ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ, ഗാഡ്‌ജെറ്റുകൾ, ഫർണിച്ചറുകൾ, വീട്ടുപകരണങ്ങൾ, ഫാഷൻ-ബ്യൂട്ടി വിഭാഗങ്ങളിലെ ഉൽപ്പന്നങ്ങൾ തുടങ്ങിയവ ലാഭകരമായി മേളയിൽ അവതരിപ്പിക്കുന്നു. ജൂലൈ 20 ന് ആരംഭിച്ച വിൽപ്പന മേള ജൂലൈ 21 ന് അർധ രാത്രി അവസാനിക്കും.Up to 65 percent off Amazon Prime Day sale has started
മൊബൈലുകൾ, വാഷിംഗ് മെഷീനുകൾ, ടി.വി, റഫ്രിജറേറ്ററുകൾ, എ.സികൾ, കൂളറുകൾ, ഫർണിച്ചറുകൾ തുടങ്ങിയ വിശാലമായ വിഭാഗങ്ങളിൽ നിന്ന് മികച്ച ഉൽപ്പന്നം കണ്ടെത്താൻ ഈ സമഗ്ര വിൽപ്പന ഉപഭോക്താക്കളെ സഹായിക്കും.
ടി.വികൾക്കും പ്രൊജക്‌ടറുകൾക്കും 65 ശതമാനം വരെ കിഴിവാണ് വിൽപ്പന മേളയിൽ വാഗ്ദാനം ചെയ്യുന്നത്. ടോപ്പ്-ലോഡ്, ഫ്രണ്ട്-ലോഡ്, സെമി-ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളും വലിയ വിലക്കിഴിവിൽ ഒരുക്കിയിരിക്കുന്നു. എയർ കണ്ടീഷണറുകളുടെ വിശാലമായ ശ്രേണിയും പ്രൈം ഡേ വിൽപ്പന മഹാമേളയിൽ ഒരുക്കിയിരിക്കുന്നു.
പ്രൈം ഡേ വിൽപ്പനയുടെ എട്ടാം പതിപ്പാണ് ഇത്തവണത്തേത്. ലോകമെമ്പാടുമായി 20 കോടിയിലധികം പ്രൈം മെമ്പർമാർ ആമസോണിനുണ്ട്. ഒരു മാസം 299 രൂപയാണ് പ്രൈം അംഗത്വത്തിന് ഈടാക്കുന്നത്.
ആമസോൺ പ്രൈം വീഡിയോ, മ്യൂസിക്, പ്രൈം റീഡിങ് എന്നീ സൗകര്യങ്ങളും അംഗങ്ങൾക്കും ലഭിക്കും. ഐസിഐസിഐ ബാങ്ക്, എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉളളവർക്ക് 10 ശതമാനം കിഴിവ് നൽകുന്നുണ്ട്. ആകർഷകമായ ഓഫറുകൾക്കൊപ്പം ഇ.എം.ഐ പ്ലാനുകളും ഒരുക്കിയിട്ടുണ്ട്.