മുഖത്ത് കറുത്ത ചായം തേച്ചു സെൽഫിയെടുത്ത വിദ്യാർത്ഥികളെ പുറത്താക്കിയ സ്കൂളിനെതിരെ നടപടി. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിലെ സെന്‍റ് ഫ്രാൻസിസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളെയാണ് പുറത്താക്കിയത്. യുഎസില്‍ നിന്നും ലോകമെമ്പാടും പടര്‍ന്ന് പിടിച്ച ‘ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ പ്രക്ഷോഭം ശക്തമായ സമയത്താണ് സംഭവം. പുറത്താക്കിയ വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിക്കുകയും മൂന്ന് വര്‍ഷത്തിന് ശേഷം സാന്താ ക്ലാര കൗണ്ടി കോടതി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മില്യൺ ഡോളര്‍ (ഏകദേശം എട്ട് കോടി രൂപ) നഷ്ടപരിഹാരം വിധിക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്.
2020 മെയ് 25 നാണ് മിനിയാപോളിസിലെ പോലീസ് ഉദ്യോഗസ്ഥര്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ജോർജ്ജ് ഫ്‌ളോയിഡിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് യുഎസില്‍ ‘ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. കറുത്തവര്‍ഗക്കാരോട് നിറത്തിന്‍റെ അടിസ്ഥാനത്തില്‍ യുഎസില്‍ തുടരുന്ന വിവേചനത്തിനെതിരെ നടന്ന പ്രക്ഷോഭം യുറോപ്പിലേക്കും ഓസ്ട്രേലിയയിലേക്ക് വ്യാപിച്ചു. ഇതിനിടെയാണ് സെന്‍റ് ഫ്രാൻസിസ് ഹൈസ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുഖത്ത് കറുത്ത ചായം തേച്ച് കൊണ്ട് എടുത്ത സെല്‍ഫി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിക്കുകയായിരുന്നു. ഇത് കറുത്ത വംശജരെ അപമാനിക്കുന്നതാണെന്ന വിമര്‍ശനം ഉയര്‍ന്നു. വിവാദം ശക്തമായതോടെ സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കുകയായിരുന്നു.
എന്നാൽ മുഖക്കുരുവിനാല്‍ ബുദ്ധിമുട്ടുന്ന സുഹൃത്ത് മുഖത്ത് പച്ച നിറത്തിലുള്ള മരുന്ന് തേച്ചപ്പോള്‍, അവനൊപ്പം ചേര്‍ന്നാണ് മറ്റ് രണ്ട് പേരും മുഖത്ത് പച്ച നിറത്തിലുള്ള മരുന്ന് തേച്ചതെന്നും അപ്പോള്‍ എടുത്ത സെല്‍ഫി ആണിതെന്നും കറുത്ത ചായമടിച്ചതായി തെറ്റിദ്ധരിക്കുകയായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ കോടതിയില്‍ വാദിച്ചു. ഇത് അംഗീകരിച്ച കോടതി വിദ്യാര്‍ത്ഥികള്‍ നേരത്തെ വെള്ളചായമടിച്ച മുഖത്തിന്‍റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ടെന്നും കണ്ടെത്തി. വിദ്യാര്‍ത്ഥികളുടെ ലക്ഷ്യം വംശീയാധിക്ഷേപമല്ലെന്ന് വിധിച്ച കോടതി, സ്കൂളിനെ വിമർശിക്കുകയും ചെയ്തു. പിന്നാലെ അവർക്ക് ഓരോരുത്തർക്കും അഞ്ച് ലക്ഷം ഡോളര്‍ (ഏകദേശം 4 കോടി രൂപ) ഉം, കൂടാതെ, ട്യൂഷൻ ഫീസായി ഓരോര്‍ത്തര്‍ക്കും 70,000 ഡോളറും (ഏകദേശം 58 ലക്ഷം രൂപ) സ്കൂള്‍ തിരികെ നല്‍കണമെന്നും കോടതി വിധിച്ചു.
Read Also: ഇനി കൂളായി കോഫി കുടിച്ച് നടക്കാം; കേരളത്തിലെ ഏറ്റവും വലിയ ആകാശപ്പാത ഇവിടെ; തുറക്കുന്നത് ജൂണിൽ