web analytics

ഒരു കിലോ കഞ്ചാവുമായി വാഷ് അലിയും; മൊബൈലിൽ ഓർഡർ എടുത്ത് മദ്യം വിൽക്കുന്ന കൂറ്റായി ഷാജിയും പിടിയിൽ; പിടികൂടിയത് പെരുമ്പാവൂർ പോലീസ്

പെരുമ്പാവൂരിൽ കഞ്ചാവ് മദ്യവിൽപ്പനക്കാർ പിടിയിൽ . ഒരു കിലോ കഞ്ചാവുമായി മൂർഷിദാബാദ് ഉത്തരഘോഷപ്പാറ വാഷ് അലി (34), സ്ക്കൂട്ടറിൽ മദ്യവിൽപ്പന നടത്തുന്ന തണ്ടേക്കാട് കൂറ്റായി വീട്ടിൽ ഷാജി (കൂറ്റായി ഷാജി 49) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പെരുമ്പാവൂർ മാവിൻ ചുവട് ഭാഗത്ത് നിന്നാണ് കഞ്ചാവ് വിൽപ്പനക്കാരനെ പിടികൂടിയത്. അതിഥി തൊഴിലാളികൾക്കിടയിലും, മലയാളികളായ യുവാക്കൾക്കിടയിലും 1000, 500 രൂപയുടെ പൊതികളാക്കിയാണ് വിൽപ്പന. ബംഗാളിൽ നിന്നാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നിരുന്നത്. പോലീസ് നിരിക്ഷണത്തിലായിരുന്നു വാഷ് അലി.

വാഷ് അലി
വാഷ് അലി

കഞ്ചാവ് വിറ്റ 27000 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു. മദ്യവിൽപനക്കിടയിൽ പോഞ്ഞാശേരി ചുണ്ടമലപ്പുറം ഭാഗത്ത് നിന്നുമാണ് ഷാജിയെ പിടികൂടിയത്.

കൂറ്റായി ഷാജി

മൊബൈൽ ഫോൺ വഴി ഓർഡറെടുത്ത് ആവശ്യക്കാർക്ക് മദ്യം എത്തിച്ചു കൊടുക്കുകയായിരുന്നു ഇയാൾ. അതിഥി തൊഴിലാളികൾക്കിടയിലായിരുന്നു കൂടുതലും വിൽപ്പന. ഷാജി പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. എ.എസ്.പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ എം.കെ രാജേഷ്, സബ് ഇൻസ്പെക്ടർമാരായ വി. വിദ്യ, ജോഷി തോമസ്, അസി. സബ് ഇൻസ്പെക്ടർ പി.എ അബ്ദുൾ മനാഫ്, സീനിയർ സിപിഒമാരായ ടി.എ അഫ്സൽ, ടി.എൻ മനോജ് കുമാർ , ബെന്നി ഐസക്ക്, കെ.എ അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

ആന്ധ്രയിൽ ദാരുണ ബസ് അപകടം: ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു; പിഞ്ചുകുഞ്ഞുങ്ങളടക്കം 14 മരണം

ആന്ധ്രയിൽ ബസ് അപകടം: ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് 14 മരണം ആന്ധ്രപ്രദേശിലെ വിജയവാഡയ്ക്ക്...

സുധിയും മിനിയും ഇന്നും മലയാളിമനസ്സുകളിൽ! 29 വർഷങ്ങൾക്ക് ശേഷം ഫാസിലിനൊപ്പം ആ പഴയ ‘ചോക്ലേറ്റ് ഹീറോ’;വൈറലായി ചാക്കോച്ചന്റെ കുറിപ്പ്

മലയാള സിനിമയുടെ ചരിത്രപുസ്തകത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട പേരാണ് 'അനിയത്തിപ്രാവ്'. ഒരു...

പശ്ചിമേഷ്യൻ യുദ്ധഭീതി: മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ലോകരാജ്യങ്ങളെ മുനയിൽ നിർത്തുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ സുരക്ഷയും...

ഏലപ്പാറ കൊലപാതകം; പൊലീസിന്റെ ‘മിന്നൽ’ നീക്കം; കൊലയാളി കുടുങ്ങിയത് മണിക്കൂറുകൾക്കുള്ളിൽ!

ഏലപ്പാറ കൊലപാതകം; പൊലീസിന്റെ 'മിന്നൽ' നീക്കം; കൊലയാളി കുടുങ്ങിയത് മണിക്കൂറുകൾക്കുള്ളിൽ! ഏലപ്പാറ: ലോഡ്ജ്...

നെല്ലാപ്പാറയിലെ ‘മരണവളവ്’; ഇനിയെത്ര ജീവനുകൾ പൊലിയണം അധികാരികൾ കണ്ണുതുറക്കാൻ?

നെല്ലാപ്പാറയിലെ 'മരണവളവ്'; ഇനിയെത്ര ജീവനുകൾ പൊലിയണം അധികാരികൾ കണ്ണുതുറക്കാൻ? മൂവാറ്റുപുഴ–പുനലൂർ സംസ്ഥാന പാതയിലെ...

ഗ്യാസ് സിലിണ്ടർ നൽകൂ, ഒരു മാസം ഫ്രീ ബിരിയാണി കഴിക്കൂ; ഹോട്ടലിന്റെ ബിരിയാണി ചലഞ്ച് വൈറൽ !

ഹോട്ടലിന്റെ ബിരിയാണി ചലഞ്ച് വൈറൽ പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ അന്തരീക്ഷം ആഗോളതലത്തിൽ ഇന്ധന...

Related Articles

Popular Categories

spot_imgspot_img