web analytics

ആംബുലൻസിന് റൺവേവരെ പോകാം; അവയവം കൊണ്ടുപോകുന്നതിന് തടസ്സങ്ങളില്ലാത്ത ഹരിത ഇടനാഴി; അവയവങ്ങൾ കൊണ്ടുപോകുന്നതിന് ആദ്യമായി മാർഗനിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി:അവയവമാറ്റ ശസ്ത്രക്രിയക്കായി അവയവങ്ങൾ കൊണ്ടുപോകുന്നതിന് ആദ്യമായി മാർഗനിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം.Union Ministry of Health issues guidelines for organ donation for the first time

അവയവങ്ങളുമായി പോകുന്ന വിമാനങ്ങൾക്ക് ടേക്ക് ഓഫിനും ലാൻഡിങ്ങിനും മുൻഗണന നൽകുന്നതടക്കമുള്ള നിർദേശങ്ങളാണ്‌ ഇതിലുള്ളത്.

ഗതാഗതം കാര്യക്ഷമമാക്കുന്നതിലൂടെ അവയവമാറ്റം പരമാവധിയാക്കാനും കൈമാറ്റശസ്ത്രക്രിയകൾക്ക് കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ നൽകാനും കഴിയുമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു.

വിമാനമാർഗം കൊണ്ടുപോകാൻ ടേക്ക് ഓഫിനും ലാൻഡിങ്ങിനും മുൻഗണനനൽകാൻ എയർ ട്രാഫിക് കൺട്രോളിനോട് വിമാനക്കമ്പനികൾക്ക് അഭ്യർഥിക്കാം. മുൻനിര സീറ്റുകളും നൽകാം. മെഡിക്കൽ ഉദ്യോഗസ്ഥർക്ക് വൈകി ചെക്ക്-ഇൻ ചെയ്യാം.

ലക്ഷ്യസ്ഥാനത്തുള്ള വിമാനത്താവളത്തെ വിവരമറിയിക്കണം. വിമാനത്തിൽ അവയവമുണ്ടെന്ന് ഫ്ളൈറ്റ് ക്യാപ്റ്റന് അറിയിപ്പും നൽകാം. അവയവം കൊണ്ടുപോകാൻ മെഡിക്കൽ ഉദ്യോഗസ്ഥരെ സഹായിക്കാൻ ട്രോളികൾ എയർലൈൻ ക്രൂ ക്രമീകരിക്കണം.

ആംബുലൻസിന് റൺവേവരെ പോകാം. വിമാനത്താവള ഉദ്യോഗസ്ഥർ സൗകര്യം ഒരുക്കണം
അവയവം കൊണ്ടുപോകുന്നതിന് തടസ്സങ്ങളില്ലാത്ത ഹരിത ഇടനാഴി രൂപപ്പെടുത്താനും മേൽനോട്ടം വഹിക്കാൻ ഒരു പോലീസ് ഓഫീസറെ നോഡൽ ഓഫീസറായി നിയമിക്കാനും നിർദേശമുണ്ട്.

ഹരിത ഇടനാഴി നിർണയിക്കുമ്പോൾ അധികാരപരിധി, സുരക്ഷാ ആശങ്കകൾ, അവയവദാനത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ട്രാഫിക് പോലീസിനെ ബോധവത്കരിക്കണം. മെട്രോയിലൂടെ അവയവം െകെമാറുമ്പോൾ മെട്രോ ട്രാഫിക് കൺട്രോൾ ഇതിന് മുൻഗണന നൽകണം.

സുരക്ഷാ പരിശോധനകളിലെ കാലതാമസം ഒഴിവാക്കാൻ ഇതുസംബന്ധിച്ച് നേരത്തേ അറിയിക്കണം. അവയവപ്പെട്ടി ശരിയായ സ്ഥാനത്തും കൃത്യതയിലും സൂക്ഷിക്കണം. ‘ശ്രദ്ധയോടെ കൈകാര്യം ചെയ്യുക’ എന്ന ലേബലുമൊട്ടിക്കണം. സീറ്റ് ബെൽറ്റ് ഉപയോഗിച്ച് സുരക്ഷിതമാക്കണം.

റോഡ്, തീവണ്ടികൾ, കപ്പലുകൾ വഴിയുള്ള കൈമാറ്റത്തിനും മാർഗനിർദേശമുണ്ട്്. നിതി ആയോഗ്, വിവിധ മന്ത്രാലയങ്ങൾ, ഈ രംഗത്തെ വിദഗ്ധർ എന്നിവരുമായി കൂടിയാലോചിച്ചാണ് മാർഗനിർദേശം വികസിപ്പിച്ചതെന്ന് നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷൻ (നോട്ടോ) ഡയറക്ടർ ഡോ. അനിൽ കുമാർ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

വിതുര പീഡനക്കേസ്: ഒന്നാം പ്രതി സുരേഷിന് 37 വർഷം കഠിനതടവ്

കോട്ടയം: കേരള മനസാക്ഷിയെ നടുക്കിയ വിതുര പീഡനക്കേസിലെ ആദ്യ കേസിൽ ഒന്നാം...

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര പരിക്ക്

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര...

യുദ്ധകാഹളം മുഴങ്ങുന്നു! ഇറാനിലേക്ക് ചൈനീസ് മിസൈലുകൾ ഒഴുകുന്നു; ട്രംപിനെ വെല്ലുവിളിച്ച് പുതിയ നീക്കം?

വാഷിങ്ടൺ: ആഗോള രാഷ്ട്രീയ സമവാക്യങ്ങളെ പാടെ മാറ്റിവരച്ചുകൊണ്ട് ഇറാനും ചൈനയും തമ്മിലുള്ള...

രാജരാജേശ്വര ക്ഷേത്രത്തിന് 15 കോടി സംഭാവന; അനന്ത് അംബാനിയെ ആകർഷിച്ചത് എന്ത്?

രാജരാജേശ്വര ക്ഷേത്രത്തിന് 15 കോടി സംഭാവന; അനന്ത് അംബാനിയെ ആകർഷിച്ചത് എന്ത്? തളിപ്പറമ്പ്:...

പെരുമ്പാവൂരിന്റെ സ്വന്തം ധനകാര്യ വിദഗ്‌ദ്ധൻ കെ കെ കൃഷ്ണകുമാർ അന്തരിച്ചു; ഗവേഷണ രംഗത്ത് മൂന്ന് പതിറ്റാണ്ട് സേവനം

പെരുമ്പാവൂരിന്റെ സ്വന്തം ധനകാര്യ വിദഗ്‌ദ്ധൻ കെ കെ കൃഷ്ണകുമാർ അന്തരിച്ചു; ഗവേഷണ...

Related Articles

Popular Categories

spot_imgspot_img