തൃപ്പൂണിത്തുറ ബിവറേജ് ഷോപ്പില്‍ മോഷണം
തൃപ്പൂണിത്തുറ: ബിവറേജ് ഷോപ്പില്‍ നിന്ന് രണ്ട് കുപ്പി മദ്യം മോഷണം പോയി. തൃപ്പൂണിത്തുറ തെക്കുഭാഗം ചൂരക്കാട് ബീവറേജ് ഷോപ്പിലാണ് സംഭവം. 5570 രൂപ വിലവരുന്ന മദ്യമാണ് നഷ്ടമായതെന്ന് അധികൃതര്‍ പറഞ്ഞു.
ബുധനാഴ്ച്ച പുലര്‍ച്ചെ 12.45നും 1.05നും ഇടയിലാണ് മോഷണം നടന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജ് ഷോപ്പിന്റെ ഷട്ടര്‍ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.
ബിവറേജ് ഷോപ്പില്‍ കയറിയ മോഷ്ടാവ് ആദ്യം പണം സൂക്ഷിച്ചിരിക്കുന്ന ഭാഗത്ത് തിരച്ചില്‍ നടത്തുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ പണം കിട്ടാതെ വന്നതോടെ ഇയാള്‍ വില കൂടിയ രണ്ട് ഫുള്‍ മദ്യക്കുപ്പികളെടുത്ത് രക്ഷപ്പെടുകയായിരുന്നു.
സിസിടിവിയില്‍ മുഖം പെടാതിരിക്കാന്‍ ഇയാള്‍ തലചെരിച്ച് നടക്കുന്നതായും ചില ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബുധനാഴ്ച്ച രാവിലെയാണ് മോഷണ വിവരം ജീവനക്കാര്‍ തിരിച്ചറിഞ്ഞത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഹില്‍പ്പാലസ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
കോട്ടയത്ത് ‘വെർച്വൽ അറസ്റ്റിലൂടെ’ വയോധികനായ വൈദികൻ്റെ 11 ലക്ഷം തട്ടി; പ്രതിയെ ഗുജറാത്തിൽ നിന്നും പൊക്കി കേരള പോലീസ്
കടുത്തുരുത്തിയിൽ സി ബി ഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് വയോധികനായ വൈദികൻ്റെ 11 ലക്ഷം തട്ടിയ കേസിൽ ഗുജറാത്തിൽ നിന്നും പ്രതി അറസ്റ്റിൽ.
ഗുജറാത്ത് വഡോദറ ന്യൂ സാമ റോഡിൽ പഞ്ചം ഹൈറ്റ്സിന് സമീപം ഹരികപൂർ സൊസൈറ്റിയിൽ 108 ൽ മന്ദീപ് സിങാണ് അറസ്റ്റിലായത്.
കോട്ടയം കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റെനീഷ് ഇല്ലിക്കലിൻ്റെ നേതൃത്വത്തിലുള്ള സംഘം ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. കടുത്തുരുത്തിയിലെ വയോധികനായ വൈദികനെയാണ് സിബിഐ ചമഞ്ഞ് വെർച്വൽ അറസ്റ്റിന് വിധേയനാക്കിയത്.
സി ബി ഐ ഉദ്യോഗസ്ഥർ ആണ് എന്നും താങ്കളുടെ അക്കൗണ്ട് വഴി കള്ളപ്പണ ഇടപാട് നടന്നതായും ധരിപ്പിച്ചും, വ്യാജ രേഖകൾ കാട്ടി ഭീഷണിപ്പെടുത്തിയും ആണ് തട്ടിപ്പ് സംഘം വൈദികനെ കുടുക്കിയത്. തുടർന്ന് ഇദേഹത്തിൻ്റെ അക്കൗണ്ടിൽ നിന്നും 11 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്ത് എടുക്കുകയും ചെയതു.
പിന്നീട് , രണ്ടാം ദിവസം വീണ്ടും തടിപ്പ് സംഘം വൈദികനെ ഫോണിൽ ബന്ധപ്പെടുകയും പണം ആവശ്യപ്പെടുകയും ആയിരുന്നു. ഇതേ തുടർന്ന് വൈദികൻ കടുത്തുരുത്തി പൊലീസിനെ വിവരം അറിയിച്ചു.
ഇതോടെ ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദിൻ്റെ നിർദേശാനുസരണം കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രുപീകരിക്കുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം വൈക്കം ഡി വൈ എസ് പി ടി.ബി വിജയൻ്റെ മേൽനോട്ടത്തിൽ പോലീസ് ഗുജറാത്തിലേയ്ക്ക് തിരിച്ചു.
കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റെനീഷ് ഇല്ലിക്കൽ , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഇ.എ അനീഷ് , അജീഷ് പി , സുമൻ ടി മണി എന്നിവർ ആണ് സംഘത്തിലുണ്ടായിരുന്നത്.
Summary: Two liquor bottles worth ₹5,570 were stolen from Thrippunithura South Choorakkad beverages shop. Authorities confirmed the loss and launched an inquiry into the incident.









