സ്‌കൂളിലെ മേശക്കുള്ളിൽ മൂർഖൻ പാമ്പ്
തൃശൂർ: സ്കൂളിലെ മേശക്കുളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. തൃശൂർ കുരിയച്ചിറയിലാണ് സംഭവം. സെന്റ് പോൾസ് പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ്സിലെ സി ഡിവിഷനിലാണ് പാമ്പിന്റെ കണ്ടത്.
പുസ്തകം എടുക്കാൻ വേണ്ടി മേശവലിപ്പ് തുറന്നപ്പോളാണ് പാമ്പ് കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തലനാരിഴയ്ക്കാണ് കുട്ടികൾ രക്ഷപ്പെട്ടത്.
തുടർന്ന് സ്‌കൂൾ അധികൃതർ ഉടൻ തന്നെ കുട്ടികളെ ക്ലാസ്സിൽ നിന്നും മാറ്റുകയായിരുന്നു. പാമ്പിനെ അവിടെ നിന്ന് മാറ്റിയതിനുശേഷം ആണ് കുട്ടികളെ ക്ലാസിനകത്തേക്ക് പ്രവേശിപ്പിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. കുട്ടികൾ തന്നെയാണ് പാമ്പിനെ കണ്ടത്. അതേസമയം മേശയ്ക്കുള്ളിൽ പാമ്പ് എങ്ങനെ വന്നുവെന്ന് അറിയില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
കേരളത്തിൽ ഇനി ആരും പാമ്പുകടിയേറ്റ് മരിക്കരുത്
തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് വിഷത്തിന് പ്രതിവിധി വികസിപ്പിക്കുന്നതിൽ വനം, ആരോഗ്യ വകുപ്പുകൾ കൈകോർക്കാൻ ഒരുങ്ങുന്നു. പാമ്പിൻവിഷത്തിന്റെ തീവ്രത ഓരോ പ്രദേശത്തും വ്യത്യാസപ്പെടുന്നത് കണക്കിലെടുത്താണ് തദ്ദേശീയമായി മരുന്ന് വികസിപ്പിക്കാനുള്ള നീക്കം.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്ന ആന്റിവെനത്തേക്കാൾ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നവ നിർമ്മിക്കാനാണ് നീക്കം.
നിലവിൽ ഇന്ത്യയിലെ മൊത്തം പാമ്പുകടി മരണങ്ങളിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ പങ്ക് കുറവാണ്. ഇത് എടുത്തുകാണിച്ചുകൊണ്ട് 2030 ആകുമ്പോഴേക്കും ഇത്തരം മരണങ്ങൾ പൂജ്യം ആക്കുക എന്ന ലക്ഷ്യത്തിൽ മുന്നിട്ട് ഇറങ്ങുന്നതെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ ലോക പാമ്പ് ദിന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അറിയിച്ചു.
സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ലോകമെമ്പാടുമായി ഏകദേശം 82,000 പാമ്പുകടി മരണങ്ങൾ സംഭവിക്കുന്നുണ്ട്. അതിൽ പകുതിയും ഇന്ത്യയിലാണ്. 2019-ൽ 119 ആയിരുന്ന മരണസംഖ്യ 2024-ൽ 30 ആയി കുറഞ്ഞിരുന്നു. ഇതും കുറച്ചുകൊണ്ടുവരാനാണ് ഇപ്പോഴത്തെ ശ്രമമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇത് മൂർഖൻ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്ന കാലം… കുഞ്ഞെന്നു കരുതി അവഗണിക്കണ്ട ഒരു മനുഷ്യനെ കൊല്ലനുള്ള വിഷമൊക്കെയുണ്ട്; കരുതിയിരിക്കാം, അറിയണം ഇക്കാര്യങ്ങൾ
കൊച്ചി: കടിച്ച പാമ്പിനെ വിളിച്ചുവരുത്തി വിഷമിറക്കുന്ന ഉഗ്രപ്രതാപികളായ വിഷവൈദ്യന്മാരുടെ വീര കഥകൾ പണ്ട് എല്ലാ നാടുകളിലും കേട്ടിട്ടുണ്ടാവും.
വിഷം തീണ്ടിയ ആൾക്കായി വരുന്നവരുടെ ദൂത ലക്ഷണം മുതൽ മരിച്ച ആൾ എഴുന്നേറ്റ് നടന്നതു വരെ- “വെറും സാക്ഷ്യം” മുതൽ “അനുഭവസാക്ഷ്യം” വരെ നീളുന്ന പൊടിപ്പും തൊങ്ങലും വെച്ച കഥകൾകേട്ട് പലർക്കും രോമം എഴുനേറ്റു നിന്നിട്ടുണ്ടാവും!
ഇത്തരം തള്ള് കഥകളൊന്നും സാധാരണയായി ഇക്കാലത്ത് ആരും വിശ്വാസിക്കാറില്ലെങ്കിലും ഈ നൂറ്റാണ്ടിലും ചിലരൊക്കെ ആ കഥകളിൽ കാമ്പുണ്ടെന്ന് കരുതുന്നുമുണ്ട്.
പാമ്പുകൾ പൊതുവേ മനുഷ്യർക്ക് പേടിയുള്ള ഏക ഉരഗ ജീവിയാണ് – വിഷമുണ്ടായാലും ഇല്ലെങ്കിലും – ഈ ഭയം മനുഷ്യപരിണാമ ചരിത്രത്തോളം പഴക്കമുള്ളതാണ് – ആന്റി സ്നേക് വെനം കണ്ടെത്തുന്നതു വരെയും പഴയകാലത്ത് ലോകത്തെങ്ങും വിഷപ്പാമ്പുകളുടെ കാര്യമായ കടി കിട്ടിയവരിൽ ഭൂരിഭാഗവും മരിച്ചിട്ടുണ്ട്
മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്കും പ്രായപൂർത്തിയായ ഒരാളെ കൊല്ലാനുള്ള വിഷമുണ്ടെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ.
ഒരു പഠനത്തിൽ മുതിർന്ന അണലിയിൽ കാണപ്പെടുന്ന വിഷത്തേക്കാൾ അണലിക്കുഞ്ഞുങ്ങളുടെ വിഷത്തിന് തീവ്രത കൂടുതലാണെന്ന് പറയുന്നുണ്ട്. ജനിച്ച ദിവസം മുതൽ സ്വന്തമായാണ് അണലിക്കുഞ്ഞ് ഇര പിടിക്കുന്നത്.
അമ്മപാമ്പ് ഇരപിടിച്ച് നൽകുകയോ കൂടെക്കൊണ്ട് നടക്കുകയോ ചെയ്യാറില്ല എൻ്നതാണ് യാഥാർഥ്യം. വിഷത്തിന്റെ അളവ് കുറവാണെങ്കിലും വീര്യം കൂടുതലാണ്.
മൂർഖൻ കുഞ്ഞുങ്ങളുടെ വിഷത്തിനും തീവ്രത വളരെ കൂടുതലാണ്. പാമ്പുകടിയേറ്റ് ചെറിയ ജീവികൾ തൽക്ഷണം ചത്തൊടുങ്ങുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Summary: A venomous snake was found under a desk in a classroom at St. Paul’s Public School in Kuriachira, Thrissur. The incident occurred in the 3rd standard C Division, raising serious concerns about student safety.