News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

ഗുരുവായൂർ കേശവൻ, തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ, പാമ്പാടി രാജൻ, തൃക്കടവൂർ ശിവരാജു, പുതുപ്പള്ളി കേശവൻ, ചിറക്കൽ കാളിദാസൻ, മം​ഗലാംകുന്ന് കർണൻ…ഇന്ന് ലോക ആനദിനം, ഇന്നൊരൽപം ആന വിശേഷമാവാം, ഒപ്പം അധികമാരും കേൾക്കാത്ത ആനക്കഥകളും…

ഗുരുവായൂർ കേശവൻ, തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ, പാമ്പാടി രാജൻ, തൃക്കടവൂർ ശിവരാജു, പുതുപ്പള്ളി കേശവൻ, ചിറക്കൽ കാളിദാസൻ, മം​ഗലാംകുന്ന് കർണൻ…ഇന്ന് ലോക ആനദിനം, ഇന്നൊരൽപം ആന വിശേഷമാവാം, ഒപ്പം അധികമാരും കേൾക്കാത്ത ആനക്കഥകളും…
August 12, 2024

കഴിഞ്ഞ മാസം വയനാട് ചൂരൽ മലയിൽ ഉരുൾപൊട്ടിയപ്പോൾ രാത്രിയിൽ മലവെള്ളത്തിൽ നിന്ന് രക്ഷപ്പെടാനായി ഓടിയെത്തിയ അമ്മൂമ്മയും കൊച്ചുമകളും വന്നുപെട്ടത് ഒരു കാട്ടാനകൂട്ടത്തിന്റെ മുന്നിലാണ്. “വലിയൊരു ആപത്തിൽനിന്ന് രക്ഷപ്പെട്ടു വരികയാണ്. ഞങ്ങളെയൊന്നും കാട്ടരുതേയെന്ന്…Today is World Elephant Day

വേറൊരു വഴിയുമില്ലാതെ കൈകൾ കൂപ്പി ആ ആനക്കൂട്ടത്തിലുണ്ടായിരുന്ന കൊമ്പനോട് അമ്മൂമ്മ പറഞ്ഞു. ആ രാത്രി മുഴുവൻ കൊമ്പൻ അവർക്ക് കാവൽ നിന്നു. കൊമ്പന്റെ കാലിന്റെ ചുവട്ടിലാണ് തങ്ങൾ രാത്രി മുഴുവൻ കഴിഞ്ഞതെന്ന സംഭവ കഥ കേരളം മുഴുവൻ ആശ്ചര്യത്തോടെയാണ് കേട്ടു നിന്നത്. കാട്ടാനയാക്രമണത്തിൽ ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്നവരുടെ റിപ്പോർട്ടുകൾ തുടർച്ചയായി പുറത്തുവരുന്ന സ്ഥലത്തുനിന്നുമാണ് ആനയുടെ കരളലിയിപ്പിക്കുന്ന ഈ കഥ റിപ്പോർട്ടു ചെയ്യപ്പെട്ടത്.

ആനയുടെ ഐതിഹ്യവും ചരിത്രവും നോക്കിയാൽ ഭാരതീയ ഇതിഹാസങ്ങളിൽ ആനയ്ക്ക് വലിയ സ്ഥാനം നൽകിയിട്ടുണ്ട്. അതിനാലാണ് ആന മുഖമുള്ള ഗണപതിയ്ക്ക് പുരാണത്തിൽ സ്ഥാനം കിട്ടിയത്. ആദി വേദമായ ഋഗ്വേദത്തിൽ ആനകളെക്കുറിച്ച് പറയുന്നുണ്ട്. വാല്മീകി രാമായണത്തിൽ ബ്രഹ്മപുത്രനായ മരീചിയുടെ മകന്റെ മകളായ മാതംഗിയുടെ മക്കളാണ് ആനകൾ എന്നു പറയുന്നു.

സംസ്കൃതത്തിൽ ആനകളെക്കുറിച്ചുള്ള ഗ്രന്ഥം. ഉണ്ട്. – ‘ മാതംഗലീല – തിരുമംഗലത്ത് നീലകണ്ഠൻ എഴുതിയത്. ആനകളുടെ ജീവിതവും അതിനു വരുന്ന രോഗങ്ങളും അവയ്ക്കുള്ള ചികിത്സാ വിധികളുമാണ് ഈ കൃതിയിൽ പറഞ്ഞിരിക്കുന്നത്. ആനയുടെ ജന്മത്തെക്കുറിച്ച്‌ മറ്റൊരു കഥകൂടി പുരാണങ്ങളിൽ പറയുന്നുണ്ട്. ഐരാവതം, അഭ്ര എന്ന രണ്ട് ആനകളും ഇവ കൂടാതെ ഏഴു ജോടിയാനകളെയും ബ്രഹ്മാവ് സൃഷ്ടിച്ചു.

ഈ ആനകൾ വെളുത്തതും ചിറകുള്ള വരുമായിരുന്നു. ഒരിക്കൽ ഹിമാലയത്തിൽ തപസ്സു ചെയ്തു കൊണ്ടിരുന്ന ദീർഘ തപസ് എന്ന ഋഷിയ ശല്ല്യപ്പെടുത്തിയെന്നുo ദേഷ്യം സഹിവയ്യാതെ അദ്ദേഹം ശപിച്ചു. ആ ശാപത്താൽ ചിറക് നഷ്ടപ്പെട്ട് ഭൂമിയിൽ വീണു എന്നും കഥകൾ . കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതിഹ്യമാലയിൽ കേരളത്തിലെ ശക്തന്മാരായ ആനകളെക്കുറിച്ച് അനവധി കഥകൾ പറയുന്നുണ്ട്. പണ്ടുകാലത്ത് രാജാക്കന്മാർ ആനകളെ യുദ്ധത്തിനുപയോഗിച്ചിരുന്നു.

ആനാൾ പട തന്നെയുണ്ടായിരുന്നു. അലക്സാണ്ഡർ ചക്രവർത്തയും ടോളമിയും ആനകളെ തന്റെ സൈന്യത്തിൽ ഉപയോഗിച്ചതായി രേഖകളുണ്ട്. ഇന്ത്യൻ രാജാക്കന്മാരും ആനകളെ ഉപയോഗിച്ചിരുന്നു. ലോകത്ത് രണ്ടുതരം ആനകളാണ് ഉളളത് ആഫ്രിക്കൻ ആനയും ഏഷ്യൻ ആനയും. ഏറ്റവും വലിയ ആനയാണ് ആഫ്രിക്കൻ ആന . ആഫ്രിക്ക ആന രണ്ടുതരമുണ്ട് വലുപ്പവ്യത്യാസത്തിൽ ആഫ്രിക്കൻ ബുഷ് ആനയും ആഫ്രിക്കൻ കാട്ടാനയും.

കാട്ടാനയ്ക്ക് വലുപ്പം കൂടുതൽ. നടുകുഴിഞ്ഞ് നെറ്റി പരന്നതും തുമ്പികൈ അറ്റം വിരൽ പോലെ രണ്ടായി പിളർന്നതും ഒരു തരം ബ്രൗൺ നിറവും വലുപ്പത്തിൽ ഒന്നാമനാണ് ആഫ്രിക്കൻ ആന . ആഫ്രിക്കൻ ആനകളിൽ ആണിനും പെണ്ണിനും കൊമ്പുണ്ട്. ചെവിക്ക് നല്ല വലുപ്പമാണ്. ഏഷ്യൻ ആനകൾ ഇവയിൽ നിന്നും ചെറുതാണ്. നല്ല കറുപ്പും.

75 ദശലക്ഷം വർഷം മുമ്പ് ഉരുത്തിരിഞ്ഞതായി പറയപ്പെടുന്നു ആനയുടെ ചരിത്രം. ആന പ്രേമികൾ പറയുവാൻ ആഗ്രഹിക്കുന്നത് ആനയുടെ ജീവിതവും ചരിത്രവുമല്ല. തലയെടുപ്പുള്ള ആനകളെക്കുറിച്ചാണ്. ആനകളിൽ സുന്ദരൻ പാമ്പാടി രാജശേഖരനാണ്. ആനകളുടെ കഥകളിൽ നിറഞ്ഞു നിൽക്കുന്നത് ഗുരുവായൂർ കേശവനും . 378 ആനകളാണ് കേരളത്തിൽ അറിയപ്പെടുന്നവരായിട്ടുള്ളത്. തെച്ചിക്കോട്ട് രാമചന്ദ്രനാണ് ഒന്നാമൻ . ഇവരെ സ്നേഹിക്കുമ്പോൾ ആരാധിക്കുമ്പോൾ ഇവരെ സംരക്ഷിക്കേണ്ടതും നമ്മളാണെന്നറിയണം

നീണ്ട മൂക്കുള്ള ജന്തുവർഗത്തെ പ്രൊബോസീഡിയ എന്നാണ് വിളിക്കുന്നത്. പണ്ടു ഭൂമിയിൽ 352 ഇനം ഈ വിഭാഗത്തിൽപ്പെടുന്ന, ആനയെ പോലുള്ള ജീവികൾ ഉണ്ടായിരുന്നുവെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. എന്നാൽ, ഇന്നു രണ്ടിനമേ അവശേഷിക്കുന്നുള്ളൂ; ആഫ്രിക്കനും ഏഷ്യനും. 4000 –6500 കിലോഗ്രാം ഭാരമായിരിക്കും ആഫ്രിക്കൻ ആനയ്ക്കുണ്ടാകുക. കൂടാതെ ആണിനും പെണ്ണിനും കൊമ്പുണ്ടാകും. എന്നാൽ ഏഷ്യൻ ആനകൾക്ക് 3000–5000 കിലോഗ്രാം ഭാരമാകും ഉണ്ടാവുക. ആണിനു മാത്രമേ കൊമ്പുണ്ടാകു. ആനകൾക്ക് കാഴ്ചശക്തിയെക്കാൾ കേൾവി ശക്തിയും മണം പിടിക്കാനുള്ള കഴിവുമാണ് കൂടുതൽ. മറ്റൊരു പ്രത്യേകത ഏറ്റവും നീണ്ട ഗർഭകാലമുള്ള ജീവിയാണ് ആന; 22 മാസം.

തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ, പാമ്പാടി രാജൻ, തൃക്കടവൂർ ശിവരാജൻ, പുതുപ്പള്ളി കേശവൻ, ചിറക്കൽ കാളിദാസൻ തുടങ്ങിയവയാണ് മലയാളികളുടെ ആനകളിലെ സൂപ്പർ സ്റ്റാറുകൾ. രൗദ്രസൗന്ദര്യത്തിൽ കടലെന്നപോലെ ആസ്വാദനമേകുന്ന വിധമാണ് ഗജവിരന്മാരുടെ കാര്യവും. സുപ്രസിദ്ധിയും, കുപ്രസിദ്ധിയും നേടിയ ആനകൾ. തിടമ്പേറ്റാനുള്ള ആനകളുടെ മത്സരത്തിൽ തല കൂടുതൽ ഉയർത്തിപ്പിടിക്കുന്ന പ്രതാപിയായ കീരങ്ങാട്ട് കേശവൻ, മന്നാടിയാരുടെ ശാന്തഗംഭീരനായ ആന, സാത്വികനായ കൂടലാറ്റുപുറം, ഗജസൗന്ദര്യത്തിൽ കേമനായ പനമന, കൂടപ്പുഴ മാണിക്യൻ, പന്തൽമാണിക്യൻ, ചെറിയരവി, വെൺചാമരം കിട്ടിയാൽ താളത്തിനൊത്ത് വീശാൻ വൈദഗ്ദ്ധ്യമുള്ള വലിയ രവി, നാടോടി ഗാനത്തിൽ വീരനായകനായ കവളപ്പാറ കൊമ്പൻ, ഈ ഗജകേസരികളെല്ലാം ഉത്സവത്തിന്റെ ഗതകാല സ്മരണകളുണർത്തുന്നവയാണ്.

എത്രയെത്ര ആനകളാണ് നമ്മുടെമുന്നിലൂടെ തന്റെ ജീവിതക്കാലത്തെ അറിയിച്ച് കടന്നുപോയിരിക്കുന്നത്. സാക്ഷാൽ ഗുരുവായൂർ കേശവൻ. ചെങ്ങല്ലൂർ രംഗനാഥൻ, കാച്ചാംകുറിശ്ശി കേശവൻ, കവളപ്പാറക്കൊമ്പൻ, വലിയരവി, പന്തൽ മാണിക്യൻ, പാലിയം ഗോവിന്ദൻ, കുടലാറ്റുപുറം രാമചന്ദ്രൻ, ചെറിയരവി, പാലിയം ചന്ദ്രശേഖരൻ, ചെങ്ങാലൂർ മാണിക്യൻ, പട്ടാമ്പി നാരായണൻ, കൊല്ലംകോട് അയ്യപ്പൻ, കാച്ചാംകുറിശ്ശി അയ്യപ്പൻ, കൂടൽമാണിക്യം ലക്ഷ്മണൻ എന്നുവേണ്ട തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ, തിരുവമ്പാടി ശിവസുന്ദർ, കുട്ടൻകുളങ്ങര അർജ്ജുനൻ തുടങ്ങി നൂറുകണക്കിന് പേരുകളിലൂടെയാണ് ആ ആനപ്പെരുമ നീങ്ങുന്നത്. അവരിൽ ചിലർ എപ്പോഴും ഓർമ്മയിൽ നിൽക്കുന്നു. എവിടെ നിന്നോ വന്ന് പലവഴികളിലൂടെ ഒഴുകിഒടുവിൽ താരമായിമാറുന്ന രാസപരിണാമമാണ് ഓരോ കൊമ്പനും പറയാനുള്ളത്.

സുപ്രസിദ്ധികൊണ്ടു പ്രശസ്തരായവരാണ് ഈ കൊമ്പൻമാരിൽ പലരും. തമിഴ്നാട്ടിൽ നിന്ന് ചെങ്ങല്ലൂർ മനയിലെത്തിയ ചെങ്ങല്ലൂർ രംഗനാഥൻ കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ആനകളിലൊന്നായിരുന്നു. എന്നാൽ ആറാട്ടുപുഴ പൂരത്തിന് എഴുന്നള്ളിച്ച് നിർത്തിയപ്പോൾ പാലിയം ഗോവിന്ദൻ എന്ന ആന കുത്തി വീഴ്ത്തി. അന്ത്യം അവിടെവെച്ചായിരുന്നു. എന്നാൽ രംഗനാഥനെ കുത്തിയ പാലിയം ഗോവിന്ദന് മാറാരോഗം വപ്പോൾ ഉടമസ്ഥർ തൃപ്പുണ്ണിത്തറ ദേവസ്വത്തിലേക്ക് ആനയെ വഴിപാടായി സമർപ്പിച്ചു. എന്നാൽ നിൽക്കാൻ കഴിയാതെ തളർന്നുവീണ ഗോവിന്ദന്റെ കാലുകളിൽ ചിതൽരോഗം പിടിപ്പെട്ടു. വളരെക്കാലം രോഗാവസ്ഥയിൽ കഴിഞ്ഞ ഗോവിന്ദന്റെ അന്ത്യം ദയനീയമായിരുന്നു.

തലയെടുപ്പുള്ള ആനയായ കവളപ്പാറ കൊമ്പന്റെ അന്ത്യം ചങ്ങലയിൽ കിടന്നായിരുന്നു. ഇരുപതിലധികംപേരെ ഇടഞ്ഞ് കൊന്നിട്ടുള്ള കവളപ്പാറ അവസാനം കൊന്നത് കൊടുങ്ങല്ലൂരിൽ വെച്ച് സ്വന്തം പാപ്പാനായിരുന്ന കുഞ്ഞൻനായരെയായിരുന്നു. എവിടെപ്പോയി ആളെ കൊന്നാലും തീർത്ഥകുളത്തിൽ പുലകുളി നടത്തിയ ആനയായിരുന്നു എന്നാണ് കവളപ്പാറ കൊമ്പന്റെ വിശേഷണം. ഒരു ആനയെക്കുറിച്ച് ഒരു ഖണ്ഡകാവ്യം ഉണ്ടായത് കവളപ്പാറ കൊമ്പനെക്കുറിച്ചായിരുന്നു.

അറുപതാം വയസ്സിൽ ചരിഞ്ഞ ഗജരാജൻ ഗുരുവായൂർ കേശവൻ കഥകളുടെ തമ്പുരാനായിരുന്നു. നോവലും സിനിമയും ഉണ്ടായത് ഈ കൊമ്പനുവേണ്ടിയാണ്. ഗുരുവായൂരിന്റെ ആനകളിൽ പേര് ഇന്നും ഗുരുവായൂർ കേശവനാണ്. കുട്ടികളോട് വലിയ സ്നേഹം ഉണ്ടായിരുന്ന ആന എന്ന പേരും കേശവന് ഉണ്ടായിരുന്നു. ലക്ഷണമൊത്ത ആന, ഗുരുവായൂരപ്പനോട് അദമ്യമായ ഭക്തിയുള്ള ആന, ഗുരുവായൂർ ക്ഷേത്ര ഉത്സവ ചടങ്ങുകൾ പറയാതെ തന്നെ അറിഞ്ഞിരുന്ന ഗജവീരൻ തുടങ്ങിയ വിശേഷണങ്ങളും കേശവനുണ്ടായിരുന്നു. ഏകാദശി ദിവസം ചരിഞ്ഞ ആനയെന്നത് ഗുരുവായൂർ ഭക്തർക്ക് കേശവനോട് ആദരവ് കൂടാൻ കാരണമായി.

പൂരങ്ങളിലെ സ്റ്റാർ ആയിരുന്ന കാച്ചാംകുറിശ്ശി കേശവനും വളരെക്കാലം തളർന്നു നിന്ന ആനയാണ്. പിന്നീട് കിടപ്പിലായശേഷം ആ കിടപ്പിൽ നിന്ന് എഴുന്നേറ്റില്ല. പത്തുകോൽ മൂന്ന് ഇഞ്ച് ഉയരം അതായിരുന്നു തലയെടുപ്പുള്ള വലിയ രവി. കൂടൽ മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയിലെ വലിയ ദീപസ്തംഭത്തിന്റെ രണ്ട് തട്ട് തെക്കോട്ട് ചരിഞ്ഞിരിക്കുന്നത് വലിയ രവി മദിച്ച് തട്ടിയതെന്നാണ് പറയപ്പെടുന്നത്.

ഓടുന്ന ആനയെന്നാണ് പാലിയം ചന്ദ്രശേഖരൻ അറിയപ്പെടുന്നത്. ആരെയും ഉപദ്രവിക്കില്ലെങ്കിലും ചെറിയ പ്രശ്നങ്ങൾ ഉണ്ടായാൽപ്പോലും ചന്ദ്രശേഖരൻ ഓടുമായിരുന്നു. കൂട്ടാന ഇടഞ്ഞാൽ, വലിയ ശബ്ദംകേട്ടാൽ എല്ലാം ചന്ദ്രശേഖരൻ ഓടും. ലക്ഷണമൊത്ത ആനയെന്നാണ് പനമന രാമചന്ദ്രൻ അറിയപ്പെടുന്നത്. മാതംഗലീലയിൽ പറയുന്ന ആനയുടെ ഭൂരിഭാഗം ലക്ഷണങ്ങളും രാമചന്ദ്രന് ഇണങ്ങുമായിരുന്നു. കൂടൽ മാണിക്യം ക്ഷേത്രത്തിലെ ആറാട്ട കഴിഞ്ഞ് മടങ്ങും വഴി അവിട്ടത്തൂരിൽ വെച്ച് വെടിയേറ്റാണ് രാമചന്ദ്രൻ ചരിഞ്ഞത്.

കുംഭകോണം സ്വാമിയുടെ വകയായിരുന്നു കൊല്ലംകോട് അയ്യപ്പൻ. ആനയെ പ്രണയിച്ച കീരങ്ങാട്ടു മനയിൽ വാസുദേവൻ നമ്പൂതിരി ബീഹാറിൽ നിന്ന് കൊണ്ടുവന്ന ആനയാണ് കുട്ടൻകുളങ്ങര അർജ്ജുനൻ. ആറ്റാശ്ശേരി അർജ്ജുനൻ എന്നായിരുന്നു ആദ്യപേര്. തൃശ്ശൂരിൽ പൂരങ്ങൾക്ക് ആനയെ ഏർപ്പെടുത്തി കൊടുക്കുന്ന ഇടനിലക്കാരനായ കെ. എൻ. വെങ്കിടാദ്രി ബിഹാറിലെ സോണാപൂർ ചന്തയിൽ നിന്ന് 1980ൽ വാങ്ങിയ കുട്ടികൊമ്പനാണ് ഇന്നത്തെ തെച്ചികോട്ടുകാവ് രാമചന്ദ്രൻ. ഗണേശനെന്നാണ് ആദ്യ പേര്. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ആനയായാണ് തെച്ചികോട്ടുകാവ് രാമചന്ദ്രനെ ഗണിക്കുന്നത്. കോടനാട് വനത്തിൽ വാരിക്കുഴിയിൽ വീണ പിടിയാനയുടെ കുട്ടിയാണ് പിൽക്കാലത്ത് തിരുവമ്പാടി ശിവസുന്ദറായത്. പൂക്കോടൻ ശിവനെന്നായിരുന്നു ആദ്യപേര്. പിന്നീട് ടി.എ.സുന്ദർമേനോൻ ആനയെ വാങ്ങി തിരുവമ്പാടി കണ്ണന് കാഴ്ചവെച്ചു. അതോടെ പൂക്കോടൻ ശിവൻ തിരുവമ്പാടി ശിവസുന്ദറായി.

