web analytics

ചിക്കമ്മ’ തരംഗത്തിന് ശേഷം വെങ്കായോ ഇനി മലയാളത്തിൽ! ടിനു പാപ്പച്ചൻ മാജിക് തുടങ്ങുന്നു

ചിക്കമ്മ’ തരംഗത്തിന് ശേഷം വെങ്കായോ ഇനി മലയാളത്തിൽ! ടിനു പാപ്പച്ചൻ മാജിക് തുടങ്ങുന്നു

തമിഴ് ഇൻഡിപെൻഡന്റ് മ്യൂസിക് ലോകത്ത് ശ്രദ്ധ നേടിയ വെങ്കായോ റാപ്പർ (ഐസക് നവീൻ) ഇനി മലയാള സിനിമയിലേക്ക്. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ടിനു പാപ്പച്ചൻ ചിത്രം ‘കൊല്ലം കോട്ട കമ്പനി’യിലൂടെയാണ് അദ്ദേഹത്തിന്റെ മലയാള പ്രവേശനം.

തമിഴിൽ വൈറലായ “ചിക്കമ്മ” ട്രാക്കിലൂടെ ശ്രദ്ധ നേടിയ കലാകാരനാണ് വെങ്കായോ. നാല് പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണിത്.

മുഴുനീള ആക്ഷൻ ചിത്രങ്ങളിൽ നിന്ന് ചെറിയ ഇടവേള എടുത്താണ് ടിനു പാപ്പച്ചൻ ഈ സിനിമ സംവിധാനം ചെയ്യുന്നത്. കൊല്ലം പശ്ചാത്തലമാക്കി ഒരുപോലീസുകാരനും യുവാക്കളും തമ്മിലുള്ള സംഘർഷമാണ് കഥയുടെ പ്രമേയം.

സിനിമയുടെ മുന്നിലും പിന്നിലും ഏകദേശം 80 ശതമാനവും പുതുമുഖങ്ങളാണെന്ന് സംവിധായകൻ അറിയിച്ചു.

അരുൺ നാരായണൻ, അഞ്ജന ഫിലിപ്പ്, ബിനു എസ്.ഡി, ടിനു പാപ്പച്ചൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആർ. അരവിന്ദനും സുജിത്ത് സുന്ദരനും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിന് റാഹിലാണ് ഛായാഗ്രഹണം.

പ്രധാന അണിയറപ്രവർത്തകർ:

കോ-പ്രൊഡ്യൂസർ – അച്ചു ബേബി ജോൺ

എഡിറ്റർ – ദീപു ജോസഫ്

ആർട്ട് ഡയറക്ടർ – അജയ് മങ്ങാട്

സൗണ്ട് ഡിസൈൻ – രംഗനാഥ് രവി

ആക്ഷൻ – കലൈ കിംഗ്സ്റ്റൺ

കോസ്റ്റ്യൂം – ആഷിഷ് നമ്പ്യാർ

മേക്കപ്പ് – റോണക്സ് സേവ്യർ

ഗാനരചന – വിനായക് ശശികുമാർ

കളറിസ്റ്റ് – ശ്രീക് വാര്യർ

പ്രൊഡക്ഷൻ കൺട്രോളർ – പ്രധ്വി എൻ രാജൻ

ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഉമേഷ് രാധാകൃഷ്ണൻ

ലൈൻ പ്രൊഡ്യൂസേഴ്സ് – ഫെബി സ്റ്റാലിൻ, വിവേക് കെ.ജി

അസോസിയേറ്റ് ഡയറക്ടർ – വിഷ്ണു വിജയൻ

സ്റ്റിൽസ് – ഷൈൻ സബൂറ

പ്രൊമോ സ്റ്റിൽസ് – അർജുൻ കല്ലിങ്കൽ

പി.ആർ.ഒ – റോജിൻ കെ റോയ്

English Summary

Tamil indie music sensation Vengayo Rapper (Isaac Naveen), known for the viral track “Chikkamma,” is making his Malayalam debut with director Tinu Pappachan’s film Kollam Kotta Company, featuring music by Justin Varghese. The film, set in Kollam, revolves around a conflict between a policeman and a group of youngsters and features mostly newcomers in both cast and crew.

vengayo-rapper-malayalam-debut-kollam-kotta-company

Vengayo Rapper, Isaac Naveen, Tinu Pappachan, Kollam Kotta Company, Malayalam Cinema, Tamil Indie Music, Film News, Justin Varghese

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

Other news

കേരളത്തിന് സ്വന്തം നർക്കോട്ടിക് ബ്യൂറോ; 214 പേർക്ക് സ്ഥിരനിയമനം; മന്ത്രിസഭാ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നിർണ്ണായകമായ മന്ത്രിസഭാ യോഗത്തിൽ വിവിധ മേഖലകളിൽ വിപ്ലവകരമായ...

പോത്ത് വളർത്തുന്നവർക്ക് സുവർണകാലം; കർഷകർക്ക് ഇരട്ടി ലാഭം!

പോത്ത് വളർത്തുന്നവർക്ക് സുവർണകാലം; കർഷകർക്ക് ഇരട്ടി ലാഭം! കോട്ടയം: ആന്ധ്രപ്രദേശിൽ നിന്നുള്ള പോത്തുകൾക്ക്...

രണ്ടര വയസ്സുള്ള മകൾക്ക് മുന്നിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു; നടുക്കുന്ന സംഭവം കോട്ടയത്ത്

രണ്ടര വയസ്സുള്ള മകൾക്ക് മുന്നിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ...

ജോര്‍ജുകുട്ടിയുടെ കഥ വീണ്ടും; ‘ദൃശ്യം 3’ ടീസർ സെൻസർ പൂർത്തിയായി

ജോര്‍ജുകുട്ടിയുടെ കഥ വീണ്ടും; ‘ദൃശ്യം 3’ ടീസർ സെൻസർ പൂർത്തിയായി മലയാള സിനിമാപ്രേക്ഷകരും...

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം കൊല്ലം: ഗതാഗത...

Related Articles

Popular Categories

spot_imgspot_img