പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഗ്രാമങ്ങളിലും നഗരങ്ങളിലും മൂന്ന് കോടി വീടുകള്‍ നിര്‍മ്മിക്കാന്‍ സഹായം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. അര്‍ഹരായ ഗ്രാമീണ-നഗര കുടുംബങ്ങള്‍ക്ക് അടിസ്ഥാനസൗകര്യങ്ങളുള്ള വീടുകള്‍ നിര്‍മ്മിക്കാന്‍ സഹായം നല്‍കുന്നതിനായി 2015-16 മുതലാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി ആവാസ് യോജന നടപ്പാക്കിവരുന്നത്. (Union Cabinet Approves For Constructing 3 Crore Houses Under PMAY)
പിഎംഎവൈ പ്രകാരം, കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഭവനപദ്ധതികള്‍ക്ക് കീഴില്‍ അര്‍ഹരായ പാവപ്പെട്ട കുടുംബങ്ങള്‍ക്കായി മൊത്തം 4.21 കോടി വീടുകള്‍ പൂര്‍ത്തീകരിച്ചു. പിഎംഎവൈ പ്രകാരം നിര്‍മ്മിക്കുന്ന എല്ലാ വീടുകളിലും ഗാര്‍ഹിക ശൗചാലയങ്ങള്‍, എല്‍പിജി കണക്ഷന്‍, വൈദ്യുതി കണക്ഷന്‍, വീട്ടില്‍ പ്രവര്‍ത്തനക്ഷമമായ ടാപ്പ് കണക്ഷന്‍ തുടങ്ങിയ മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ വിവിധ പദ്ധതികളുമായി സംയോജിപ്പിച്ച് ലഭ്യമാക്കും.
അര്‍ഹരായ കുടുംബങ്ങളുടെ എണ്ണത്തിലെ വര്‍ധന കാരണമുണ്ടാകുന്ന പാര്‍പ്പിട ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അധികമായി മൂന്നുകോടി ഗ്രാമീണ-നഗര കുടുംബങ്ങള്‍ക്കു വീടുകള്‍ നിര്‍മ്മിക്കാന്‍ സഹായം നല്‍കുന്നതിന് ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
Read More: സിക്കിമില്‍ പ്രേം സിംഗ് തമാംഗ് സര്‍ക്കാര്‍ അധികാരമേറ്റു
Read More: ആരും ഭയപ്പെടരുത്!! നാളെ സംസ്ഥാനത്ത് 85 സൈറണുകൾ മുഴങ്ങും; തിരുവനന്തപുരത്ത് ഈ എട്ടിടങ്ങളിൽ