മൈക്രോ ഫിനാൻസ് കേസിൽ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഉത്തരവിട്ടു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നൽകിയ അപേക്ഷ കോടതി അംഗീകരിച്ചു. വി എസിന്റെ ആക്ഷേപ ഹർജി കോടതി അംഗീകരിച്ചു. അഴിമതി നടന്നിട്ടില്ലെന്ന് വിജിലൻസിന്റെ റിപ്പോർട്ട് കോടതി നിരാകരിച്ചു. കോർപ്പറേഷനിൽ നിന്നെടുത്ത വായ്പ താഴേത്തട്ടിലേക്ക് വിതരണം ചെയ്ത് തട്ടിപ്പ് നടത്തിയെന്നും 15 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്നുമായിരുന്നു വെള്ളാപ്പള്ളിക്കെതിരായ വിഎസ്സിന്റെ പരാതി. വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതോടെയാണ് വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. മൂന്നു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് നിർദ്ദേശം.
Read also: കേരളം കത്തുന്നു; ആലപ്പുഴയിൽ സൂര്യതാപമേറ്റ് യുവാവ് മരിച്ചു; കുഴഞ്ഞുവീണത് കെട്ടിട നിർമ്മാണ ജോലിക്കിടെ