ആനയുടെ ആയുസ്സ് 120 വയസ്സ് വരെയാണെന്നാണ് ആനയെക്കുറിച്ച് വിവരിക്കുന്ന കൃതിയായ മാതംഗലീല പറയുന്നത്. ഗജഉത്പത്തി, ശുഭലക്ഷണം, അശുഭലക്ഷണം, ആയുസ്സ്, വയസ്സ്, മാനം, മൂല്യവിശേഷം, സത്യം, മതേഭദം, ആനപിടുത്തം, സംരക്ഷണം, ഋതുചര്യ, ആനക്കാരന്റെ ലക്ഷണം എന്നിവ അടങ്ങുന്ന 12 അദ്ധ്യായങ്ങളാണ് മാതംഗലീലയിൽ ഉള്ളത്. രായമംഗലം ക്ഷേത്രത്തിൽ ധ്യാനിച്ചിരുന്ന ഒരു പണ്ഠിതനാണ് ഇത് രചിച്ചത് എന്ന് കരുതപ്പെടുന്നു.

മാതംഗലീലപ്പോലെ പ്രശസ്തമാണ് ഹസ്ത്യായൂർവ്വേദം. പാലകാപ്യം എന്നും ഈ ഗ്രന്ഥത്തിന് പേരുണ്ട്. ആനയെക്കുറിച്ചാണ് ഇതും വിവരിക്കുന്നത്. സാധാരണയായി ആനകളുടെ ആയുസ്സ് അറുപത് മുതൽ 70 വയസ്സ് വരെയാണ് കണക്കാക്കുത്. ഗുരുവായൂർ കേശവൻ 60-ാം വയസ്സിൽ ചരിഞ്ഞപ്പോൾ കൂടലാറ്റുപുറം രാമചന്ദ്രൻ, കാച്ചാംകുറിശ്ശി കേശവൻ എന്നീ ആനകൾ 56 വയസ്സുവരയെ ജീവിച്ചിരുന്നുള്ളു.

തൃപ്പുണിത്തുറ ദേവസ്വംവകയായി ഒന്നാന്തരത്തിൽ പെട്ട നിരവധി ആനകൾ ഉണ്ടായിരുന്നു. അവയിൽ ഗോപാലൻ, രാമചന്ദ്രൻ, പദ്മനാഭൻ, ഗണപതിക്കുട്ടി, ഗംഗാധരൻ, രാമൻകുട്ടി എന്നീ ആനകൾ പേരുകേട്ടവയാണ്. ഗോപാലനും പദ്മനാഭനും ഗണപതിക്കുട്ടിയും താപ്പാനകളായിരുന്നു. ഗോപാലനും രാമചന്ദ്രനും ഉയരംകൊണ്ട് ഒന്നാംകിടയിൽ പെടുത്താറുണ്ട്.

രാമചന്ദ്രൻ കൂട്ടാനയെ കുത്തുക എന്ന സ്വഭാവക്കാരനാണ്. ഒരു കൊല്ലം പറയ്‌ക്കെഴുന്നള്ളിച്ച് രാത്രി തൃപ്പൂണിത്തുറ കൊട്ടാരത്തിന്റെ പരിസരത്തിൽക്കൂടി പോകുമ്പോൾ രാമചന്ദ്രൻ ഒരു ചങ്ങല ഇളകുന്ന ശബ്ദം കേട്ടു. അൽപം അകലെ രാമൻകുട്ടിയെ തളച്ചിരുന്നു. ആനക്കാരുടെ നിയന്ത്രണത്തിൽനിന്നു തെറ്റി രാമചന്ദ്രൻ രാമൻകുട്ടിയുടെ സമീപത്തെത്തി കുത്തിത്തുടങ്ങി. രാമൻകുട്ടി കുത്തുകൾ തടുത്തു. അപ്പോഴേക്കും ജനങ്ങളും നിറഞ്ഞു.

രാമചന്ദ്രന്റെ പുറത്ത് കോലവും കുടയും പിടിച്ച് രണ്ട് ശാന്തിക്കാർ ഇരിപ്പുണ്ട്. രാമൻകുട്ടിയുടെ ആനക്കാരൻ വന്നു ഓലത്തുഞ്ചുകൾ കത്തിച്ച് രണ്ടാനകളുടെയും മധ്യത്തിലേക്ക് എറിഞ്ഞുതുടങ്ങി. അൽപസമയത്തിനുള്ളിൽ തീ ആളിക്കത്തിത്തുടങ്ങി. ആനകൾ രണ്ടും പിന്മാറിയ സമയത്ത് രാമൻകുട്ടിയുടെ കെട്ടഴിച്ച് ആനക്കാരൻ വിടുകയും അവൻ ഇരുട്ടിൽ എവിടെയോ ഓടിയൊളിച്ച് രക്ഷപ്പെടുകയും ചെയ്തു. പിന്നീട് രാമചന്ദ്രൻ നിയന്ത്രണത്തിന് വഴങ്ങിക്കൊടുത്തു. പറ എഴുന്നള്ളിപ്പ് തുടരുകയും ചെയ്തു.

അടുത്ത കൊല്ലം രാമചന്ദ്രന്റെ പുറത്ത് എഴുന്നള്ളിച്ച് പറക്ക് പോകുമ്പോൾ കരിങ്ങാച്ചിറപ്പുഴ ഇറങ്ങിക്കടക്കുമ്പോൾ രാമചന്ദ്രന്റെ കാൽ ചളിയിൽപൂണ്ട് ആന കീഴ്‌പ്പോട്ട് ഇരുന്നു തുടങ്ങി. ഏതാണ്ട് പുഴയുടെ കിഴക്കേ വക്കിനു എത്താറായപ്പോഴാണ് ഇത് സംഭവിച്ചത്. കോലം ഏതാണ്ട് വെള്ളത്തിൽ താഴും എന്ന ഘട്ടം വരെ വന്നു.

ആനയുടെ സാഹസശ്രമത്തിൽ പുഴവക്കിൽ വളർന്നുനിന്നിരുന്ന കൈതക്കൂട്ടത്തിൽ ചുറ്റിപ്പിടിച്ച് തലമാത്രം രക്ഷപ്പെടുത്തിക്കൊണ്ടുള്ള നിലയായി. പിന്നീട് രണ്ടുമണിക്കൂർ നേരത്തെ ജനങ്ങളുടെ പരിശ്രമഫലമായി ആന ഒരു വിധത്തിൽ കരയ്ക്കുകയറി. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. രാമചന്ദ്രൻ ചത്തത് തൃപ്രയാർ ശ്രീരാമക്ഷേത്രത്തിന്റെ അടുത്ത് വെച്ചാണ്.

രാമൻകുട്ടിയുടെ നെറ്റിക്കുള്ള വീതി പോലെ മറ്റൊരാനക്കും ഇല്ല. ചെങ്ങല്ലൂർ ആനക്കുള്ള നെറ്റിപ്പട്ടം കെട്ടിച്ചാലും നെറ്റി മുഴുവൻ മൂടുകയില്ല. ഉയരം കുറവാണെങ്കിലും കാണാൻ ഭംഗിയുള്ള ആനയായിരുന്നു. വളരെ ആനക്കാർ അവന്റെ കൊമ്പിനു ഇരയാവാൻ ഇടവന്നിട്ടുണ്ട്.

ഗംഗാധരൻ ആദ്യകാലങ്ങളിൽ വളരെ ഇടച്ചിൽ ഉള്ള ആനയായിരുന്നു എന്നും ആനക്കാർക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വന്നതിനാൽ കുരു അരച്ച് കണ്ണിൽ തേച്ച് ആനക്ക് കാഴ്ച ഇല്ലാതാക്കിയതാണ് എന്നും കേൾവിയുണ്ട്. കണ്ണുകൾ രണ്ടും ഉപയോഗശൂന്യമായിരുന്നു എന്നത് പരമാർത്ഥമാണ്. കയറ്റി എഴുന്നള്ളിപ്പിന് വളരെ ഭംഗിയുള്ള ആനയായിരുന്നു. മതിൽക്കകത്ത് ഇടഞ്ഞുനിൽക്കുമ്പോൾ രാജകുടുംബത്തിലെ കുഞ്ഞിക്കിടാവ് തമ്പുരാനെ കുത്തുകയുണ്ടായി. തമ്പുരാൻ ചികിത്സകൊണ്ട് രക്ഷപ്പെടുകയും ചെയ്തു.

ചെങ്ങല്ലൂർ രംഗനാഥൻ

കേരളത്തിൽ എങ്ങും പ്രശസ്തനായിരുന്ന, പല വൈശിഷ്ട്യങ്ങളുമുണ്ടായിരുന്ന ഒരു നാട്ടാനയായിരുന്നു ചെങ്ങല്ലൂരാന എന്നറിയപ്പെട്ടിരുന്ന ചെങ്ങല്ലൂർ രംഗനാഥൻ. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ആനയെന്ന് പുകൾപ്പെറ്റ ഗജരാജനാണ് ചെങ്ങല്ലൂർ രംഗനാഥൻ. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് ആനപ്രമികലെ ആവേശംകൊള്ളിക്കാൻ രംഗനാഥനു കഴിഞ്ഞിരുന്നു.

11.5 അടിയായിരുന്നു പൊക്കം. ഇപ്പോഴും ഈ ഉയരം ചരിത്രമാണ്. സാധാരണ ആനകളുടെ ശരാശരി ഉയരം പത്തടിക്ക് തൊട്ടു മുകളിൽ മാത്രമാണ്. ഭീമാകാരനായിരുന്ന ഈ ആനയുടെ അസ്ഥിപഞ്ജരമാണ് തൃശ്ശൂർ മൃഗശാലയിലെ പുരാവസ്തു മ്യൂസിയത്തിന്റെ പ്രവേശനഹാളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഒരുപാടു ചരിത്രങ്ങളിൽ രംഗനാഥൻ ഇടംനേടിയിട്ടുണ്ട്.

തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ശ്രീരംഗം ക്ഷേത്രത്തിലാണു രംഗനാഥന്റെ ജീവിതചരിത്രം തുടങ്ങുന്നത്. ക്ഷേത്രത്തിലെ ആനക്കുട്ടിയായിരുന്നു രംഗനാഥൻ. കാവേരിനദിയിൽ നിന്ന് വലിയ അണ്ടാവുകളിൽ നിറച്ച വെള്ളം കോവിലിലെ ആവശ്യങ്ങൾക്കായി അകത്ത് എത്തിച്ചുകൊടുക്കലായിരുന്നു ജോലി. വളരെ വേഗത്തിൽ ഉയരം വെച്ചുകൊണ്ടായിരുന്നു അവൻ വളർന്നുവന്നത്. ഒടുവിൽ ക്ഷേത്രഗോപുരം കടന്ന് അകത്തുകയറാനാകാത്തവിധം അവൻ വളർന്നുകഴിഞ്ഞപ്പോൾ ക്ഷേത്രാധികാരികൾ അവനെ വിൽപ്പനക്കു വച്ചു.

