ചെറുതോണിയിൽ ഇന്നലെ കാണാതായ രണ്ട് കുട്ടികളെ കണ്ടെത്തി. ചെറുതോണി സ്വദേശികളായ അജോൺ റോയ് (15), അലൻ ബിജു (14) എന്നീ കുട്ടികളെയാണ് ഇന്നലെ കാണാതായത്. കുട്ടികൾ ബസിൽ കയറിയെന്ന് തൊടുപുഴയിലേക്ക് പോയ ഒരു ബസിലെ കണ്ടക്ടര്‍ വിവരം നൽകിയതിന് അനുസരിച്ച് ഇവിടെ നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. ഇവര്‍ എന്തിനാണ് തൊടുപുഴയ്ക്ക് പോയതെന്ന് വ്യക്തമല്ല. കുട്ടികളെ നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം പൊലീസ് വീട്ടിലെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചെറുതോണി ടൗണിന് 100 മീറ്റര്‍ അകലെയുള്ള ഒരു വീടിൻ്റെ സിസിടിവി ദൃശ്യത്തിൽ കുട്ടികൾ നടക്കുന്നത് കണ്ടു. എന്നാൽ അതിന് ശേഷം കുട്ടികളെ കാണാൻ കഴിഞ്ഞിട്ടില്ല. കുട്ടികളെ കാണാതായ വിവരം ബന്ധുക്കൾ പൊലീസിനെ അറിയിച്ചതിന് പിന്നാലെ തെരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് കുട്ടികളെ കണ്ടെത്തുന്നത്.