വിജയ്‌യുടെ സാള്‍ട്ട് & പെപ്പര്‍ലുക്കും ക്ലൈമാക്‌സും: കുറ്റം പറയാന്‍ കാരണങ്ങള്‍ തേടി ഹേറ്റേഴസ്. ലിയോയുടെ ആദ്യ റിവ്യൂ വായിക്കാം

രുവര്‍ഷം നീണ്ട കാത്തിരിപ്പ് വെറുതെയായില്ല എന്ന് തെളിയിക്കുന്നതായിരുന്നു ലിയോ സിനിമയുടെ പ്രദര്‍ശനദിവസം തിയേററ്ററുകളിലെ ആറാട്ട്. ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടില്‍ സംഭവിച്ചത് തീര്‍ത്തും അത്ഭുതമായിരുന്നു.
വന്‍ സസ്‌പെന്‍സിലാണ് ചിത്രത്തിന്റെ ആദ്യപകുതി തുടങ്ങുന്നത്. ചിത്രത്തിന്റെ ആദ്യ പകുതിയിലാണ് ടൈറ്റില്‍ എത്തുന്നത്. ഇതുവരെ കാണാത്ത ഒരു വിജയ്‌യെ ആണ് ഈ ചിത്രത്തില്‍ എല്ലാവര്‍ക്കും കാണാന്‍ സാധിക്കുക. ഒരു ഫ്ളാഷ്ബാക്ക് സ്റ്റോറി ഈ സിനിമയ്ക്കും ഉണ്ട്. അത് മാത്രമാണ് കുറച്ചൊരു ക്ലീഷേ. അതൊഴിവാക്കി നിര്‍ത്തിയാല്‍ ഇതൊരു മാസ് ത്രില്ലര്‍ തന്നെയെന്ന് ഒറ്റ സ്വരത്തില്‍ പറയാം. ഇളയദളപതിയുടെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലാണ് ലിയോയിലൂടെ ലോകേഷ് കനകരാജ് സമ്മാനിച്ചത്. ഈ ചിത്രത്തിലെ ഒരു സീന്‍ പോലും മിസ് ചെയ്യരുത്. അങ്ങനെ ഉണ്ടായാല്‍ അതിലും വലിയ നഷ്ടം മറ്റൊന്നില്ല. അത്രത്തോളം പ്രാധാന്യമാണ് ഇതിലെ ഓരോ രംഗങ്ങള്‍ക്കും. പാര്‍ത്ഥിപനായും ലിയോ ദാസായും വിജയ്‌യുടെ പകര്‍ന്നാട്ടം അവിസ്മരണീയമാണ്.
ഗംഭീരഷോട്ടുകളും മികച്ച ദൃശ്യങ്ങളും ചിത്രത്തിന് കൊടുക്കുന്ന വേറെ ലെവല്‍ ഹൈപ്പ് തന്നെയെന്നാണ് ആരാധകര്‍ ഒന്നടങ്കം ഒരേ മനസോടെ പറയുന്നത്.


തമിഴ്നാട്ടില്‍ ഫാന്‍സ് ഷോ നടത്താന്‍ അനുമതി ലഭിക്കാത്തതിനാല്‍ തമിഴ്നാട്ടില്‍ നിന്നുള്ള കടുത്ത വിജയ് ആരാധകര്‍ കേരളത്തിലും ബാംഗ്ലൂരിലും എല്ലാം എത്തിയാണ് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടത്.
ബാബു ആന്റണിയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ലോകേഷിന്റെ തന്നെ കൈതി റഫറന്‍സ് കൂടി എത്തുന്നതോ  ചിത്രത്തിനെ ആവേശത്തിന്റെ കൊടുമുടിയില്‍ കൊണ്ടുപോയി വെക്കുകയാണ്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജൃുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലിഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങകിടാചലം തുടങ്ങി വമ്പന്‍ താരനിരയാണ് ഈ ചിത്രത്തിലുള്ളത്.

സെവന്‍സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസ്വാമിയും ചേര്‍ന്നാണ് ലിയോ നിര്‍മ്മിക്കുന്നത്. ശ്രീഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലനാണ് കേരളത്തിലെ വിതരണാവകശാം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍. ലിയോയുടെ ഡിഒപി: മനോജ് പരമഹംസ, ആക്ഷന്‍: അന്‍പറിവ്, എഡിറ്റിങ്: ഫിലോമിന്‍ രാജ്, പി ആര്‍ഒ: പ്രതീഷ് ശേഖര്‍

 

എന്താണ് ലിയോ?