ഇതറിഞ്ഞ ആനക്കമ്പക്കാരനായ, തൃശ്ശൂർ അന്തിക്കാട്ടുള്ള ചെങ്ങല്ലൂർ നമ്പൂതിരി അവനെ വാങ്ങിക്കൊണ്ടുവന്നു. 1905 -ൽ നടന്ന ഈ കച്ചവടത്തിൽ ആനയുടെ വില 1500 രൂപയായിരുന്നു. കേരളത്തിലെത്തിയപ്പോൾ കിട്ടിയ പരിചരണങ്ങളുടെ ഫലമായി ആന പൂർണ്ണ ആരോഗ്യവാനും അതികായനുമായി മാറി. പോഷണസമൃദ്ധമായ ഭക്ഷണമാണ് ചെങ്ങല്ലൂർ മനയിൽ നിന്ന് രംഗനാഥനു ലഭിച്ചത്. രംഗനാഥൻ തടിച്ചുകൊഴുത്ത് അഴകുള്ള ആനയായി.

ഉയരക്കൂടുതലുണ്ടായിരുന്നതുകൊണ്ട് ഉത്സവങ്ങളിൽ രംഗനാഥനായിരുന്നു തിടമ്പേറ്റിയിരുന്നത്. മലയാളക്കരയാകെ ഇതിന്റെ ആകാര ഭംഗിയെ പറ്റിയുള്ള സംസാരം പടർന്നു. മഹാകവി വള്ളത്തോൾ പോലും ഇതിനെ വാഴ്ത്തി പാടി. വലുപ്പത്തേക്കാൾ ഉപരി ഇതിന്റെ ശാന്ത സ്വഭാവം ആയിരുന്നു പലരുടെയും മനസ് കീഴടക്കിയിരുന്നത്.

തൃശ്ശൂർ പൂരത്തിലെ പ്രസിദ്ധമായ മഠത്തിൽ വരവിന് ഈ ആനയെക്കൊണ്ട് വെഞ്ചാമരം വീശിപ്പിക്കാറുണ്ടായിരുന്നു. തൃശ്ശൂർപൂരത്തിനു വർഷങ്ങളായി തിരുവമ്പാടിയുടെ തിടമ്പേറ്റിയിരുന്ന പൂമുള്ളി ശേഖരൻ എന്ന ആനയെ പുറന്തള്ളികൊണ്ടാണു രംഗനാഥൻ തിരുവമ്പാടിയുടെ തിടമ്പേറ്റിയത്. പൊക്കത്തിൽ മാത്രമല്ല സ്വഭാവത്തിലും വലിയ ഗുണഗണങ്ങൽ രംഗനാഥനുണ്ടായിരുന്നു. എത്ര പ്രകോപനം ഉണ്ടായാലും ഒരിക്കലും കുറുമ്പുകാട്ടാത്തവൻ എന്നാണ് രംഗനാഥനെക്കുറിച്ചെഴുതിയ ചെങ്ങല്ലൂരാന എന്ന പുസ്തകത്തിലെ പരാമർശം.

1914-ൽ ആറാട്ടുപുഴ പൂരത്തിന്ന് ശാസ്താവിന്റെ തിടമ്പേറ്റിനിന്നിരുന്ന രംഗനാഥനെ തൊട്ടരികിലുണ്ടായിരുന്ന അകവൂർ ഗോവിന്ദൻ എന്ന ആന കുത്തിവീഴ്ത്തി. അങ്ങനെ വയർ പിളർന്ന് കുടൽമാല പുറത്തുചാടി. അതോടെ അരങ്ങൊഴിഞ്ഞ രംഗനാഥൻ 1917 ൽ കാലയവനികക്കുള്ളിൽ മറഞ്ഞു.’ചെങ്ങല്ലൂരാന’ എന്നപേരിൽ ഈ ആനയുടെ കഥ വിസ്തരിക്കുന്ന ഒരു പുസ്തകം പ്രചാരത്തിലുണ്ടായിരുന്നു. ഒരു കാലഘട്ടത്തിൽ കേരളത്തിലെ ഉത്സവങ്ങളിൽ ഭൂരിഭാഗവും എഴുന്നള്ളിപ്പിന്റെ നേതൃസ്ഥാനം രംഗനാഥനായിരുന്നു.

ആയിടക്കു തൃശൂർ മ്യൂസിയം സ്ഥാപിക്കാൻ ഉള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഇതിന്റെ ചുമതലയുള്ള സായിപ്പും മേൽപ്പറഞ്ഞ രംഗനാഥനെ പറ്റി കേട്ടിരുന്നു. ഇത്രയും ഭീമകരത്വം ഉള്ള ആനയെ ചുമ്മാ കുഴിച്ചിട്ടു കളയാൻ അയാൾ തയാറായില്ല. നമ്പൂതിരിയിൽ നിന്നും അനുവാദം വാങ്ങി സായിപ്പ് ആനയുടെ മൃതദേഹം കൊണ്ടുപോയി ശാസ്ത്രീയായി ദ്രവിപ്പിച്ചു. പിന്നീട് എല്ലുകൾ കൃത്യമായി എണ്ണി പെറുക്കി വീണ്ടും ഒന്നിപ്പിച്ചു. 1938-ൽ മ്യൂസിയം പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തപ്പോൾ രംഗനാഥനും അതിൽ ഉണ്ടായിരുന്നു. മണ്മറഞ്ഞു നൂറ്റാണ്ടു പിന്നിട്ടിട്ടും രംഗനാഥന്റെ ഉയരമുള്ള അസ്ഥിപഞ്ചരം ഇന്നും കാണികൾക്ക് വിസ്മയം ആയി തൃശൂർ മ്യുസിയത്തിൽ സ്ഥിതി ചെയ്യുന്നു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ആനയാണ് തെച്ചിക്കോട്ടുകാവു രാമചന്ദ്രൻ. ഉയർന്ന മസ്തകം, കൊഴുത്തുരുണ്ട ഉടൽ, ഉറച്ചകാലുകൾ, ആനച്ചന്തത്തിന്റെ പര്യായമാണ് രാമചന്ദ്രൻ. ഉത്സവ എഴുന്നള്ളത്തിനു തിടമ്പേറ്റിയാൽ തിടമ്പിറക്കും വരെയും തലയുയർത്തിപ്പിടിച്ചിരിക്കും എന്നതാണു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പ്രത്യേകത. എട്ടി ഉയരവുമായി ബീഹാറിലെ സോൺപുർ മേളയിൽ നിന്ന് വാളയാർ ചുരം കടന്നുവന്ന മോട്ടിപ്രസാദ് എന്ന ആനക്കുട്ടി പിന്നീട് ഗണേശൻ എന്ന പേരിൽ അറിയപ്പെടുകയും അത് പിന്നീട് തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റെ ഭാഗമായപ്പോൾ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായി മാറുകയും ചെയ്തു. പിന്നെ നടന്നത് വിസ്മയിപ്പിക്കുന്ന ചരിത്രം. ഒരു ദേശത്തിന്റെ പേര് ഒരു ആനയുടെ പേരിൽ ലോകം മുഴുവൻ അറിയപ്പെട്ടു എന്നതാണ് ഈ ആനയുടെ പ്രസക്തി.

ഇവനെ അറിയാത്ത മലയാളികൾ വിരളമാണ്. ഏഷ്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ആനകളിൽ രണ്ടാമൻ. ഏറ്റവും കൂടുതൽ ആരാധകരുള്ള ആന. ഉത്സവകേരളത്തിന്റെ കിരീടംവെയ്ക്കാത്ത ഗജരാജനെന്നും രാമചന്ദ്രനെ വിശേഷിപ്പിക്കാം. ലക്ഷണമൊത്ത പതിനെട്ടു നഖവും നിലംമുട്ടുന്ന തുമ്പികൈയ്യുമെല്ലാം ഈ ഗജരാജന്റെ സൗന്ദര്യം ഉയർത്തുന്നു. 1982-ലാണ് ആന ഏജന്റായ വെങ്കിടാന്ദ്രി മോട്ടിപ്രസാദ് എന്ന ആനയെ വാങ്ങി കേരളത്തിലെത്തിക്കുന്നത്. 1984-ലാണ് തെച്ചിക്കോട്ടുകവു ദേവസ്വം ആ ആനയെ വാങ്ങി രാമചന്ദ്രൻ എന്ന പേരു നൽകുന്നത്. ഒരു എഴുന്നള്ളിപ്പിന് 2.5 ലക്ഷം രൂപ ഏക്കം ലഭിച്ചതിന്റെ റെക്കോഡും രാമചന്ദ്രന് സ്വന്തം.

ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിച്ചിട്ടുള്ള, അപകടങ്ങൾ ഉണ്ടാക്കിയിട്ടുള്ള ആന. അങ്ങിനെ വിശേഷണങ്ങൾ ഏറെയുണ്ട് നാട്ടാനകളിലെ ഏക ഛത്രാധിപതി എന്ന് കേൾവികേട്ട രാമചന്ദ്രന്. തൃശ്ശൂർ ജില്ലയിലെ പേരാമംഗലത്താണ് തെച്ചിക്കോട്ടുകാവ്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അറിയുന്നവർ അവനൊരു കൊലയാളി ആനയെന്ന് സമ്മതിച്ചു തരില്ല. കേരളത്തിലെ ഏറ്റവും മികച്ച ആനയെന്നതിനൊപ്പം തന്നെ ഏറ്റവും കൂടുതൽ പീഡനങ്ങൾ ഏറ്റുവാങ്ങിയ ഒരാന കൂടിയാണവൻ. മദക്കാല ബന്ധനത്തിൽ പോലും പരിചയക്കാർ ചെന്ന് ഭക്ഷണം നൽകാൻ ധൈര്യപ്പെടുന്ന ഒരാന. 1964-ൽ ബീഹാറിൽ ജനിച്ച രാമചന്ദ്രനെ തൃശൂരിലെ വെങ്കിടാദ്രി സ്വാമിയാണ് വാങ്ങി കേരളത്തിൽ എത്തിച്ചത്.

