മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനു പിന്നാലെ അടുത്ത മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. അടുത്തതായി വരുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മൂന്നു വീതം ടി20, ഏകദിന പരമ്പരകളും രണ്ടു ടെസ്റ്റുകളും ആണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഡിസബംര്‍ 10നു ടി20 പരമ്പരയോടെ തുടങ്ങുന്ന പര്യടനം ജനുവരി ഏഴിനു ടെസ്റ്റ് പരമ്പരയോടെയാണ് അവസാനിക്കുക. പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ടി20 പരമ്പരയിലേക്കുള്ള ടീമിനെ പ്രഖ്യാപിക്കും മുൻപ് പ്രധാനപ്പെട്ട രണ്ടു തീരുമാനങ്ങൾ ആണ് പുറത്തു വരേണ്ടത്. നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും മുന്‍ നായകന്‍ വിരാട് കോലിയുടെയും ടി20 ഭാവിയാണ് ഇവയില്‍ ആദ്യത്തേത്. രോഹിത് ഇല്ലെങ്കില്‍ ടി20 പരമ്പരയില്‍ ആരു ടീമിനെ നയിക്കുമെന്നതും തീരുമാനിക്കണം. പരിക്കേറ്റ് വിശ്രമിക്കുന്ന ഹാര്‍ദിക് പാണ്ഡ്യ ഈ പരമ്പരയും നഷ്ടമായേക്കും. ടി20, ഏകദിന ടീമുകളെയായിരിക്കും സെലക്ഷന്‍ കമ്മിറ്റി ആദ്യം പ്രഖ്യാപിക്കുക. ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെ പിന്നീട് മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. രോഹിത്തിന്റെയും കോലിയുടെയും ടി20 ഭാവിയുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
ടി20യില്‍ തുടര്‍ന്നു കളിക്കണോ എന്നത് സംബന്ധിച്ച തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ബിസിസിഐ ഇരുവര്‍ക്കും വിട്ടു നല്‍കിയിരിക്കുകയാണ്. ടി20യില്‍ തുടരാനാണ് തീരുമാനമെങ്കില്‍ ഇവരെക്കൂടി ഉള്‍പ്പെടുത്തിയാവും അടുത്ത ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം തയ്യാറാകുക. ടി20യില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കില്‍ ഏകദിന പരമ്പരയിലും ഇരുവർക്കും വിശ്രമം നല്‍കിയേക്കും. അങ്ങനെയെങ്കില്‍ ടെസ്റ്റ് പരമ്പരയിലാവും ഇരുവരും ടീമിലേക്കു മടങ്ങിയെത്തിയേക്കുക.
2025ല്‍ ഐസിസി ചാംപ്യന്‍സ് ട്രോഫിയും 2027ല്‍ ഏകദിന ലോകകപ്പുമാണ് ഇനി വരാനിരിക്കുന്ന പ്രധാന ടൂര്‍ണമെന്റുകള്‍. ഈ ഫോര്‍മാറ്റിലെ ഭാവിയെക്കുറിച്ച് രോഹിതും കോലിയുമായി അജിത് അഗാര്‍ക്കര്‍ വൈകാതെ ചര്‍ച്ച നടത്തുമെന്നാണ് വിവരം. 2025ലെ ചാംപ്യന്‍സ് ട്രോഫി വരെയെങ്കിലും രോഹിത്തും കോലിയും ഈ ഫോര്‍മാറ്റില്‍ കളി തുടരുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ.
അതേസമയം, സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ രോഹിത് കളിക്കുന്നില്ലെങ്കില്‍ പകരക്കാരനായി കെ എൽ രാഹുൽ എത്തുമെന്നാണ് സൂചന. നിലവില്‍ ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ഓസ്‌ട്രേലിയയുമായുള്ള പരമ്പരയില്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ നയിക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിനു സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ വിശ്രമം നല്‍കാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ നായകനായെത്തുക രാഹുലായിരിക്കും. ടി20 ഫോര്‍മാറ്റിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് കൂടിയായിരിക്കും ഇത്.
Read Also:ഗുവാഹത്തിൽ ഇന്ത്യൻ യുവ നിരയുടെ ലക്ഷ്യം മൂന്നാം ജയം; തുടർ തോൽവിയുടെ നിരാശയിൽ ഓസീസ്