കേരളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ എം ടി വാസുദേവൻ നായർക്ക് അയർലണ്ടിലെ പ്രമുഖ സാംസ്കാരിക സംഘടനയായ “മലയാള” ത്തിന്റെ ആദരാഞ്ജലികൾ.
2009-ൽ ‘മലയാളം’ സംഘടനയുടെ ക്ഷണം സ്വീകരിച്ച് വിദ്യാരംഭ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് എം ടി ഡബ്ലിനിൽ എത്തിയത്.
ഏറെ ബഹുമാനത്തോടും ആദരവോടും കൂടിയാണ് അയർലണ്ടിലെ മലയാളികൾ അദ്ദേഹത്തെ സ്വീകരിച്ചതും, ആ മഹനീയ സാന്നിധ്യം അനുഭവിച്ചറിഞ്ഞതും.
ഒരുപാടൊരുപാട് ഓർമ്മകൾ സമ്മാനിച്ചാണ് രണ്ടാഴ്ചക്കാലത്തെ സന്ദർശനത്തിനു ശേഷം അദ്ദേഹം മടങ്ങിപ്പോയത്. ‘മലയാളം’ സംഘടനയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ വിടവാങ്ങൽ വളരെ വേദനാജനകമാണ്.
മലയാള സാഹിത്യത്തിനും സിനിമയ്ക്കും അമൂല്യ സംഭാവനകൾ നൽകിയ പ്രിയപ്പെട്ട എംടിക്ക് ‘മലയാള’ത്തിന്റെ പ്രണാമം.
അയർലണ്ടിലെ മലയാളികളുടെ പേരിൽ എം ടി യുടെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി സംഘടനയുടെ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.