സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഹിന്ദിയും മലയാളം ഉള്‍പ്പടെയുള്ള മറ്റ് പ്രാദേശിക ഭാഷകളും ഉള്‍പ്പെടുത്താൻ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോർ ടെക്നിക്കല്‍ എജുക്കേഷൻ (എഐസിടിഇ) തീരുമാനിച്ചു. വൈബ്രന്റ് അഡ്വക്കൻസി ഫോർ അഡ്വാൻസ്മെന്റ് ആൻഡ് നർചറിംഗ് ഓഫ് ഇന്ത്യൻ ലാംഗ്വേജസ് (വാണി) എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഹിന്ദിക്ക് പുറമേ മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഗുജറാത്തി, മറാഠി, പഞ്ചാബി, ബംഗാളി, അസമീസ്, ഒഡിയ, ഉറുദു എന്നീ ഭാഷകളാണ് തെരഞ്ഞെടുത്തത്. ഹിന്ദിയില്‍ 12-ഉം മറ്റുള്ളവയില്‍ എട്ട് വീതവും സെമിനാറുകള്‍ ഉണ്ടാകും.
അഡ്വാൻസ്ഡ് മെറ്റീരിയല്‍സ്, സെമി കണ്ടക്ടർ, ബഹിരാകാശ പഠനം, ഊർജ്ജം, കാലാവസ്ഥ വ്യതിയാനം, അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ്, അഗ്രോടെക്ക്, ഭക്ഷ്യ സംസ്കരണം, ആരോഗ്യം, ദുരന്ത നിവാരണം, വ്യവസായം തുടങ്ങിയ മേഖലകളിലാകും ഇത്. ഗവേഷണ പ്രബന്ധങ്ങളിലുള്‍പ്പടെ ഇന്ത്യൻ ഭാഷകളെ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.
Read More: ഹൈക്കോടതി അവസാനത്തെ കോടതിയല്ല; കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഇപി ജയരാജന്‍
Read More: രാഹുലിനെ കണ്ടെത്താനായില്ല; റെഡ് കോർണർ നോട്ടീസിറക്കും