പോലീസ് സേനയുടെ ചരിത്രത്തിൽ ഇത്തരമൊരു നാണക്കേട് ഇതാദ്യം; പോലീസ് അക്കാദമിയിലെ അച്ചടക്കത്തിൻ്റെ മതിൽ ചാടി ട്രെയിനികൾ; പ്രണയം, അബോർഷൻ… അങ്ങനെ ആരോപണങ്ങൾ നിരവധി; ഇരുവരുടേയും പണി തെറിച്ചേക്കും

പോലീസ് സേനയുടെ ചരിത്രത്തിൽ തന്നെ കേട്ടുകേൾവി ഇല്ലാത്ത സംഭവത്തിന് വേദിയായി പോലീസ് അക്കാദമി. പരിശീലനത്തിരിക്കുന്ന ട്രെയിനികളിലൊരാൾ ഗർഭിണിയായതാണ് സംഭവം. പരിശീലനത്തിലുള്ള ട്രെയിനികളിലൊരാളാണ് ഉത്തരവാദിയെന്നുമാണ് കണ്ടെത്തൽ.Trainees jump over the wall of discipline in the police academy

പോലീസ് അക്കാദമിയിൽ പരിശീലനത്തിന് എത്തിയ ശേഷമുണ്ടായ പ്രണയബന്ധമാണ് അരുതായ്മയിൽ കലാശിച്ചത്. ഇരുവരും വിവാഹിതരാണെന്നതാണ് മറ്റൊരു കൗതുകം.

പരിശീലനത്തിൽ നിന്ന് അനധികൃതമായി അവധിയെടുത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അബോർഷൻ നടത്തിയതായി കണ്ടെത്തിയത്.

സ്വകാര്യ ആശൂപത്രിയിലാണ് ഇത് ചെയ്തത്. ഇവിടെ നിന്ന് വിവരം ശേഖരിച്ച് സ്ഥിരീകരിച്ചതോടെയാണ് ഇരുവരെയും മാറ്റിനിർത്താൻ തീരുമാനിച്ചത്. അന്വേഷണം പൂർത്തിയാകുമ്പോൾ പിരിച്ചുവിടാനാണ് സാധ്യത.

വകുപ്പുതല അന്വേഷണം ഇരുവരുടെയും കുടുംബങ്ങളിലേക്കും എത്തും എന്നത് സ്വാഭാവികമാണ് എന്നിരിക്കെ അവിടെ പൊട്ടിത്തെറി ഉണ്ടാകുമെന്ന് ഉറപ്പിക്കാം. അതിനൊപ്പം ഉപജീവനം കൂടി മുട്ടിക്കുന്ന തരത്തിൽ സർക്കാർ നടപടി ഉണ്ടായാൽ പരിഹരിക്കാനാകാത്ത നഷ്ടം ഇരുവർക്കും ഉണ്ടാകും.

സർക്കാരിലെ മറ്റേത് വകുപ്പിലായാലും ഇത്തരം സാഹചര്യം ഉണ്ടായാൽ യാതൊരു പരുക്കുമില്ലാതെ ഇരുവർക്കും ജോലിചെയ്ത് ജീവിക്കാൻ കഴിയും എന്നത് യാഥാർത്ഥ്യമാണ്. ഇവിടെ ഇവർക്കുമെതിരെ ഇതുവരെ കുടുംബത്തിൽ നിന്നോ മറ്റൊരിടത്ത് നിന്നും ആരും പരാതി ഉന്നയിച്ചതായും വിവരമില്ല. ഒരു കേസും റജിസ്റ്റർ ചെയ്തിട്ടുമില്ല.

അടുത്ത ബാച്ചിനൊപ്പം പരിശീലനം തുടരാവുന്ന തരത്തിൽ താൽക്കാലികമായാണ് ഇരുവരെയും മാറ്റിനിർത്തിയിരിക്കുന്നത്. അന്വേഷണം പൂർത്തിയാകുന്നത് വരെയുള്ള സാങ്കേതികതയുടെ ഭാഗമായി മാത്രമാണിത്.

വിഷയം ഗൗരവമാണെന്ന് കണക്കാക്കി സർവീസിൽ തുടരാൻ അനുവദിച്ചുകൂടാ എന്ന തരത്തിലാണ് ഉന്നതതലത്തിൽ അഭിപ്രായം ഉണ്ടായിട്ടുള്ളത്. അന്വേഷണത്തിൻ്റെ ഭാഗമായി ഇരുവരുടെയും കുടുംബാംഗങ്ങളിൽ നിന്നും മൊഴിയെടുക്കും.

അതേസമയം വിഷയം തീർത്തും വ്യക്തിപരമാണെന്നും കടുത്ത നടപടി പാടില്ലെന്നും പോലീസിൽ അഭിപ്രായമുണ്ട്. പോലീസ് ട്രെയിനികൾ എന്ന തരത്തിലുള്ള ഇരുവരുടെയും ഔദ്യോഗിക ജീവിതത്തെ ഇതൊരിക്കലും ബാധിച്ചിട്ടില്ല. പരിശീലനത്തെ ബാധിക്കുന്ന തരത്തിൽ മറ്റെന്തെങ്കിലും പ്രശ്നങ്ങളും ഉണ്ടായിട്ടില്ല.

ഇതെല്ലാം കണക്കിലെടുത്താൽ വ്യക്തിസ്വാതന്ത്ര്യത്തിൽ ഡിപ്പാർട്ട്മെൻ്റ് കൈകടത്തേണ്ടതില്ല എന്നും അഭിപ്രായമുള്ളവരുണ്ട്.

എന്നാൽ അച്ചടക്കസേന എന്ന നിലയിൽ ഇത്തരം നടപടികൾ അനുവദിക്കാൻ കഴിയില്ല എന്നതാണ് ഔദ്യോഗികമായി രൂപപ്പെട്ടിട്ടുള്ള അഭിപ്രായം. എതിരഭിപ്രായം ഉള്ളവരും അച്ചടക്കം കണക്കാക്കി പരസ്യമായി പ്രകടിപ്പിക്കില്ല എന്നതാണ് വസ്തുത.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ന്യൂഡല്‍ഹി: ലോകമൊട്ടാകെയുള്ള മലയാളികള്‍ക്ക് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഓണാശംസകള്‍...

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി ഈ രാജ്യം…! കാരണം ഇതാണ്…..

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി...

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ് ബെംഗളൂരു: ധര്‍മസ്ഥല തിരോധാന കേസില്‍...

പൂക്കച്ചവടക്കാരന് കുത്തേറ്റു

പൂക്കച്ചവടക്കാരന് കുത്തേറ്റു തിരുവനന്തപുരം: മുല്ലപ്പൂവ് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് പൂക്കച്ചവടക്കാരന് കുത്തേറ്റു....

വക്കീലിൻ്റെ വീട്ടിൽ മോഷണം; കൊണ്ടുപോയത് രണ്ടു ചാക്ക് പച്ച ഏലക്ക: പ്രതികൾ അറസ്റ്റിൽ

വക്കീലിൻ്റെ വീട്ടിൽ മോഷണം; കൊണ്ടുപോയത് രണ്ടു ചാക്ക് പച്ച ഏലക്ക: പ്രതികൾ...

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം...

Related Articles

Popular Categories

spot_imgspot_img