ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു

ചേലക്കര: ഇരട്ട സഹോദരങ്ങളായ പൊലീസ് സബ് ഇൻസ്‌പെക്ടർമാർ തമ്മിലടിച്ചു. വീട്ടിലേക്കുളള വഴിയിൽ ചപ്പുചവറിട്ടത് കുടുംബാംഗങ്ങൾ തമ്മിലുളള വഴക്കിൽ കലാശിച്ചതോടെയാണ് ഇരുവരും ഇടപെട്ടത്.

ചേലക്കോട് കാട്ടിൽ വീട്ടിൽ ഇരട്ടകളായ പ്രദീപ് കുമാർ, ദിലീപ് കുമാർ എന്നിവരാണ് പരസ്യമായി ഏറ്റുമുട്ടിയത്. പ്രദീപ് കുമാർ പഴയന്നൂർ സ്റ്റേഷനിലും ദിലീപ് കുമാർ വടക്കാഞ്ചേരി സ്റ്റേഷനിലും ഗ്രേഡ് എസ്.ഐമാരാണ്.

സംഭവം പുറത്തറിഞ്ഞതോടെ കമ്മിഷണർ ആർ. ഇളങ്കോ ഇരുവരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. എസ്.ഐമാർ കുടുംബത്തോടൊപ്പം വന്ന് ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് ചേലക്കര പൊലീസ് ഇക്കാര്യം അറിഞ്ഞത്. ഇരുവർക്കുമെതിരെ കേസെടുത്തതായി ചേലക്കര എസ്.എച്ച്.ഒ വ്യക്തമാക്കി. ചികിത്സ തേടിയ ഇരുവരും ഉടൻ ആശുപത്രി വിട്ടു.

രണ്ടുപേർക്കും നിസാര പരിക്കുണ്ട്. പ്രദീപിന്റെ കൈയ്ക്ക് നേരിയ ചതവുണ്ട്. ജ്യേഷ്ഠസഹോദരനും ഇരട്ട സഹോദരൻമാരും മൂന്നു വീടുകളിലായാണ് താമസിക്കുന്നത്. നേരത്തെ ഒരുമിച്ചായിരുന്നു. വീടുകൾക്ക് പൊതുവായി ഒരു വഴിയാണ് ഉള്ളത്.

ഈ വഴിയിൽ ഇന്നലെ രാവിലെ ചപ്പുചവറുകൾ ഇട്ടുവെന്ന് പറഞ്ഞായിരുന്നു കുടുംബാംഗങ്ങൾ തമ്മിൽ ആദ്യം വഴക്ക് തുടങ്ങിയത്. ഫോണിലായിരുന്നു തർക്കം. പിന്നീട് തമ്മിലടിയിൽ കലാശിക്കുകയായിരുന്നു.

കുടുംബങ്ങൾ തമ്മിൽ കുറച്ചു കാലങ്ങളായി ഇടയ്ക്ക് വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മേലുദ്യോഗസ്ഥർ നേരത്തെ താക്കീത് നൽകിയിരുന്നു. ദിലീപ് കുമാർ മുൻപ് സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ ആയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാൾ വടക്കാഞ്ചേരിയിൽ ചുമതലയേറ്റത്. ഇരുവർക്കുമെതിരെ മറ്റ് പരാതികളൊന്നുമില്ല. സഹപ്രവർത്തകർക്കും നാട്ടുകാർക്കും ഇരുവരെയും കുറിച്ച് നല്ല അഭിപ്രായമാണുളളതെന്നും പറയുന്നു.

ഇൻസ്പെക്ടർമാർ തമ്മിൽ തർക്കവും കയ്യാങ്കളിയും

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ ഡിവൈഎസ്പിയുടെ യാത്രയയപ്പിനിടെ ഇൻസ്പെക്ടർമാർ തമ്മിൽത്തല്ലി. ജില്ലയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാർ തമ്മിലാണ് കയ്യാങ്കളി നടന്നത്. മറ്റൊരു എസ്എച്ച്ഒയുടെ വാടക വീട്ടിൽ വെച്ചായിരുന്നു സംഭവം. തർക്കം മൂർച്ഛിച്ചതിന് പിന്നാലെയാണ് സംഭവം വഴക്കിലേക്ക് നീങ്ങുകയായിരുന്നു.

കഴിഞ്ഞ പത്താം തീയതിയാണ് സംഭവം നടന്നത്. പ്രമോഷൻ ട്രാൻസ്ഫർ കിട്ടിയ ചെങ്ങന്നൂർ ഡിവൈഎസ്പിക്ക്‌ യാത്രയയപ്പ് നല്കുന്നതിനിടയിലാണ് എസ്എച്ച്ഒമാർ തമ്മിൽ തർക്കമുണ്ടായത്. ഇതിന് പിന്നാലെ മൂന്ന് മിനിറ്റോളം തമ്മിൽത്തല്ല് നടന്നുവെന്നാണ് വിവരം. സംഭവത്തിൽ ഇതുവരെ നിയമനടപടികൾ എടുത്തിട്ടില്ല

English Summary :

Twin brothers who are both police sub-inspectors got into a physical altercation. The incident occurred on the way home and was triggered by a family dispute in which both got involved

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

22 കാരിയുടെ ആവശ്യംകേട്ട് അമ്പരന്ന് ആളുകൾ

22 കാരിയുടെ ആവശ്യംകേട്ട് അമ്പരന്ന് ആളുകൾ “തനിക്കിപ്പോൾ ഇനി ഒമ്പത് മാസം മാത്രമേ...

31കാരനെ വിവാഹം കഴിച്ച 18 കാരി രാധിക

31കാരനെ വിവാഹം കഴിച്ച 18 കാരി രാധിക മലയാളി പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ടവരാണ്...

ഇനി ലോൺ എടുക്കാൻ സിബിൽ സ്കോർ വേണ്ട!

ഇനി ലോൺ എടുക്കാൻ സിബിൽ സ്കോർ വേണ്ട! രാജ്യത്ത് വായ്പകൾ അനുവദിക്കുന്നതിന് മുമ്പായി...

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു തൃശൂര്‍: ടെച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. തൃശൂര്‍...

മകനുമായി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തത്

മകനുമായി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തത് കണ്ണൂർ: മൂന്നുവയസുകാരൻ മകനുമായി പുഴയിൽ...

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം കൊച്ചി: എം.എം. മണിയുടെ...

Related Articles

Popular Categories

spot_imgspot_img