web analytics

‘പോറ്റിയെ കേറ്റിയെ’… ഭക്തിഗാനം രാഷ്ട്രീയ ലാഭത്തിനായി വികലമായി ഉപയോഗിച്ചു; പൊലീസ് മേധാവിക്ക് പരാതി

‘പോറ്റിയെ കേറ്റിയെ’… ഭക്തിഗാനം രാഷ്ട്രീയ ലാഭത്തിനായി വികലമായി ഉപയോഗിച്ചു; പൊലീസ് മേധാവിക്ക് പരാതി

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യുഡിഎഫ് പുറത്തിറക്കിയ ‘പോറ്റിയെ കേറ്റിയെ’ എന്ന ഗാനത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി.

ഭക്തിഗാനം രാഷ്ട്രീയ ലാഭത്തിനായി വികലമായി ഉപയോഗിച്ചതായും ഇതിലൂടെ ഭക്തരുടെ മതവികാരങ്ങൾ വൃണപ്പെടുത്തിയതായും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.

തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിയെ സമീപിച്ചത്.

രാഷ്ട്രീയ പ്രചാരണത്തിനായി അയ്യപ്പനെ ഗാനത്തിൽ ഉൾപ്പെടുത്തിയ നടപടി ഭക്തരെ വേദനിപ്പിച്ചതായും, പാട്ട് അപമാനകരമായ രീതിയിലാണെന്നും പരാതിയിൽ പറയുന്നു. ഗാനം ഉടൻ പിൻവലിക്കണമെന്ന ആവശ്യവും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ശബരിമല സ്വർണ്ണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ യുഡിഎഫ് എംപിമാർ നടത്തിയ പ്രതിഷേധത്തിനിടെയും ഈ ഗാനം ഉപയോഗിച്ചിരുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പിന് പിന്നാലെ മലപ്പുറം പടിഞ്ഞാറ്റുമുറിയിലെ ഡാനിഷ് മുഹമ്മദ് ആലപിച്ച ഈ ഗാനം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ട്രെൻഡിങ്ങാകുകയും ചെയ്തിരുന്നു.

ഖത്തറിൽ പ്രവാസിയായ നാദാപുരം ചാലപ്പുറം സ്വദേശി ജിപി കുഞ്ഞബ്ദുള്ളയാണ് ഗാനത്തിന്റെ വരികൾ രചിച്ചതെന്ന് വ്യക്തമാക്കുന്നു.

English Summary

A complaint has been filed with the State Police Chief against the UDF over the use of the song “Pottiye Kettiye” for local body election campaigning. The complainant alleges that a devotional song was distorted for political gain, thereby hurting the religious sentiments of devotees.

The complaint, submitted by Prasad Kuzhikkala, General Secretary of the Tiruvabharana Patha Samrakshana Samithi, demands the immediate withdrawal of the song. The song was also reportedly used during UDF MPs’ protest at Parliament seeking a CBI probe into the Sabarimala gold robbery case.

The song, sung by Danish Mohammed from Malappuram, went viral on social media after the elections. Lyrics were written by GP Kunjabdulla, a Qatar-based expatriate from Nadapuram.

udf-pottiye-kettiye-campaign-song-complaint

UDF, local body elections, campaign song, religious sentiments, Sabarimala, police complaint, Kerala politics

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

‘പൊലീസാണ്’ എന്ന് പറഞ്ഞ് കാർ നിർത്തിച്ചു; പ്രവാസിയുടെ പണം കവർന്ന് പ്രതി ഒളിവിൽ

‘പൊലീസാണ്’ എന്ന് പറഞ്ഞ് കാർ നിർത്തിച്ചു; പ്രവാസിയുടെ പണം കവർന്ന് പ്രതി...

‘വീടും സ്ഥലവും വിൽപ്പനയ്ക്ക്’ ബോർഡുകൾ കൂടിയതിന് കാരണം

‘വീടും സ്ഥലവും വിൽപ്പനയ്ക്ക്’ ബോർഡുകൾ കൂടിയതിന് കാരണം കോവിഡ് കാലത്തിനുശേഷം കേരളത്തിൽ തെക്കുനിന്ന്...

ഇറാന്‍ തീരത്ത് യു.എസ് നേവിയുടെ ആളില്ലാ വിമാനം

ഇറാന്‍ തീരത്ത് യു.എസ് നേവിയുടെ ആളില്ലാ വിമാനം മിഡിൽ ഈസ്റ്റിൽ സംഘര്‍ഷ സാധ്യത...

35 വർഷത്തെ സേവനത്തിന് വിരാമം; എയർ ഇന്ത്യ എയർഹോസ്റ്റസിന്റെ വിടവാങ്ങൽ അനൗൺസ്മെന്റ് വൈറൽ

35 വർഷത്തെ സേവനത്തിന് വിരാമം; എയർ ഇന്ത്യ എയർഹോസ്റ്റസിന്റെ വിടവാങ്ങൽ അനൗൺസ്മെന്റ്...

മോദിയുടെ സന്ദർശനത്തിലെ കൊടിതോരണങ്ങൾ; ബിജെപിക്ക് പിഴയിട്ട കോർപ്പറേഷൻ റവന്യൂ ഓഫീസറെ സ്ഥലംമാറ്റി

മോദിയുടെ സന്ദർശനത്തിലെ കൊടിതോരണങ്ങൾ; ബിജെപിക്ക് പിഴയിട്ട കോർപ്പറേഷൻ റവന്യൂ ഓഫീസറെ സ്ഥലംമാറ്റി നിലവിൽ...

Related Articles

Popular Categories

spot_imgspot_img