‘ഇന്നുവരെ ഏതെങ്കിലും കള്ളൻ സമ്മതിച്ചിട്ടുണ്ടോ കട്ടത് താനാണെന്ന്?’; എംവി ഗോവിന്ദനെ പരിഹസിച്ച് വി മുരളീധരൻ

തിരുവനന്തപുരം: എം വി ഗോവിന്ദനും കെഎൻ ബാലഗോപാലിനുമെതിരെ രൂക്ഷ പരിഹാസവുമായി കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ ബിജെപി സ്ഥാനാർത്ഥിയുമായ വി മുരളീധരൻ. കള്ളനെ പിടിച്ചു കഴിഞ്ഞാൽ ഇന്നുവരെ ഏതെങ്കിലും കള്ളൻ സമ്മതിച്ചിട്ടുണ്ടോ കട്ടത് താനാണെന്ന് എന്ന് എംവി ഗോവിന്ദനെ പരിഹസിച്ച് മുരളീധരൻ ചോദിച്ചു. കോടതിയിൽ പോകുമെന്ന് പറഞ്ഞതാണോ പ്ലാൻ ബിയെന്ന് കെ എൻ ബാലഗോപാലിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.

സിപിഐഎമ്മിന്റെ കള്ള അക്കൗണ്ടല്ലെങ്കിൽ ഇഡി അക്കൗണ്ട് സ്വയം ഉണ്ടാക്കി തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുക്കും എന്നാണോ ഗോവിന്ദൻ മാഷ് പറയുന്നത് എന്ന് മുരളീധരൻ ചോദിച്ചു. മാർക്സിസ്റ്റ് പാർട്ടിയെ അവമതിപ്പെടുത്താൻ ഇഡി നടത്തിയ നീക്കത്തിനെതിരെ അടുത്തതായി കോടതിയിൽ പോകട്ടെ. കരുവന്നൂരിൽ തട്ടിപ്പു നടത്തിയ കള്ളപ്പണം സൂക്ഷിക്കാൻ ഉണ്ടാക്കിയ രഹസ്യ അക്കൗണ്ടുകൾ ആണിത്. പേടിയില്ലാത്തവനെ പേടിപ്പിക്കേണ്ട എന്ന് എന്തിനു പറയുന്നു? ധൈര്യമായി നടന്നാൽ പോരേ? ഇഡിക്ക് അങ്ങനെ ബിജെപി ബാങ്ക്, സിപിഎം ബാങ്ക് എന്നൊന്നുമില്ല, തട്ടിപ്പ് നടത്തുന്നിടത്തൊക്കെ ഇഡി പോകും എന്നും വി മുരളീധരൻ ചോദിച്ചു.

കോടതിയിൽ പോകുമെന്ന് പറഞ്ഞതാണോ പ്ലാൻ ബി? അത് ആദ്യം തന്നെ പറഞ്ഞാൽ പോരായിരുന്നോ? വീണ്ടും കോടതിയിൽ പോകുമെന്നാണോ? വീണ്ടും തോൽക്കും എന്നാണോ? സുപ്രിംകോടതിക്ക് മുകളിൽ മറ്റൊരു കോടതിയില്ല എന്ന് ആരെങ്കിലും ബാലഗോപാലിന് പറഞ്ഞു കൊടുക്കണം. ബജറ്റ് പ്രസംഗത്തിൽ ബാലഗോപാൽ പറഞ്ഞത് ഞങ്ങൾ ആവശ്യപ്പെട്ടത് കിട്ടിയില്ലെങ്കിൽ കോടതിയിൽ പോകും. എന്നിട്ടും കിട്ടിയില്ല എങ്കിൽ പ്ലാൻ ബി ഉണ്ടെന്നാണ്. പ്ലാൻ ബി എന്നാൽ പ്ലാൻ ബാലഗോപാൽ. അല്ലാത്ത വേറൊരു ബി ഇല്ല. പണം കിട്ടാനുണ്ട്, കേന്ദ്രം ഞെരുക്കുന്നു എന്ന വാദം പൊളിഞ്ഞു. ഭരണഘടന വിഷയമാകുമ്പോൾ കേന്ദ്രസർക്കാർ ഞെരുക്കുന്നതല്ല എന്ന് തെളിഞ്ഞു.

കടമെടുപ്പ് പരിധി കേസിൽ സുപ്രിം കോടതിയുടെ ഇടക്കാല വിധി കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ച് പ്രധാനപ്പെട്ടതെന്നായിരുന്നു ധനമന്ത്രി കെഎൻ ബാലഗോപാലിൻ്റെ പ്രതികരണം. യാചിക്കാനല്ല, അർഹമായ കാര്യങ്ങൾ നേടിയെടുക്കാനാണ് സുപ്രിംകോടതിയിൽ പോയത്. വിധി എല്ലാ സംസ്ഥാനങ്ങൾക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

 

Read Also: മുൻകൂർ ജാമ്യം നേടിയത് വ്യാജ രേഖ ഹാജരാക്കി; ജിഡി രജിസ്റ്ററിൽ തിരുത്തൽ വരുത്തി; മലയൻകീഴ് മുൻ എസ് എച്ച് ഒ, എ വി സൈജുവിൻറെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

അമേരിക്ക നാടുകടത്തിയത് 15,756 ഇന്ത്യാക്കരെ; കണക്കുകൾ പുറത്ത്

ന്യൂഡൽഹി: അനധികൃതമായി കുടിയേറിയ നൂറിലേറെ ഇന്ത്യക്കാരെ യു.എസ് തിരിച്ചയച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻറ്റ് ഡോക്ടർ എലിവിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻറ്റ് എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തു....

ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി

ഡൽഹി: ഡൽഹിയിൽ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. തുടർന്ന് സ്കൂളുകൾ...

സിദ്ധരാമയ്യക്ക് ഇനി ആശ്വാസം; ഭൂമി ഇടപാട് കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ബംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി അഴിമതി കേസിൽ ഹൈക്കോടതിയിൽനിന്ന്...

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

Related Articles

Popular Categories

spot_imgspot_img