വലതുകണ്ണിനു രാമചന്ദ്രനു കാഴ്ചകുറവായിരുന്നു. ചട്ടം പഠിപ്പിക്കുന്ന കാലത്ത് ഏതോ ഒരു പാപ്പാൻ കാണിച്ച ക്രൂരതയാണ് രാമന്റെ ഒരു കണ്ണ് ഇല്ലാതാക്കിയത് എന്നൊരു ശ്രുതി ആന പ്രേമികൾക്കിടയിലുണ്ട്. പത്തരയടിയാണു രാമചന്ദ്രന്റെ ഉയരം. ആരെയും മയക്കുന്ന ആകാരഭംഗിയും, ലക്ഷണങ്ങളും കേരളത്തിൽ രാമചന്ദ്രന് ആരാധകലക്ഷങ്ങളെ സമ്മാനിച്ചു. തലപ്പൊക്ക മത്സരവേദികളും, പൂരപ്പറമ്പുകളും രാമചന്ദ്രന്റെ ഉയർത്തിപ്പിടിച്ച ശിരസ്സിന് മുന്നിൽ ആർത്തിരമ്പി. രാമചന്ദ്രന്റെ സാന്നിധ്യം പൂരപ്പറമ്പുകൾക്ക് നൽകുന്ന ആർജ്ജവം തന്നെയാണ് അവന് കിട്ടിയ അനുഗ്രഹവും, ശാപവും.

വലിയ രവി

കൊച്ചി മഹാരാജാവ് കൂടൽമാണിക്ക്യം ദേവസ്വത്തിലേക്ക് നടയിരുത്തിയ ഭാരതത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ആനയത്രേ വലിയ രവി. രവി എന്ന പേരിൽ മറ്റൊരാന കൂടി ഉണ്ടായിരുന്നതിനാൽ സംശയലേശമെന്യേ ഇവൻ വലിയ രവിയായി. ഒരു പുള്ളിപ്പാട് പോലും ഇല്ലാത്ത കരിവണ്ട് നിറമുള്ള ഇവന്റെ ഉയരം അന്നത്തെ കണക്കു പ്രകാരം 5 കോൽ 2 അംഗുലം 2 നെല്ല് ആയിരുന്നു. (ഒരു കോൽ = രണ്ടടി നാലേകാൽ ഇഞ്ച്). കൊമ്പിലേയ്ക്ക് കൈ എത്താത്തതിനാൽ മണിച്ചങ്ങല (കഴുത്തിലെ ചങ്ങല) പിടിച്ചാണ് പാപ്പാന്മാർ ഇവനെ കൊണ്ടുപോകാറുള്ളത്.

താന്നിശ്ശേരി വാടച്ചിറയുടെ അടുത്ത് കുറുവീട്ടിൽ എന്ന ഒരു നായർ കുടുംബം ഉണ്ട്. അവിടുത്തെ പുരുഷന്മാർ പഴയ കൊച്ചി രാജ്യത്തെ പുകഴ്പെറ്റ പാപ്പാന്മാരായിരുന്നു. ആനയുടെ ചികിത്സാവിധിയും മർമ്മശാസ്ത്രവും സംരക്ഷണരീതിയും നല്ലപോലെ ഗ്രാഹ്യമുള്ളവർ. ഇവർ തന്നെയായിരുന്നു കൂടൽമാണിക്ക്യം ദേവസ്വത്തിലേയും ആനക്കാർ. ഇക്കൂട്ടർ ആനയുടെ കണ്ണിൽ നോക്കിയാൽ ആന ഭയം കൊണ്ട് ചുരുളുമായിരുന്നത്രേ. ഇവരുടെ സസൂക്ഷ്മമായ ശിക്ഷണവും പരിചരണവും കൂടിയായപ്പോൾ രവി ഒന്നുകൂടി ‘വലിയ’വനായി.

ചളി കണ്ടാൽ കവച്ചു വച്ചു പോവുകയും വൃത്തിയുള്ള സ്ഥലത്ത് മാത്രം കിടന്നുറങ്ങുകയും ചെയ്യുന്നത് അവന്റെ സ്വഭാവ സവിശേഷതകളിൽ ചിലത് മാത്രം. ആരേയും അവൻ ദ്രോഹിച്ചിട്ടില്ല. എന്നാൽ കുട്ടിക്കുറുമ്പ് കാണിച്ചു അങ്ങിങ്ങ് ഓടുക അവനു ഒരു കൗതുകമായിരുന്നു. ഒരിക്കൽ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരം കടന്ന് കണ്ഠേശ്വരം ഭാഗത്തേയ്ക്കു ഓടിയ അവൻ ആരോ ഒരാൾ കച്ചേരിപ്പാലത്തിന്റെ (ഇന്നത്തെ ട്രാൻസ്പോർട്ട് സ്റ്റാന്റിന്റെ മുന്നിൽ) അടിയിലേയ്ക്കു പോകുന്നത് കണ്ടു. എന്നാൽ അവൻ അവിടെച്ചെന്നു ആ വ്യക്തിയെ എടുത്തു കൊമ്പത്ത് വെച്ച് തിരിച്ച് അമ്പലത്തിലേയ്ക്ക് തന്നെ നടന്നുവത്രേ.

ഇന്ന് കൂടൽമാണിക്യം ക്ഷേത്രത്തിലെ വലിയ ദീപസ്തംഭം പ്രദക്ഷിണം ചെയ്തു കിടക്കുന്ന ചങ്ങല വലിയരവിയ്ക്ക് വേണ്ടി കൊച്ചി മഹാരാജാവിന്റെ നിർദ്ദേശപ്രകാരം പ്രത്യേകമായി പണിഞ്ഞതാണു. നവസാരം വെള്ളാരംകല്ല് പൊടിച്ചത് പിച്ചളപ്പൊടി എന്നിവ ചേർത്ത് ഓരോ കണ്ണിയുടെയും ചെരിച്ചു ചെത്തിയ രണ്ടറ്റങ്ങൾ തമ്മിൽ വിളക്കിയാണ് നാടൻ കരുവാന്മാർ അക്കാലത്ത് ചങ്ങല പണിഞ്ഞിരുന്നത്. സാധാരണ ചങ്ങലപണിയ്ക്കായി ഉപയോഗിച്ചിരുന്ന കമ്പികളുടെ ഏകദേശം ഇരട്ടിയോളം വലിപ്പമുള്ള കമ്പികളാണു ഈ ചങ്ങലയുടെ ഓരോ വട്ടക്കണ്ണിയിലും ഉപയോഗിച്ചിരിക്കുന്നത്.
വലിയദീപസ്തംഭത്തിന്റെ രണ്ടാമത്തെ തട്ട് കുറച്ചു തെക്കോട്ട് ചരിഞ്ഞിരിയ്ക്കുന്നത് ഇവൻ കൊമ്പ് കൊണ്ട് തട്ടിയതാണത്രെ!. അതുപോലെ തന്നെ കൂത്തമ്പലത്തിന്റെ തെക്ക് കിഴക്കേ മൂലയിൽ നാഗപത്തിയുടെ ചുവട്ടിൽ ചെമ്പോല മേഞ്ഞ ഭാഗത്ത് രണ്ടു സുഷിരങ്ങൾ ഉണ്ടായിരുന്നു. വലിയരവി നിന്ന നിൽപ്പിൽ മേൽപ്പോട്ട് കുത്തിയതാണത്.

ഗുരുവായൂർ കേശവൻ

കേരളത്തിലെ ഏറ്റവും പേരുകേട്ട ആനയായിരുന്നു ഗുരുവായൂർ കേശവൻ. 1922-ൽ നിലമ്പൂർ വലിയ തമ്പുരാൻ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ നടക്കിരുത്തിയതോടേ ഗുരുവായൂർ കേശവൻ ആയി. ശാന്ത സ്വഭാവം, ഗാംഭീര്യം, തലയെടുപ്പ്, സൗന്ദര്യം,ശക്തി എന്നിവ ഒത്തിണങ്ങിയ ആനയായിരുന്നതായി പ്രശസ്തമാണ്. ഗുരുവയൂരപ്പന്റെ തിടമ്പ് 40-ൽ കൂടുതൽ വർഷങ്ങൾ സ്ഥിരമായി എടുത്തിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലെ ചിട്ടകളെ കുറിച്ച് നിഷ്ഠയുണ്ടായിരുന്നതായും പാപ്പാൻ പറയാതെ തന്നെ തളച്ചിരുന്ന സ്ഥലത്ത് നിന്നും എഴുന്നള്ളിപ്പ് സ്ഥലത്തും മറ്റും തനിയേ എത്തിയിരുന്നതായും പഴമക്കാർ പറയുന്നു.

ഒരാളെപ്പോലും ഉപദ്രവിച്ചിട്ടില്ല. ഒരിക്കൽ പാപ്പാനോട് പിണങ്ങിപൊകുമ്പോൾ ഒരിടവഴിയിൽ വച്ച് എതിരെവന്ന കുട്ടികൾക്കായി വഴിമാറികൊടുത്ത കഥ പ്രശസ്തം. ഗുരുവായൂരപ്പന്റെ അഭിമാനം സംരക്ഷിച്ചിരുന്നു. ഗുരുവായൂരപ്പന്റെ തിടമ്പൊഴികെ ഒന്നും മുൻകാലിലൂടെ കയറ്റില്ലെന്നും വേറെ എവിടെ പോയാലും തിടമ്പേറ്റിയല്ലാതെ പങ്കെടുക്കില്ലെന്നും നിയമം. കൂടുതൽ വലിയ ആനകളുണ്ടെങ്കിലും തിടമ്പേറ്റിയാൽ കേശവന്റെ തലപ്പൊക്കം കൂടുമെന്നു പ്രശസ്തി.

ഗുരുവായൂർ അമ്പലത്തിൽ 50 വർഷം സേവനം ചെയ്തതിന്റെ ബഹുമാനാർത്ഥം കേശവനെ ‘ഗജരാജൻ’ എന്ന ബഹുമതി നൽകി 1973-ൽ ആദരിച്ചു. 54 വർഷം ഗുരുവയൂർ ദേവസ്വത്തിനു വേണ്ടി സേവനമനുഷ്ഠിച്ച ഈ ആന ഗുരുവായൂർ ഏകാദശി ദിവസമായിരുന്ന 1976 ഡിസംബർ 2-ന് പുലർച്ചെ മൂന്നുമണിയോടെ ചരിഞ്ഞു. ചരിയുമ്പോൾ കേശവനു 72 വയസ്സായിരുന്നു. ഇന്നും ഏകാദശിയോടനുബന്ധിച്ച് ‘ഗുരുവായൂർ കേശവൻ അനുസ്മരണം’ എന്നപേരിൽ ആനകളുടെ ഒരു ഘോഷയാത്രയുണ്ടാകാറുണ്ട്. ഒരു ആനയായി ജനിച്ച് മനുഷ്യകുലത്തെ പോലും അസൂയപെടുത്തുന്ന സൽപേരും പ്രശസ്തിയും നേടിയ ഗുരുവായൂർ കേശവൻ കേരളത്തിലെ ഏറ്റവും പേരുകേട്ട ആനയാണ്.

