18 മുതൽ 30 വയസ്സ് വരെ പ്രായമുള്ള ബിരുദധാരികൾക്കായി യങ് പ്രഫഷനൽസ് സ്കീം; ഇന്ത്യക്കാർക്ക് വൻ തൊഴിലവസരം ഒരുക്കി യു.കെ; അപേക്ഷിക്കാനുള്ള ലിങ്ക്

ലണ്ടൻ: ഇന്ത്യക്കാർക്ക് വൻ തൊഴിലവസരം ഒരുക്കി യു.കെ. 18 മുതൽ 30 വയസ്സ് വരെ പ്രായമുള്ള ബിരുദധാരികളായ ഇന്ത്യൻ പൗരന്മാർക്ക് ആണ് അവസരം. യുകെയിൽ രണ്ട് വർഷം വരെ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന യങ് പ്രഫഷനൽസ് സ്കീം 18ന് ആരംഭിച്ച് 20ന് അവസാനിക്കും.

സ്കീം പ്രകാരം 18ന് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 2.30ന് യുകെ ഗവണ്മെന്റിന്റെ വെബ്സൈറ്റിൽ ബാലറ്റ് തുടങ്ങുമ്പോൾ ഇന്ത്യയിൽ താമസിക്കുന്ന ഡിഗ്രിയോ പിജിയോ ഉഉള്ളവർക്ക് അപേക്ഷ നൽകി പങ്കെടുക്കാം.

20ന് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 2.30 ന് ബാലറ്റ് അവസാനിക്കുമെന്നും ബാലറ്റിൽ തികച്ചും സൗജന്യമായി തന്നെ പങ്കെടുക്കാമെന്നും അറിയിപ്പിൽ പറയുന്നു.

ബാലറ്റിൽ പ്രവേശിക്കുന്നതിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം പേര്, ജനന തീയതി, പാസ്പോർട്ട് വിശദാംശങ്ങൾ, പാസ്പോർട്ടിന്റെ ഒരു സ്കാൻ ചെയ്ത കോപ്പി, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ നൽകണം. ഇതിൽ പങ്കെടുക്കുന്നവരിൽ നിന്നും ക്രമരഹിതമായി ആളുകളെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.

ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, ബാലറ്റ് ക്ലോസ് ചെയ്ത് രണ്ടാഴ്ച്ചക്കകം അപേക്ഷകർക്ക് ഇമെയിൽ വഴി അറിയിപ്പ് ലഭിക്കും.

യുകെയിലെ താമസമടക്കമുള്ള ചെലവുകൾക്കുള്ള സാമ്പത്തിക ഭദ്രതയും ഉണ്ടാകണം എന്ന് നിബന്ധനയുണ്ട്. അതിനായി 2,530 പൗണ്ട് (ഏകദേശം രണ്ടേമുക്കാൽ ലക്ഷം ഇന്ത്യൻ രൂപ) ബാങ്ക് സേവിങ്സും അക്കൗണ്ടിൽ ഉണ്ടായിരിക്കണം. ബാലറ്റിൽ നിന്നും തിരഞ്ഞെടുത്താൽ ഉടൻ തന്നെ വീസയ്ക്കുള്ള അപേക്ഷ സമർപ്പിക്കാം.

തിരഞ്ഞെടുക്കപ്പെടാത്തവർക്ക് പ്രസ്തുത കാലയളവിൽ വീസയ്ക്കായി വീണ്ടും അപേക്ഷ നൽകാനാവില്ല. യുകെ – ഇന്ത്യ യങ് പ്രഫഷനൽസ് സ്കീം വഴി ഇത്തവണ 3000 ഇന്ത്യക്കാർക്ക് രണ്ടു വർഷത്തോളം യുകെയിൽ താമസിക്കാനും തൊഴിലെടുക്കാനും ഉള്ള അവസരമാണ് ലഭിക്കുന്നത്.

തിരഞ്ഞെടുപ്പ് ഫലം അന്തിമമായിരിക്കുമെന്നും അപ്പീൽ നൽകാൻ സാധിക്കുകയില്ല എന്നും അറിയിപ്പിൽ പറയുന്നു. ഒരു തരത്തിൽ ഭാഗ്യ പരീക്ഷണം എന്ന് തന്നെ ഇതിന്പറയേണ്ടി വരും.

വിശദ വിവരങ്ങൾക്ക് താഴെക്കാണുന്ന യുകെ വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക:- https://www.gov.uk/india-young-professionals-scheme-visa

യുകെ – ഇന്ത്യ യങ് പ്രഫഷണൽസ് സ്കീം ബാലറ്റിൽ പങ്കെടുക്കാൻ താഴെക്കാണുന്ന യുകെ വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക:- https://www.gov.uk/guidance/india-young-professionals-scheme-visa-ballot-system#entering-the-ballot

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം വാ​ഷി​ങ്ട​ൺ: ​യു.​എ​സ് പ്ര​തി​രോ​ധ വി​ഭാ​ഗ​ത്തി​ന്റെ പേ​രു​മാ​റ്റി...

തൃശ്ശൂരിലെ പുലികളി സംഘങ്ങൾക്കു മൂന്ന് ലക്ഷം രൂപ വീതം കേന്ദ്ര ധനസഹായം; ഓണസമ്മാനമെന്ന് സുരേഷ് ഗോപി

തൃശ്ശൂരിലെ പുലികളി സംഘങ്ങൾക്കു മൂന്ന് ലക്ഷം രൂപ വീതം കേന്ദ്ര ധനസഹായം;...

തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടിക്കൊന്നു തിരുവനന്തപുരം: തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി. കാര്യവട്ടം...

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച...

മൂന്നാം ക്ലാസ്സുകാര​ന്റെ മൃതദേഹം കുളത്തിൽ; പിന്നാലെ അയൽവാസികളായ ദമ്പതികളെ മർദ്ദിച്ച് കൊലപ്പെടുത്തി ജനക്കൂട്ടം

മൂന്നാം ക്ലാസ്സുകാര​ന്റെ മൃതദേഹം കുളത്തിൽ; പിന്നാലെ, അയൽവാസികളായ ദമ്പതികളെ മർദ്ദിച്ച് കൊലപ്പെടുത്തി...

പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈബ്രറി ജോലി

പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈബ്രറി ജോലി ബെംഗളൂരു: ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട...

Related Articles

Popular Categories

spot_imgspot_img