ജില്ലാ കലക്ടറുടെ കുഴിനഖ ചികിത്സ; ജെറോമിക് ജോ‍ർജ് സ്ഥിരമായി ചികിത്സ തേടുന്നത് സ്വകാര്യ ആശുപത്രിയിൽ; ഈ വർഷം ഇതുവരെ അനുവദിച്ചത് 53,000രൂപ; ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് നിയമപ്രകാരമെന്ന സർക്കവാദം തെറ്റാണെന്ന് നിയമവിദ​ഗ്ദർ

തിരുവനന്തപുരം : കുഴിനഖ ചികിത്സക്ക് സർക്കാർ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിവാദത്തിൽ പെട്ട തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോ‍ർജ് സ്ഥിരമായി ചികിത്സ തേടുന്നത് സ്വകാര്യ ആശുപത്രിയിൽ. ഈ വർഷം ഇതുവരെ 53,000 ത്തോളം രൂപയാണ് സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കായി സർക്കാർ അനുവദിച്ചത്. ജനുവരി മൂന്നിന് 3,603രൂപയും, ജനുവരി 10ന് 2,325 രൂപയും, ജനുവരി 17ന് 37,478 രൂപയും, ഏപ്രിൽ 18ന് 3785 രൂപയും, മെയ് ഒമ്പതിന് 3,188 രൂപയും അനുവദിച്ചിട്ടുണ്ട് . ഇതുവരെ 53361 രൂപ. ഈ വർഷം തന്നെ ആറ് തവണ ജില്ലാ കലക്ടർ ജെറോമിക് ജോർജജിന് ചികിത്സാചെലവിന് വേണ്ടി പണം അനുവദിച്ചിട്ടുണ്ട്.

അ​തേസമയം ജില്ലാ കലക്ടറുടെ കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് നിയമപ്രകാരമെന്ന സർക്കവാദം തെറ്റാണെന്ന് നിയമവിദ​ഗ്ദർ പറയുന്നു. 1954ലെ സർവീസ് ചട്ടത്തെയാണ് ഇതിന് സാധുതയായി സർക്കാർ ഉദ്ധരിച്ചിരിക്കുന്നത്. ചട്ടത്തിലെ 3(1), 8 (1–2) വകുപ്പുകൾ പ്രകാരം കലക്ടറുടെ നടപടി നിയമവിധേയമാണെന്നു പറയുന്നു. എന്നാൽ ചട്ടം പരിശോധിച്ചാൽ ഈ വാദം നിയമത്തിന്റെ ദുർവ്യാഖ്യാനമാണെന്നു വ്യക്തമാകുമെന്നാണ് നിയമ വിദ​ഗ്ദരുടെ വാദം.

ചട്ടം 3 (1)പ്രകാരം സർവീസിലുള്ള ഉദ്യോഗസ്ഥന് സർക്കാർ അംഗീകരിച്ചിട്ടുള്ള മെഡിക്കൽ ഉദ്യോഗസ്ഥനിൽ നിന്ന് ചികിത്സ തേടാം. മെഡിക്കൽ ഉദ്യോഗസ്ഥനെ നിയമത്തിൽ നിർവചിച്ചിരിക്കുന്നത് ഇതിനായി ഗവൺമെന്റ് പ്രത്യേകം ചുമതലപ്പെടുത്തിയ സർക്കാർ ഡോക്ടർ എന്നാണ്

ചട്ടം 4 (1)പ്രകാരം ഉദ്യോഗസ്ഥൻറെ കുടുംബത്തിനും ഇത്തരത്തിൽ ചികിത്സ തേടാം. സർക്കാർ ആശുപത്രി, ഡോക്ടറുടെ വസതി അല്ലെങ്കിൽ ഡോക്ടറുടെ കൺസൽറ്റിങ് മുറി എന്നിവിടങ്ങളിലാണ് ചികിത്സ ലഭിക്കുക.

ചട്ടം 7 (1)പ്രകാരം ചികിത്സ സൗജന്യമാണ്. സർക്കാർ ആശുപത്രി, അത്തരം ആശുപത്രികളില്ലെങ്കിൽ അംഗീകൃത ഡോക്ടറുടെ നിർദ്ദേശപ്രകാരം സർക്കിരതര ആശുപത്രി, പ്രത്യേകം അനുമതി പ്രകാരം ജില്ലയ്ക്കു പുറത്തോ സംസ്ഥാനത്തു പുറത്തോഉള ആശുപതി എന്നിവിടങ്ങളിലാണ് ചികിത്സ തേടേണ്ടത്.

ചട്ടം 8ൽ പറയുന്നത്, വിവാദമായ വീട്ടിലെ ചികിത്സയെപ്പറ്റിയാണ്. 8 (1) സർക്കാർ ആശുപത്രി സമീപത്തില്ലാത്ത അവസ്ഥയിൽ ഗുരുതരമായും അടിയന്തര വൈദ്യസഹായം വേണ്ടിവരുന്നതുമായ ഘട്ടത്തിൽ ഉദ്യോഗസ്ഥന് വീട്ടിൽ ചിക്തസനൽകണം.

Read Also:പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാം വഴി, അതും ഒരു മാസം മുൻപ്; കൊല്ലത്ത് ആത്മഹത്യ ചെയ്തത് വിദ്യാത്ഥികൾ, കാരണമറിയാതെ കുടുംബം

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

Related Articles

Popular Categories

spot_imgspot_img