ബെല്‍റ്റില്‍ കുരുങ്ങി തലയറ്റ യുവതി മരിച്ചു
തിരുവനന്തപുരം: ധാന്യം പൊടിക്കുന്നതിനിടെ ഫ്ലോർ മില്ലിലെ ബെല്‍റ്റില്‍ കുരുങ്ങി തലയറ്റ് യുവതി മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ബീന(46)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു ദാരുണ സംഭവം നടന്നത്.
മില്ലിൽ ധാന്യം പൊടുക്കുന്നതിനിടെ യുവതിയുടെ വസ്ത്രം ബെല്‍റ്റില്‍ കുരുങ്ങുകയായിരുന്നു എന്നാണ് വിവരം. ബീനയുടെ നിലവിളി കേട്ട് മറ്റ് ജീവനക്കാര്‍ എത്തുമ്പോഴെക്കും തലയറ്റ നിലയിലാണ് കണ്ടെത്തിയത്.
തുടർന്ന് പവര്‍ ഓഫ് ചെയ്ത ശേഷമാണ് യുവതിയെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. നാലുവര്‍ഷമായി വെഞ്ഞാറമൂട്ടിലെ അരുഡിയില്‍ ഫ്ലോർ മില്ലിലെ ജീവനക്കാരിയാണ് ബീന.
സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു.
ഭാര്യക്ക് പിന്നാലെ ഭർത്താവും മരിച്ചു
തൃശൂര്‍: ഗ്യാസ് ലീക്കായതിനെ തുടര്‍ന്ന് തീ പിടിച്ച് ദമ്പതികള്‍ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ ഭർത്താവും മരിച്ചു. ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂരില്‍ ജൂലൈ എട്ടിന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം നടന്നത്.
വെള്ളാങ്കല്ലൂര്‍ എരുമത്തടം ഫ്രണ്ട്‌സ് ലൈനില്‍ തൃക്കോവില്‍ രവീന്ദ്രനാണ് (70) ഇന്നലെ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ ഭാര്യ ജയശ്രീ (62) ജൂലൈ എട്ടിന് മരണപ്പെട്ടിരുന്നു.
ജയശ്രീയും ഭർത്താവ് രവീന്ദ്രനും ചേർപ്പിലുള്ള ബന്ധുവീട്ടിൽ പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങിയെത്തി ലൈറ്റ് ഓൺ ചെയ്‌തപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സിലിണ്ടർ രണ്ടും വീടിന് പുറത്താണ് സൂക്ഷിച്ചിരുന്നത്.
ഗ്യാസ് ലീക്കായി വീടിനകം മുഴുവൻ നിറഞ്ഞിരുന്നതായാണ് കരുതുന്നത്. അപകടത്തിൽ വീടിന്റെ മുൻവശത്തെ ഇരുമ്പ് വാതിൽ അടക്കം തകർന്നിട്ടുണ്ട്.
വലിയ ശബ്ദംകേട്ട് ഓടിക്കൂടിയ സമീപവാസികളാണ് വീടിനുള്ളില്‍ നിന്നും ദമ്പതികളെ പുറത്തെത്തിച്ചത്. തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
എല്ലാ മുറികളിലും ഗ്യാസ് നിറഞ്ഞ് നിന്നിരുന്നതിനാൽ വീട് മുഴുവനും തീപടർന്ന് നാശനഷ്ടം സംഭവിച്ചിരുന്നു. അപകടവിവരം അറിഞ്ഞ് ഇരിങ്ങാലക്കുട ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിരുന്നു.
ഗ്യാസ് തുറന്നുവിട്ട് ജീവനെടുക്കാൻ ശ്രമിച്ചു ഭർത്താവ്
ഇടുക്കി അടിമാലിയിൽ ഭാര്യ പിണങ്ങി പോയതിൽ മനംനൊന്ത് വയോധികൻ ഗ്യാസ് തുറന്നുവിട്ട് ജീവനൊടുക്കാൻ ശ്രമിച്ചു.അയൽവാസികളുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് ആത്മഹത്യാ ശ്രമത്തിൽ നിന്നും വയോധികനെ രക്ഷപ്പെടുത്തി.
അടിമാലി പഞ്ചായത്തിലെ മച്ചിപ്ലാവിലാണ് ബുധനാഴ്ച ഉച്ചയോടെ സംഭവം. ഭാര്യ കഴിഞ്ഞദിവസം പിണങ്ങി പോയിരുന്നു.അന്നുമുതൽ ഭർത്താവ് ദുഃഖത്തിൽ ആയിരുന്നതായി പറയുന്നു.
വ്യാഴാഴ്ച ഉച്ചയോടെ താമസിക്കുന്ന മുറിക്കുള്ളിൽ കയറി വാതിൽ അടച്ചു.ഗ്യാസ് തുറന്നു വിട്ടു.താൻ ആത്മഹത്യ ചെയ്യാൻ പോകുന്നതായി അടുത്തുള്ളവരെ അറിയിച്ചു.
ഇങ്ങനെയാണ് അഗ്നി രക്ഷനേയും പോലീസും സ്ഥലത്തെത്തിയത്. ഏറേ നേരത്തെ ശ്രമത്തിനൊടുവിൽ ഫ്രാൻസിസിനെ മയത്തിൽ ആക്കി രക്ഷപ്പെടുത്തി അടിമാലി താലൂക്ക് എത്തിക്കുകയായിരുന്നു.
Summary: A tragic accident occurred at a flour mill in Venjaramoodu, Thiruvananthapuram, where a 46-year-old woman named Beena lost her life after her head got entangled in a belt while grinding grains. The incident took place on Wednesday afternoon.