ട്വൻറി 20 ലോകകപ്പിൽ മുന്‍ ചാമ്പ്യന്‍മാരും നിലവിലെ റണ്ണറപ്പുകളുമായ പാകിസ്ഥാനെ സൂപ്പര്‍ ഓവറില്‍ തോല്‍പ്പിച്ച് യുഎസ്എ. മത്സരത്തില്‍ രണ്ട് ടീമുകളും 20 ഓവറില്‍ 159 റണ്‍സ് നേടി തുല്യത പാലിച്ചതോടെ സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ 6 പന്തുകളില്‍ 19 റണ്‍സ് വേണമായിരുന്ന പാകിസ്ഥാന് 13 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ.(USA beat Pakistan in Super Over in Twenty20 World Cup)
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് മാത്രമാണ് നേടിയത്. 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎസ്എക്ക് അവസാന മൂന്ന് പന്തുകളില്‍ 12 റണ്‍സ് വേണമായിരുന്നു. ആരണ്‍ ജോണ്‍സ് നാലാം പന്തില്‍ സിക്‌സറും തൊട്ടടുത്ത പന്തില്‍ ഒരു റണ്‍സും നേടി. അവസാന പന്തില്‍ അഞ്ച് റണ്‍സ് വേണമായിരുന്നപ്പോള്‍ നിതീഷ് നേടിയ ബൗണ്ടറിയാണ് മത്സരം സൂപ്പർ ഓവറിലേക്ക് എത്തിച്ചത്.
യുഎസ്എക്ക് വേണ്ടി ഇന്ത്യന്‍ വംശജനായ സൗരഭ് നേത്രാവല്‍ക്കറാണ് സൂപ്പര്‍ ഓവര്‍ എറിഞ്ഞത്. പാകിസ്ഥാന് വേണ്ടി മുഹമ്മദ് ആമിര്‍ സൂപ്പര്‍ ഓവറില്‍ മൂന്ന് വൈഡ് ബോളുകള്‍ എറിഞ്ഞത് മത്സരഫലത്തില്‍ നിര്‍ണായകമായി.
Read also: അബുദാബിയിൽ മലയാളി യുവതി മരിച്ചനിലയിൽ; ഭർത്താവ് കൈ ഞരമ്പ് മുറിഞ്ഞ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