വാൾ സ്ട്രീറ്റ് ജേർണൽ നടത്തിയ സർവേയിൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മേൽക്കൈ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തന്നെയെന്ന് സൂചന. ശക്തമായ പോരാട്ടം നടക്കുന്ന ഏഴും സംസ്ഥാനങ്ങളിൽ ആറിലും ട്രംപിന് തന്നെയാണ് മുൻതൂക്കം. എന്നാൽ ക്രിമിനൽ കേസുകളിൽ വിചാരണ നേരിടുന്നത് ട്രംപിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. പ്രായാധിക്യം ബൈഡനും തിരിച്ചടിയാകുന്നുണ്ട്. യൂറോപ്പിൽ നടക്കുന്ന യുദ്ധങ്ങൾ ഉൾപ്പെടെ ഒട്ടേറെ പ്രശ്‌നങ്ങളിൽ ബൈഡന് തീരുമാനമെടുക്കാൻ കഴിഞ്ഞില്ലെന്നും താൻ അധികാരത്തിലേറിയാൽ ഒറ്റ ദിവസം കൊണ്ട് പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.