നിലമ്പൂർ കാടുകളിൽ കളിച്ചു വളർന്ന കുട്ടിക്കൊമ്പൻ ആരോ കുഴിച്ച വാരിക്കുഴിയിൽ വീണു. അവിടെനിന്നാണ് നിലമ്പൂർ കോവിലകത്തെത്തിയത്. നിലമ്പൂർ കോവിലകത്തെ രണ്ടാമത്ത കുട്ടിക്കൊമ്പനായി വിലസുന്ന സമയത്താണ് മലബാറിലാകമാനം മാപ്പിളലഹള പൊട്ടിപ്പുറപ്പെട്ടത്. മലബാർ ലഹളയുടെ ഭീതി കൂടിക്കൂടി വന്നപ്പോൾ ആക്രമണം ഭയന്ന് നിലമ്പൂർ കോവിലകം വലിയ രാജ തൃശൂർക്ക് താമസം മാറ്റി. സ്വത്തു വഹകളെല്ലാം കാര്യസ്ഥനെ ഏൽപിച്ചു. എന്നാൽ ലഹളക്കാർ കാര്യസ്ഥനെ വധിച്ചപ്പോൾ കാര്യങ്ങളെല്ലാം അവതാളത്തിലായി. തന്റെ സ്വത്തുക്കളെല്ലാം നഷ്ടപ്പെടാൻ തുടങ്ങിയെന്നറിഞ്ഞ തമ്പുരാൻ പരിഭ്രാന്തനായി ഗുരുവായൂരപ്പനെ വിളിച്ചു പ്രാർത്ഥിച്ചു. നഷ്ടപ്പെട്ട സ്വത്തെല്ലാം തിരികെ ലഭിച്ചാൽ ഒരു കൊമ്പനാനയെ ഗുരുവായൂരപ്പനു നടയിരുത്താമെന്ന് നേർന്നു. ദൈവഹിതം മറ്റൊന്നായിരുന്നില്ല. തമ്പുരാന് സ്വത്തെല്ലാം തിരികെ ലഭിക്കുകയും കൊമ്പനെ നടക്കിരുത്താൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് 1922 ജനുവരി 4-ാം തിയതി കുട്ടിക്കൊമ്പൻ കേശവനെ നടയ്ക്കിരുത്തിയത്.

ക്ഷേത്രത്തിൽ നടയിരുത്തുമ്പോൾ കേശവൻ ചെറിയ കുട്ടിയാനയായിരുന്നു. അന്ന് അവിടുത്തെ കേമനായ കൊമ്പൻ പത്മനാഭനായിരുന്നു. അന്ന് ശീവേലിക്ക് രണ്ടു നേരവും എഴുന്നള്ളിച്ചിരുന്നത് കേശവനെയായിരുന്നു. ഗുരുവായൂരപ്പന്റെ സുരക്ഷിത വലയത്തിൽ പിന്നെ കേശവൻ വളർന്നു. കേശവന്റെ രണ്ടു പാപ്പാൻമാരായിരുന്നു മാണി നായരും ചെറിയ അച്ചുതൻ നായരും. മാണിനായർ കരുത്തനും ആരോഗ്യ ദൃഢഗാത്രനുമായിരുന്നെങ്കിൽ അച്ചുതൻ നായർ ശുഷ്‌കിച്ച ദേഹപ്രകൃതക്കാരനായിരുന്നു.

കരുത്തനായ മാണിനായർ എപ്പോഴും കേശവനെ പേടിപ്പിച്ചു നിർത്തുന്ന പ്രകൃതക്കാരനായിരുന്നെങ്കിലും അച്ചുതൻ നായർ സ്‌നേഹം കൊണ്ടായിരുന്നു കേശവനെ കൊണ്ടു നടന്നിരുന്നത്. സ്വന്തം മകനെ പേരു വിളിച്ചു പെരുമാറുന്ന പോലെ മോനേ, കുട്ടാ, കേശവാ എന്നൊക്കെ പറഞ്ഞു കേശവനെ പരിലാളിച്ചു. ആനയഴകിന്റെ അപാരതയും തലയെടുപ്പിന്റെ സവിശേഷതയും കൊണ്ട് കേശവൻ അന്ന് ദേവസ്വത്തിലെ മുൻ നിരയിൽ ഉണ്ടായിരുന്ന പത്മനാഭനെ മെല്ലെ മെല്ലെ മറികടക്കാൻ തുടങ്ങി. തിടമ്പേറ്റിയാൽ പിന്നെ തലയുയർത്തിയുള്ള കേശവന്റെ നിൽപ് മറ്റാനകളെ അസൂയപ്പെടുത്തുന്ന വിധത്തിലായിരുന്നു. കുറച്ചു കാലത്തിനു ശേഷം പത്മനാഭൻ ചരിഞ്ഞപ്പോൾ കേശവൻ പിന്നെ ഗുരുവായൂരപ്പന്റെ യശസുയർത്തുന്ന ഗജരാജനായി മാറി. മാതംഗ ശാസ്ത്രത്തിലെ ഗജരാജലക്ഷണത്തിൽ നിർദേശിക്കുന്ന സമസ്ത രാജകീയ ചൈതന്യങ്ങളും രാജകീയ സ്വഭാവവും പ്രൗഢിയും ഒത്തിണങ്ങിയ അപൂർവ ജന്മം.

ഉയരമോ 11.5 അടി, കൊമ്പിന്റെ കടവായിൽ നിന്നു പുറത്തേക്കുള്ള ദൂരം 4.5 അടി. അപൂർവങ്ങളിൽ അപൂർവമായി കാണുന്ന ലക്ഷണമൊത്ത, നിരയൊത്ത 20 വെള്ള നഖങ്ങൾ. ഇതിനെല്ലാം പുറമേ അപൂർവതയുള്ള അനേകം സ്വഭാവ സവിശേഷതകളും. പേരും പെരുമയും കേശവന് ഒരുപാട് കിട്ടിയെങ്കിലും പേരിനോടൊപ്പം ഭ്രാന്തൻ കേശവൻ എന്ന ചെല്ലപ്പേരും കിട്ടി. മദപ്പാടു കാലത്ത് ചില വേലത്തരങ്ങൾ കാണിക്കുന്ന കേശവൻ ഇടഞ്ഞോടിയാൽ പിന്നെ ഗുരുവായൂരിൽ ചെന്നേ നിൽക്കൂ. തനിക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യവും ചെയ്യാൻ കൂട്ടാക്കാത്ത കേശവൻ ഏറ്റെടുക്കുന്ന ജോലി ഭംഗിയോടെ ചെയ്യും. കേശവന്റെ ഭ്രാന്ത് മാറുന്നതിനു വേണ്ടി വിധി പ്രകാരം ക്ഷേത്രത്തിൽ 41 ദിവസം ഭജനവുമായി കഴിച്ചു കൂട്ടിയെന്നും അതിനു ശേഷം കേശവന്റെ മനസ്സു മാറിയെന്നും പറയുന്നു. സ്വഭാവത്തിൽ ഒരുപാട് സവിശേഷതകളുള്ള കേശവൻ ആരെയും അകാരണമായി ഉപദ്രവിച്ചതായി അറിവില്ല. നേരിന്റെ വഴിയിലൂടെയേ എന്നും നടന്നിട്ടുള്ളൂ.

ഒരിക്കൽ തൃശൂരിനടുത്തുള്ള കൂർക്കഞ്ചേരി പൂയത്തിനു എഴുന്നള്ളിപ്പിനായി കേശവൻ പുറപ്പെട്ടു. എന്നാൽ പുഴക്കൽ പാടത്ത് എത്തിയപ്പോൾ കേശവന് എന്തോ അനിഷ്ടം തോന്നി പോകേണ്ടെന്ന് തീരുമാനിച്ചുറച്ചു. കേശവൻ തിരിഞ്ഞു നടന്നു, നേരെ ഗുരുവായൂർക്ക്. പുലർച്ചെ ഗുരുവായൂർ കിഴക്കേ നട വഴി വന്ന് വടക്കു ഭാഗത്ത് നിലയുറപ്പിച്ചു. പാപ്പാൻമാർ എത്ര നിർബന്ധിച്ചിട്ടും അന്ന് കേശവൻ വഴങ്ങിയില്ല. പിന്നീടൊരിക്കൽ കൂപ്പിൽ പണിക്കു പോയപ്പോൾ പാപ്പാൻമാരെ പേടിപ്പിച്ച് ചില്ലറ നാശനഷ്ടങ്ങളൊക്കെ വരുത്തി ഗുരുവായൂർക്ക് തിരിച്ചു. അന്ന് കേശവനെ വെടി വെക്കാൻ പോലീസുകാരൊക്കെ തയ്യാറായി വന്നതാണ്. പക്ഷേ ഗുരുവായൂരപ്പന്റെ ആനയെ വെടി വെക്കാൻ ആർക്കും ധൈര്യമുണ്ടായില്ല. എവിടുന്നു ഇടഞ്ഞാലും നേരെ കണ്ണന്റെ അടുത്തേക്ക് ഓടിയെത്തുന്ന സ്വഭാവം കേശവന്റെ പ്രത്യേകതയായിരുന്നു.

കേശവന്റെ പേരും പ്രശസ്തിയും വർദ്ധിച്ചപ്പോൾ ദേവസ്വം അധികൃതരും ആരാധകരും ചേർന്നൊരുക്കിയ ഗജസംഗമത്തിൽ ‘ഗജരാജൻ’ എന്ന സ്ഥാനപ്പേരു നൽകി. അതിനു ശേഷം ഗജരാജൻ ഗുരുവായൂർ കേശവൻ എന്ന പേരിലാണ് അറിയപ്പെട്ടത്. ഒരു പക്ഷേ ഗജരാജപട്ടം കിട്ടിയ ആദ്യ കൊമ്പൻ കേശവനായിരിക്കാം.

1976 ഗുരുവായൂർ എകാദശി നവമി വിളക്കിൽ രാത്രി സ്വർണക്കോലമേന്തി നിന്നിരുന്ന കേശവന് എന്തോ ദേഹാസ്വാസ്ഥ്യം നേരിട്ടു. ചെറിയ വിറയൽ ആരംഭിച്ചു. ഉടൻ തന്നെ കോലം മറ്റൊരാനപ്പുറത്തേക്ക് മാറ്റി കേശവനെ കിഴക്കേ ഗോപുരം വഴി കോവിലകം പറമ്പിലേക്ക് മാറ്റി. പിറ്റേന്ന് ദശമി. ജലപാനം പോലും കഴിക്കാതെ കേശവൻ കിടന്നു. കേശവന്റെ ജീവൻ രക്ഷിക്കാൻ വിദഗ്ധ ഡോക്ടർമാർ ശ്രമിച്ചു കൊണ്ടിരുന്നു. പിറ്റേന്ന് ഏകാദശി. അന്ന് നേരം പുലർന്നത് ഗുരുവായൂർ കേശവൻ ഇഹലോകം വെടിഞ്ഞെന്ന വാർത്തയുമായാണ്. സാധാരണ ആന ചരിഞ്ഞു എന്നാണ് പറയുക.

