റെയിൽവേ മന്ത്രിയോട് അന്വേഷണം ആവശ്യപ്പെട്ട് കെസി വേണുഗോപാൽ
രാജ്യത്തെ പൊതുസംവിധാനത്തെ കാവിവത്കരിച്ച്, ആർഎസ്എസിന്റെ നുകത്തിൽ കെട്ടാനുള്ള നീചമായ ശ്രമത്തിൻ്റെ ഭാഗമാണ്
എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിക്കുകയും അത് ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റുകയും ചെയ്ത നടപടിയെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി.
ഇന്ത്യൻ റെയിൽവേയെ രാഷ്ട്രീയ ആശയ പ്രദർശനത്തിന്റെ വേദിയാക്കിയത് ദൗർഭാഗ്യകരമാണെന്നും ഈ സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാൽ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്ത് നൽകി.
മോദി ഭരണകൂടം സർക്കാർ സംവിധാനങ്ങളെ സംഘിവത്കരിക്കുകയാണ്.ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
കുട്ടികളുടെ തലച്ചോറിലും മനസ്സിലും വർഗീയവിഷം കുത്തിവെയ്ക്കുന്ന ആർഎസ്എസിന്റെ ദംഷ്ട്രകൾ നിറഞ്ഞ മുഖം ഇന്ന് ഭരണകൂടത്തിന്റേത് കൂടിയായിക്കഴിഞ്ഞു.
ഇത് ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ല. ദേശീയ സങ്കൽപ്പങ്ങളെ അപമാനിക്കുന്നതാണിത്. ദേശീയഗാനം മുഴങ്ങിക്കേൾക്കേണ്ട വേദികളിൽ ഗണഗീതം പാടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് പൊതുബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗം കൂടിയാണ്.
കുട്ടികളെ വർഗീയതയിലേക്ക് തള്ളിവിട്ട്, ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുത്തുതോൽപ്പിക്കണ്ടേതാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.
വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനം ചടങ്ങിനിടെ വിദ്യാർത്ഥികളോട് ആർഎസ്‌എസ് ഗണഗീതം പാടിച്ചതിനെ ശക്തമായി വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനം ചടങ്ങിനിടെ വിദ്യാർത്ഥികളോട് ഗണഗീതം പാടിപ്പിച്ച്, അത് ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചതും പൊതുസംവിധാനത്തെ കാവിവത്കരിക്കുന്ന ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യൻ റെയിൽവേയെ രാഷ്ട്രീയ പ്രചരണ വേദിയാക്കുന്നത് ദൗർഭാഗ്യകരമാണെന്നും, സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി ഉത്തരവാദികളിൽ കർശന നടപടി സ്വീകരിക്കണമെന്നും വേണുഗോപാൽ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്ത് നൽകി ആവശ്യപ്പെട്ടു.
മോദി ഭരണകൂടം സർക്കാർ സംവിധാനങ്ങളെ സംഘിവത്കരിക്കുകയാണെന്നും, കുട്ടികളുടെ മനസ്സിൽ വർഗീയവിഷം കുത്തിവെക്കുന്ന ആർഎസ്‌എസിന്റെ മുഖം ഇപ്പോൾ ഭരണകൂടത്തിന്റെ മുഖമായെന്നും വേണുഗോപാൽ ആരോപിച്ചു.
‘ദേശീയഗാനം മുഴങ്ങേണ്ട വേദികളിൽ ഗണഗീതം പാടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ദേശീയ മൂല്യങ്ങൾക്കുള്ള അപമാനമാണെന്നും, ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് വെറുപ്പിന്റെ രാഷ്ട്രീയം നടപ്പാക്കുന്ന കേന്ദ്രസർക്കാരിനെ ജനങ്ങൾ ചെറുത്തുതോൽപ്പിക്കണമെന്ന് വേണുഗോപാൽ കൂട്ടിച്ചേർത്തു.
English Summary:
During the Ernakulam–Bengaluru Vande Bharat Express inauguration, students were reportedly made to sing the RSS “Ganageetam.” Congress leader K.C. Venugopal condemned this, alleging it was part of the BJP government’s attempt to saffronize public institutions. He said using Indian Railways as a platform for political propaganda was deplorable and demanded a probe and strict action. Venugopal accused the Modi government of injecting communal ideology into children’s minds and turning government systems into RSS tools. He added that singing the Ganageetam instead of the national anthem insults national values and reflects the Centre’s divisive politics.
vande-bharat-rss-song-kc-venugopal-criticism
Vande Bharat, RSS, K C Venugopal, Congress, Railway Ministry, Ernakulam Bengaluru train, BJP, Saffronisation, Ganageetam, Kerala News









