസർഗോഡ് പട്ടാപ്പകൽ വൻ കവർച്ച; ജോലിക്കാരൻ ഒളിവിൽ

കാസർഗോഡ്: കാസർഗോഡ് ചീമേനിയിൽ പട്ടാപ്പകൽ വീടിൻറെ മുൻവാതിൽ തകർത്ത് 40 പവൻ...

ആം​ബു​ല​ൻ​സും കോ​ഴി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; ആശുപത്രിയിലേക്ക് പോയ 2 പേർക്ക് ദാരുണാന്ത്യം; 7 പേർക്ക് ഗുരുതര പരുക്ക്

കൊ​ട്ടാ​ര​ക്ക​ര: സ​ദാ​ന​ന്ദ​പു​ര​ത്ത് ആം​ബു​ല​ൻ​സും കോ​ഴി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർക്ക് ദാരുണാന്ത്യം....

നഴ്സിങ് വിദ്യാർത്ഥിയുടെ മരണം; റൂം മേറ്റും ജീവനൊടുക്കാൻ ശ്രമിച്ചു

ബെം​ഗ​ളൂ​രു:രാമനഗരയിലെ നഴ്സിങ് വിദ്യാർഥി അനാമികയുടെ ആത്മഹത്യയിൽ നഴ്സിങ് കോളേജിനും പൊലീസിനുമെതിരെ കടുത്ത...

കോളിൽ മുഴുകി പിതാവ്; ബേബി സീറ്റിൽ ഒരുവയസുകാരിക്ക് ദാരുണാന്ത്യം

സിഡ്നി: ഫോൺ കോളിൽ ആയിരുന്ന പിതാവ് മകളെ ഡേ കെയറിൽ എത്തിക്കാൻ...

ഫ്രാൻസിസ് ഇട്ടിക്കോരയായി മമ്മൂട്ടി എത്തുമോ? വെള്ളിത്തിരയിൽ വരുമെന്ന് ഉറപ്പില്ല, വന്നാൽ ഉറപ്പാണ്

ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവൽ സിനിമ ആവുകയാണെങ്കിൽ മറ്റാരുമല്ല, മമ്മൂട്ടിതന്നെ ആയിരിക്കും...

Related Articles

Popular Categories

spot_imgspot_img