web analytics

മുണ്ടുടുത്ത് നെറ്റിയിൽ കുങ്കുമക്കുറി അണിഞ്ഞ് പാലക്കാട് ക്ഷേത്രത്തിൽ ദർശനം നടത്തി വീരേന്ദർ സേവാഗ്; പായസം സഹിതം സദ്യയുമുണ്ട് മടങ്ങി

പാലക്കാട്: മുണ്ടുടുത്ത് നെറ്റിയിൽ കുങ്കുമക്കുറി അണിഞ്ഞ് പാലക്കാട്ടെ ക്ഷേത്രത്തിൽ ദർശനം നടത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ്. പാലക്കാട് കാവിൽപ്പാട് പുളിക്കൽ വിശ്വനാഗയക്ഷിക്കാവിൽ ദർശനത്തിനെത്തിയതായിരുന്നു വീരേന്ദർ സേവാഗ്. പാലക്കാട്ടെ ഒരു സുഹൃത്തിനൊപ്പമാണ് വീരേന്ദർ സേവാഗ് ക്ഷേത്രത്തിലെത്തിയത്.

കഴിഞ്ഞദിവസം കോയമ്പത്തൂർ ഈഷ യോഗ സെന്ററിൽ ഗ്രാമോത്സവം പരിപാടിക്കെത്തിയ സേവാഗ് പാലക്കാട്ട് എത്തുകയായിരുന്നു. മത്സരങ്ങൾക്കുവേണ്ടിയല്ലാതെ ഇതുവരെ കേരളത്തിൽ വന്നിട്ടില്ലെന്നും പാലക്കാട്ടെ കാഴ്‌ചകൾ അതിമനോഹരമാണെന്നും സന്ദർശനം മികച്ചൊരു അനുഭവമാണെന്നും വീരേന്ദർ സേവാഗ് പറഞ്ഞു.

2005ൽ പാകിസ്ഥാനും 2006ൽ ഇംഗ്ളണ്ടിനും എതിരായ ഏകദിന മത്സരങ്ങൾക്കായി സേവാഗ് കൊച്ചിയിലെത്തിയിരുന്നു.
അതേസമയം, ക്രിക്കറ്റിനെക്കുറിച്ചുള്ള പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സേവാഗ് തയ്യാറായില്ല.

അടുത്തുവന്നവരോടെല്ലാം കൈകൂപ്പി വണങ്ങി. ഫോട്ടോയെടുക്കാനും പോസ് ചെയ്തു.
വീരേന്ദർ സേവാഗിനായി കാവിൽ പ്രത്യേക അലങ്കാര പൂജ നടന്നിരുന്നു. കാവിൽ പ്രദ‌ഷണം നടത്തിയതിനുശേഷം മാനവേന്ദ്രവർമ യോഗാതിരിപ്പാടിൽ നിന്ന് അദ്ദേഹം പ്രസാദവും ഏറ്റുവാങ്ങി. പായസം സഹിതം സദ്യയുമുണ്ട് വൈകിട്ട് നാലുമണിയോടെയാണ് അദ്ദേഹം പാലക്കാട്ടുനിന്ന് മടങ്ങിയത്.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

Other news

“മകൾ മരിച്ചു എന്ന് വിശ്വസിക്കാനല്ല, മറ്റുള്ളവരിലൂടെ അവൾ ജീവിക്കുന്നു എന്ന് വിശ്വസിക്കാനാണ് ഞങ്ങൾക്കിഷ്ടം”

"മകൾ മരിച്ചു എന്ന് വിശ്വസിക്കാനല്ല, മറ്റുള്ളവരിലൂടെ അവൾ ജീവിക്കുന്നു എന്ന് വിശ്വസിക്കാനാണ്...

അമ്മയുടെ കണ്ണുവെട്ടിക്കാനാവില്ല! ആലപ്പുഴയിൽ മകന്റെ ലഹരി ഉപയോഗം കണ്ടെത്തി ലഹരി വിൽപ്പനക്കാരനെ കുടുക്കി ഒരമ്മ

അമ്മയുടെ കണ്ണുവെട്ടിക്കാനാവില്ല! ആലപ്പുഴയിൽ മകന്റെ ലഹരി ഉപയോഗം കണ്ടെത്തി ലഹരി വിൽപ്പനക്കാരനെ...

ഐപിഎൽ 2026-ൽ വിസ്മയിപ്പിക്കാൻ പോകുന്ന 5 യുവതാരങ്ങൾ ഇതാ!

ഐപിഎൽ 2026-ൽ വിസ്മയിപ്പിക്കാൻ പോകുന്ന 5 യുവതാരങ്ങൾ ഇതാ! 1. വൈഭവ് സൂര്യവംശി...

പെരുവനം പൂരം സമാപിച്ചു; ഇനി ആറാട്ടുപുഴ പൂരത്തിന്റെ കാത്തിരിപ്പിൽ മേളപ്രേമികൾ

തൃശൂർ: മേളങ്ങളുടെ തറവാടായ പെരുവനത്തിന്റെ മണ്ണിൽ ചരിത്രപ്രസിദ്ധമായ പെരുവനം പൂരം ആവേശപൂർവ്വം...

ക്ഷേത്രപരിസരത്ത് പ്രീ-വെഡിങ് ഫോട്ടോഷൂട്ട്; ഷൂ ധരിച്ചതിന് തർക്കം, സംഘർഷം

ക്ഷേത്രപരിസരത്ത് പ്രീ-വെഡിങ് ഫോട്ടോഷൂട്ട്; ഷൂ ധരിച്ചതിന് തർക്കം, സംഘർഷം ബെംഗളൂരു: കർണാടകയിലെ ഹാസൻ...

Related Articles

Popular Categories

spot_imgspot_img