ചന്ദ്രനെ വലം വെയ്ക്കാൻ അമേരിക്കയും യൂറോപ്യൻ യൂണിയനും നിർമിയ്ക്കുന്ന ലൂണാർ ഗേറ്റ് – വേ യിൽ പങ്കാളികളായി യു.എ.ഇ.യും . ഇതോടെ യു.എ.ഇ.യ്ക്ക് സ്വന്തം നിലയത്തിൽ പൗരന്മാരെ ബഹിരാകാശത്തേയ്ക്ക് അയയ്ക്കാം. ദുബൈ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററും നാസയും തമ്മിൽ ഇതു സംബന്ധിച്ച പദ്ധതിയ്ക്കായി കരാറിൽ ഒപ്പുവെച്ചു. 2030 ൽ പദ്ധതി പൂർത്തിയാക്കി പ്രവർത്തന ചുമതലയും മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിനായിരിക്കും. കൂടുതൽ ഇമറാത്തി സഞ്ചാരികളെ ബഹിരാകാശത്തേയ്ക്ക് അയയ്ക്കുകയാണ് ലക്ഷ്യം.