ക്ഷേത്രത്തിൽ ഇപ്പോൾ കാണുന്ന സ്വർണ്ണക്കൊടിമരത്തിനുള്ള തടി അത് വെട്ടിയിടത്തു നിന്നും ഗുരുവായൂർ ക്ഷേത്രം വരെ നിലത്തു വയ്ക്കാതെ ചുമന്ന് എത്തിച്ചത് കേശവനാണ്. ആനയോട്ടത്തിൽ വർഷങ്ങളോളം അവൻ ജേതാവായി. ഏകാദശിക്കും ഉത്സവത്തിനും വിശേഷങ്ങൾക്കും സ്വർണ്ണക്കോലം കേശവന്റെ ഉയർന്ന ശിരസിൽ തന്നെയായിരുന്നു . ഗുരുവായൂരപ്പന്റെ കൊടിമരം നോക്കി നമസ്‌ക്കരിച്ചു കിടന്നാണ് കേശവൻ അന്ത്യശ്വാസം വലിച്ചത്. കേശവന് വേണ്ടി പിന്നീട് സ്മാരകം ഉണ്ടായി. കേശവന്റെ ചരമ ദിവസം ദേവസ്വം വർഷാവർഷം നിരവധി ആനകളുടെ അകമ്പടിയോടു കൂടി ഹാരാർപ്പണം നടത്തി ഓർമ പുതുക്കുന്നു. കേശവന്റെ രണ്ടു കൊമ്പുകളാണ് ക്ഷേത്രകവാടത്തിന്റെ ഇരുവശവും ഇന്ന് കാണുന്നത്. കേശവനെക്കുറിച്ച് നിരവധി പുസ്തകങ്ങളും കവിതകളും സിനിമകളും ടിവി സീരിയലുകളും ഇറങ്ങിയിട്ടുണ്ട്.

1977-ൽ എം.ഒ ജോസഫ് നിർമ്മിച്ച് ഭരതൻ സംവിധാനം ചെയ്ത് ജയഭാരതി, സോമൻ, ശങ്കരാടി, ബഹദൂർ, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവർ അഭിനയിച്ച ഗുരുവായൂർ കേശവനിലെ പി.ഭാസ്‌കരൻ, ദേവരാജൻ ടീമിന്റെ പാട്ടുകൾ ഇന്നും ഹിറ്റാണ്.

കേശവന്റെ മുറിച്ചുമാറ്റിയ ആ കൊമ്പുകൾ കിഴക്കേ നടയിൽ കൊടിമരച്ചുവട്ടിൽ നിന്നും നാലമ്പലത്തിലേക്ക് പ്രവേശിക്കുന്ന വാതിലിനു മുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ആ വലിയ കൊമ്പുകൾ കാണുന്ന ആർക്കും കേശവനെ ഓർക്കാതിരിക്കാനാവില്ല.. ഇന്നും ഗുരുവായൂരിലെ ആനക്കൊട്ടിലായ പുന്നത്തൂർ കോട്ടയ്ക്കു ഒരു രാജാവേ ഉള്ളു, പേരിന്റെ കൂടെ കിട്ടിയ പദവിക്ക് (ഗജരാജൻ) അലങ്കാരമായി മാറിയ സാക്ഷാൽ കേശവൻ. ആന ചരിഞ്ഞാലും ജീവിച്ചാലും പന്തീരായിരം എന്ന പഴമൊഴി മാറ്റിപ്പറയുകയാണെങ്കിൽ കേശവനെ ഇങ്ങനെ വിശേഷിപ്പിക്കാം, കേശവൻ ജീവിച്ചിരുന്നപ്പോഴും ചരിഞ്ഞപ്പോഴും പ്രശസ്തൻ എന്ന്. അതുകൊണ്ടു തന്നെ കേശവന്റെ കാലം കഴിയുന്നില്ല, ഗജപുരാണങ്ങൾ ഇവിടെ നിലനിൽക്കുന്നിടത്തോളം കാലം.

കുടലാറ്റുപുറം രാമചന്ദ്രൻ

കേരള ചരിത്രത്തിലെ ഏറ്റവും ലക്ഷണമൊത്ത ആന. ഒരു കാലത്ത് ആനകളുടെ സാമ്രാജ്യത്തിലെ രാജാവായിരുന്നു ‘കൂടൻ’ എന്ന വിളിപേരുള്ള കുടലാറ്റുപുറം രാമചന്ദ്രൻ. 1920-1921 – ൽ കുടലാറ്റുപുറം മനയ്ക്കൽ നാരായണൻ നമ്പുതിരിപ്പാട് വാങ്ങിയ ഈ ആന 34 വർഷത്തോളം കുടലാറ്റുപുറം മനയിൽ ജിവിച്ചിരുന്നു. 1924-ലാണ് ഗോപാലൻ നായർ ഈ ആനയുടെ പാപ്പാൻ ആകുന്നത്. മുപ്പത് വർഷത്തോളം ഗോപാലൻനായരും ആനയും തമ്മിലുള്ള ആത്മബന്ധം നിലനിന്നിരുന്നു.

സുന്ദരമായ പെരുമുഖം, എഴുന്നുള്ളിപ്പിനുള്ള നിലവ്. മിഴിവായ തുമ്പി, ആകൃതി പൂണ്ട കൊമ്പുകൾ, പതിനെട്ട് നഖങ്ങൾ എന്നീ വിവിധ ഗുണങ്ങൾ നിറഞ്ഞ രാമചന്ദ്രനെ പോലെ മുൻകാലുകളുടെ വണ്ണവും വാൽകുടവും ഇത്ര വലുതായും ഭംഗിയായും ഉള്ള ആനകൾ വളരെ കുറവാണ്. കീരങ്ങാട്ട് കേശവന്റെ കാലത്തിനുശേഷം ഒന്നൊന്നര വ്യാഴവട്ടകാലം കയറ്റി എഴുന്നുള്ളിക്കുക എന്ന ബഹുമതി രാമചന്ദ്രന് തന്നെയായിരുന്നു. മദപ്പാട് കാലത്ത് പോലും ഈ ആന സാധു ആണ്.

നീരൂള്ളപ്പോൾ തന്നെ എഴുന്നള്ളിക്കാൻ തക്ക ശാന്തനായിരുന്നു. തൃശ്ശൂർ പൂരം, ആറാട്ടു പുഴ പൂരം, പെരുവനം പൂരം എന്നീ പ്രസിദ്ധ പൂരങ്ങളിൽ വളരെ കാലത്തോളം തിടമ്പാനയായിരുന്നു. കൂടൻ രാമചന്ദ്രനും പാപ്പാൻ ഗോപാലൻ നായരും തമ്മിലുള്ള സ്നേഹബന്ധം ഒന്നു എടുത്തു പറയേണ്ടത് തന്നെയാണ്. അദ്ദേഹം ആനയെ മോനെ എന്നേ വിളിക്കാറുള്ളൂ. നല്ല അനുസരണ ശീലമുള്ള ഈ ആനയെ അടിക്കാറില്ലായിരുന്നു. ഗോപാലൻ നായർ എന്തു വാങ്ങി കഴിക്കുന്നണ്ടെങ്കിലും അതിലൊരു പങ്ക് രാമചന്ദ്രന് കൊടുക്കും. സന്ധ്യ ആയാൽ ഗോപാലൻ നായർക്ക് ഷാപ്പിൽ പോകുന്ന ശീലമുണ്ടായിരുന്നു. പിന്നെ കുറെ കഴിഞ്ഞു നാലു കാലിൽ ആയിരിക്കും പാപ്പാന്റെ വരവ്. ആന ഈ പാപ്പാനെ തുമ്പി കൈ കൊണ്ട് താങ്ങിയെടുത്ത് വീട്ടിൽ കൊണ്ട് വിടും അതാണ് പതിവ്.

ആനയ്ക്ക് രാത്രിയിൽ ഒറ്റയ്ക്ക് ഉറങ്ങാൻ ഭയമാണ് അത് കൊണ്ട് ഗോപാലൻ നായർ പലപ്പോഴും ആനയുടെ കുടെ കിടന്നു ഉറങ്ങുകയാണ് പതിവ്. വേനൽക്കാലത്ത് കുടലാറ്റുപുറം മനയ്ക്കലെ മാവിൽ ചുവട്ടിൽ കളിക്കാനും മറ്റും കുറെ കുട്ടികൾ വരുമായിരുന്നു. അതിൽ ബുദ്ധിമാദ്ധ്യമുള്ള ഒരു കുട്ടിയുണ്ടായിരുന്നു. ആ കുട്ടി ഈ ആനയുടെ കൊമ്പിൻ മേൽ തുങ്ങി കളിക്കുമായിരുന്നു. ആന ആ കുട്ടിയെ ഉപദ്രവിച്ചത് പോലുമില്ല. 1954-ൽ കുടലാറ്റുപുറം രാമചന്ദ്രൻ ഗജലോകത്തോട് വിടപറഞ്ഞു.

കാച്ചാംകുറിശ്ശി കേശവൻ

ഒരു കാലത്ത് പൂരപ്പറമ്പുകളിൽ നിറഞ്ഞു നിന്നിരുന്ന മൂന്നു താരങ്ങൾ. മൂന്നു പേർക്കും ഒരേ പേര്, ‘കേശവൻ’. ഗജരാജൻ ഗുരുവായൂർ കേശവൻ, കാച്ചാംകുറിശ്ശി കേശവൻ, കീരങ്ങാട്ട് കേശവൻ. മൂന്നു പേരും പ്രശസ്തന്മാർ. ഉയരത്തിൽ ഗുരുവായൂർ കേശവനെക്കാളും അഞ്ചാറുവിരൽ കുറവുണ്ടാവും കാച്ചാംകുറിശ്ശിക്ക്. അതു കൊണ്ടു തന്നെ ഗുരുവായൂർ കേശവനില്ലെങ്കിൽ കാച്ചാംകുറിശ്ശിക്കു തന്നെ തിടമ്പ്. പാറമേക്കാവ് വിഭാഗത്തിനായിരുന്നു കാച്ചാംകുറിശ്ശി കേശവൻ.

കൊല്ലങ്കോടു രാജാവിന്റെ സ്വകാര്യ വനമായ തെൻമല രാജാക്കാടിലെ വാരിക്കുഴിയിൽ വീണ ആനക്കുട്ടി. രാത്രി കാട്ടാനകളുടെ ചിന്നം വിളി കേട്ട് പരിചാരകർ പന്തവും കൊളുത്തി പാട്ടയും കൊട്ടി ആനകളെ ഓടിച്ചു. നോക്കുമ്പോൾ വാരിക്കുഴിയിൽ കുഞ്ഞു തുമ്പിയും പൊക്കി കരഞ്ഞു പരിഭ്രമിച്ചു നിൽക്കുന്ന ഒരു ആനക്കുട്ടി. കുഴി ഇടിച്ചു കയറ്റി. പന്തിച്ചട്ടം പഠിപ്പിച്ചു. ലക്ഷണശ്രീമാൻ, സർവ്വ ലക്ഷണങ്ങളും തികഞ്ഞ അവനെ ഭക്തനായ രാജാവ് കാച്ചാംകുറിശ്ശി ക്ഷേത്രത്തിൽ നടയിരുത്തി. അവനാണ് കേരളം മുഴുവൻ അറിയപ്പെട്ടിരൂന്ന കാച്ചാംകുറിശ്ശി കേശവൻ.