സഞ്ജയ് ദത്ത് ലിയോ (വിജയ്) യുടെ അച്ഛനായിട്ടാണ് വരുന്നത്. മഡോണ സെബാസ്റ്റിന്‍ ലിയോയുടെ സഹോദരിയും. ജീസസ് ഹൊറോസ്‌കോപ് വിശ്വസിച്ച് അച്ഛന്‍ സഹോദരിയെ കൊല്ലുന്നു. അതിന്റെ പ്രതികാര കഥയാണ് സിനിമ. പക്ഷെ ലോകേഷ് കനകരാജിന്റെ സംവിധാന മികവ് ഗംഭീരമാണ്. അതിന് വേണ്ടി സിനിമ കാണാം. സസ്പെന്‍സ് പൊളിക്കുന്നില്ല, തിയേറ്ററില്‍ കണ്ട് ആ വികാരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുക.
തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങുന്നവരോട് ചോദിച്ചപ്പോഴാകട്ടെ, ദളപതി ഉയിര്‍, ഇത് വേറെ ലെവല്‍, ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് എന്നൊക്കെ അവര്‍ വിധി എഴുതിക്കഴിഞ്ഞു. ഇതൊരു പെര്‍ഫക്ട് ഫാന്‍സ് എന്റര്‍ടൈന്‍മെന്റ് സിനിമയാണെന്നത് ഈ പ്രതികരണത്തില്‍ നിന്നും മനസ്സിലാക്കാം. ആരാധകര്‍ക്ക് വേണ്ടിയാണ് സിനിമ ചെയ്യുന്നത് എന്ന് പറഞ്ഞ വിജയ്, ആ വാക്ക് പൂര്‍ണമായും പാലിച്ചു എന്ന് സാരം.

 

ഫ്‌ളോപ്പായ ക്ലൈമാക്‌സെന്ന് ഒരു വിഭാഗം

ചിത്രം കണ്ടിറങ്ങുന്നവര്‍ ലിയോയെ വാനോളം പുകഴ്ത്തുമ്പോള്‍ സിനിമയെ കുറിച്ച് മോശം അഭിപ്രായവും വരാതെയില്ല. പല അവസരങ്ങളിലും ആ ലുക്ക് വിജയ്ക്ക് മാച്ച് ചെയ്യുന്നില്ല എന്ന് പറഞ്ഞവരും തിയേറ്ററിലുണ്ടായിരുന്നു. ആദ്യത്തെ 50 മിനിട്ട് ഭയങ്കരമായി വലിച്ചു നീട്ടുകയായിരുന്നു. ഫാമിലി ഇമോഷന്‍സ് കൈയ്യിലെടുക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. ക്ലൈമാക്സും ഫ്ളോപ്പായി. അര്‍ജ്ജുന്‍ സര്‍ജ്ജയുടെ അഭിനയം ഗംഭീരമായിരുന്നു. അനിരുദ്ധിന്റെ സംഗീതവും സിനിമയെ രക്ഷപ്പെടുത്തുന്നില്ല. ലൊക്കേഷന്‍ അത്ര നല്ലതല്ല.. ഇങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍…

 

 

Also Read: ബ്ലോക്ക്ബസ്റ്റർ വിജയമാകണമെന്ന് പ്രാർത്ഥിച്ച് ലിയോ ആരാധകർ. കോടികൾ തന്നാലും പ്രദർശിപ്പിക്കില്ലെന്ന് ചെന്നൈയിലെ രോഹിണി തിയറ്റർ ഉടമകൾ. വ്യാഴാഴ്ച്ച വിജയ് ആരാധകരുടെ ദിനം.

spot_imgspot_img
spot_imgspot_img

Latest news

റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ മരിച്ച നിലയിൽ...

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരത്തിന് ആഹ്വാനം. സിനിമാ സംഘടനകളുടെ...

ബംഗ്ലാദേശിൽ വൻ കലാപം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വസതി ഇടിച്ചുനിരത്തി; ചരിത്രം മായ്ക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് ഹസീന

സമൂഹമാധ്യമത്തിലൂടെ രാജ്യത്തെ ജനങ്ങളോട് സംസാരിക്കുന്നതിനിടെ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ...

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

Other news

അടിച്ച് പല്ല് കൊഴിച്ചു; ഓട്ടോ ഡ്രൈവർക്ക് പൊലീസിന്റെ ക്രൂരമർദനമേറ്റതായി പരാതി

ഇടുക്കി: കൂട്ടാറിൽ പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്നയാൾക്ക് പൊലീസിന്റെ...

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള സർക്കാർ വിലക്കിനെ വിമർശിച്ചതിന് അറസ്റ്റ് ചെയ്യാൻ ഉത്തരവ്; താലിബാൻ മന്ത്രി രാജ്യംവിട്ടു

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള വിലക്കിനെ വിമർശിച്ച താ​ലി​ബാ​ൻ മ​ന്ത്രി​ക്ക് അ​റ​സ്റ്റ് വാ​റ​ന്റ്. താ​ലി​ബാ​ൻ...

കുപ്പി ബന്ധു കാണാതിരിക്കാൻ മതിലു ചാടി: അരയിലിരുന്ന മദ്യക്കുപ്പി പൊട്ടി യുവാവിന് ദാരുണാന്ത്യം

അരയില്‍ തിരുകി വച്ചിരുന്ന മദ്യക്കുപ്പി പൊട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു....

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരത്തിന് ആഹ്വാനം. സിനിമാ സംഘടനകളുടെ...

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി‍​ഡ​ൻറി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി; പി. ​വി. ശ്രീ​നി​ജി​ൻ എം​എ​ൽ​എ​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത് പോലീസ്

കൊ​ച്ചി: കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി‍​ഡ​ൻറി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പി. ​വി....

ഒട്ടകത്തെ കൊന്നാൽ വിവരമറിയും; ഒരുകിലോ 600-700.. കശാപ്പ് പരസ്യം വൈറൽ; പിന്നാലെയുണ്ട് പോലീസ്

മലപ്പുറം: മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചിയാക്കി വിൽക്കാൻ നീക്കം. കാവനൂരിലും ചീക്കോടിലുമായി...

Related Articles

Popular Categories

spot_imgspot_img