വിദഗ്ധരായ ചട്ടക്കാരുടെ ശിക്ഷണത്തിലും പരിചരണത്തിലും കേശവൻ വളർന്നു ഒത്ത ഒരാനയായി. രാവിലെ വിസ്തരിച്ചു കല്ലിനു തേച്ചു കഴുകും. തിരിച്ചും മറിച്ചും കിടത്തി പിന്നെ ഇരുത്തി കോട്ടം തീർക്കലാണ്. അതു കഴിഞ്ഞ് ക്ഷേത്രത്തിലെത്തിയാൽ അഞ്ചിടങ്ങഴി അരിയുടെ നിവേദ്യച്ചോറ്. കൂടെ മഞ്ഞൾ പൊടിയും ഉപ്പും ചേർക്കും. ഇന്നത്തെ ആനകൾ കരയിൽ നിന്ന് പൈപ്പുവെളളത്തിലാണു കുളി. ഉണങ്ങിക്കഴിഞ്ഞാൽ അവിടവിടെ ചെളി ചെമ്പൻ നിറത്തിൽ കാണാം. വെള്ളത്തിൽ ഇറക്കിത്തന്നെ കഴുകണം. നന്നായി തണുക്കണം. തേങ്ങയുടെ തൊണ്ടു ചെത്തി അതു കൊണ്ടും കല്ലുകൊണ്ടും കൈ പാടില്ലാതെ ഉരച്ചു കഴുകണം. രണ്ടര മൂന്നു മണിക്കുറെടുക്കും. ഉരച്ചു കഴുകുമ്പോൾ ഒരു മസാജിങ് ആണ് ആനയുടെ ശരീരത്തിന് ലഭിക്കുക. പുണ്ണുകളും മുറിവുകളും വൃത്തിയാക്കും വേഗത്തിൽ കരിയും. എരണ്ട കെട്ടുവരില്ല. ആനയും ആനക്കാരനും തമ്മിൽ നല്ല ഒരു ബന്ധമുണ്ടാകും ‘തീറ്റയുടെ പകുതി കുളി’ എന്നാണ് പ്രമാണം.

നല്ല അജ്ഞന കല്ല് പൊട്ടിച്ച പോലത്തെ കറുപ്പു നിറം, നല്ല വിസ്താരമുള്ള പെരുമുഖം അങ്ങനെ വലിയ പെരുമുഖമുള്ള ആനകൾ അന്നു ചുരുക്കം. സാധാരണ തലേക്കെട്ടു പോര വലിയതു വേണം. ഉയർന്നു വിരിഞ്ഞ തലക്കുന്നി, സാമാന്യത്തിലധികം ഉയർന്ന വായു കുംഭം ഇങ്ങനെയുളള ആനയെ തലേക്കെട്ടുകെട്ടിച്ചു നിർത്തിയാൽ വായു കുംഭത്തിന്റെ ഭാഗം നന്നായി ഉയർന്നിരിക്കും. അതിന്റെ ഭംഗി ഒന്നു വേറെ തന്നെ. ചരലുവാരി എറിഞ്ഞ പോലെ പെരുമുഖത്ത് മദഗിരിപ്പുള്ളികൾ. വിട്ടകന്ന പുള്ളികൾ വായു കുംഭംത്തിൽ വരെ കേറിക്കിടക്കുന്നു. തേൻ നിറമാർന്ന കണ്ണുകൾ, കീറലും തുളയുമില്ലാത്ത വലിയ ചെവികൾ എടുത്തകന്ന അറ്റംകൂർത്തു വളഞ്ഞ ഭംഗിയുള്ള കൊമ്പുകൾ. സൂക്ഷിച്ചു നോക്കിയാൽ ഇടത്തേക്കൊമ്പ് തെല്ലുയർന്നതാണ്. ആനക്കാരന്റെ ആന. ‘ഇടത്തെക്കൊമ്പുയർന്നീടിൽ ആനക്കാരനുത്തമം’ എന്നു ഫലശ്രുതി. നീണ്ടു തടിച്ച് നിലത്ത് മടക്കുകളായിക്കിടക്കുന്ന ലക്ഷണത്തുമ്പി. കനത്ത് വണ്ണമുള്ള ഉറച്ച നടയമരങ്ങൾ. 18 നല്ല നഖങ്ങൾ, നല്ല ഇടനീളം, തടിച്ച ദേഹം, വാൽ നീളം പാകത്തിന്, നല്ല പീലി രോമങ്ങൾ, നല്ല തലയെടുപ്പ് പ്രശസ്തമായ എല്ലാ പൂരങ്ങളിലും കാച്ചാംകുറിശ്ശി കാണും.

ചേന്ദമംഗലത്തിനടുത്താണ് മൂത്തകുന്നം ശങ്കരനാരായണ ക്ഷേത്രം. അവിടത്തെ ഉത്സവം കഴിഞ്ഞാൽ അടുത്ത ദിവസം രാവിലെ 11 മണിയോടെ ഒമ്പതാ നകളും പാലിയം നടയിലെത്തും. ദൂരെനിന്നേ ചങ്ങല കിലുക്കം കേൾക്കാം. എല്ലാവരും ഇടവഴിയുടെ അറ്റത്തെത്തും. ഇതിൽ പ്രായപരിധി ഇല്ല. സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമെല്ലാം. കാരണവൻമാരാണ് കൂടുതലും അതാസ്വദിച്ചിരുന്നത്. എല്ലാ ആനകളേയും അവർക്കറിയാം. അന്ന് കൂടുതലും വന്നിരുന്നത് കിഴക്കേടൻ കേശവൻ, പാലിയം കുട്ടികൃഷ്ണൻ, വനം വകുപ്പിന്റെ അനന്തപത്മനാഭൻ, കൊല്ലങ്കോട് അയ്യപ്പൻ, ചേന്ദമംഗലം ബാലൻ പിളളയുടെ കുട്ടികൃഷ്ണൻ, നായരമ്പലം ആന, പാമ്പും മേക്കാട് ഗോപാലകൃഷണൻ, ചെറായ് മിന്ന പ്രഭുവിന്റെ ആന ഇവരൊക്കെയാണ്. ആനകൾ പാലിയം നടയിലെത്തിയാൽ ആൽത്തറക്ക് ചുറ്റും നിർത്തിൽ വലിയ കോൽ ചാരി തൊട്ടപ്പുറത്തെ കൃഷ്ണൻകുട്ടി മേനോന്റെ കടയിൽക്കയറി ചായ കുടിക്കും -ബാലൻ പിള്ളേടെ ആനയും, പാലിയം കുട്ടികൃഷ്ണനും അവരവരുടെ വീടുകളിലേക്കും പോകും.

അന്ന് പറവൂർ ചേന്ദമംഗലം പാലം മരം കൊണ്ടുള്ളതാണ് (അയ്യപ്പൻ പാലം) അതിന്റെ ജീർണ്ണിച്ച അവസ്ഥ ഇന്നും കാണാം. ആനകൾ തെക്കുംപുറം പുഴ നീന്തിയാണ് പറവൂരെത്തുന്നത്. ഒരു തവണ കാച്ചാംകുറുച്ചി തിരിച്ചു പോകുമ്പോൾ പുഴ കടക്കാൻ കൂട്ടാക്കിയില്ല. ഒരുപാടു ശ്രമിച്ചിട്ടും നടന്നില്ല. അന്ന് ചേന്ദമംഗലത്ത് കൊടികയറിക്കിടക്കുന്നു. ആനയുടെ കൂടെ പുഴ വരെ പോയ നാട്ടുകാർ ആനക്കാരെ ഉപദേശിച്ചു. കൊടികയറിയ ക്ഷേത്ര മുറ്റത്തു കൂടി പോന്നതല്ലേ, ഒരു പ്രാവശ്യം അവിടെ എഴുന്നള്ളിക്കൂ, അവൻ പുഴ കടന്നോളും. അങ്ങിനെ ഉച്ചകഴിഞ്ഞു കാച്ചാംകുറിശ്ശി വീണ്ടും പാലിയം നടയ്ക്കലെത്തി രാത്രി വിളക്കിനു കോലമേന്തി.

അടുത്ത ദിവസം ചേന്ദമംഗലം അമ്മുണ്ണി നായരുടെ നേതൃത്വത്തിൽ ആറേഴുചട്ടക്കാരുമായി ആന പുഴക്കരയിലെത്തി. ചേന്ദമംഗലം വലിയാനപ്പന്തലിൽ ദീപസ്തംഭത്തിനു ചുവട്ടിലായി പാലിയം ഗംഗാധരന്റേയും, ശേഖരന്റേയും, ചന്ദ്രമതിയുടേയും ചങ്ങലകൾ അവരുടെ കാലശേഷം ചുറ്റി ഇട്ടിരുന്നു. ഈ ചങ്ങലകളും കൊണ്ടുപോയിരുന്നു. ആനയുടെ മെയ്ച്ചങ്ങലയുടെ അറ്റത്ത് ബാക്കിയുള്ള ചങ്ങലകൾ നീട്ടിക്കൊള്ളുത്തി മറ്റേ അറ്റം മറുകരയിൽ തെങ്ങിൽ കൊളുത്തി ഭേദ്യം തുടങ്ങി. അവൻ മുട്ടുവരെ വെളളത്തിൽ ഇറങ്ങും കയറി പോരും. ഇടയ്ക്ക് വെച്ച് ചങ്ങല നിഷ്പ്രയാസം പൊട്ടിച്ചോടി. എന്നാൽ പുറത്തിരുന്ന തോട്ടി പ്രയോഗത്തിൽ പെട്ടെന്നു തന്നെ നിന്നു. പിന്നെ വലിയ കോൽപ്രയോഗങ്ങൾ. ഓലച്ചൂട്ടു കത്തിച്ചുള്ള പ്രയോഗം. ഏതാണ്ടു മൂന്നു മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിൽ അവൻ അക്കരെ എത്തി.

കാച്ചാംകുറിശ്ശി കേശവന് കുട്ടാനക്കുത്ത് ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ‘കൊല്ലങ്കോട് അയ്യപ്പൻ’ എന്ന ആന ഒരു തവണ ആക്രമിച്ചതിൽ പിന്നീടാണ് ഈ സ്വഭാവം തുടങ്ങിയത്. കാച്ചാംകുറുച്ചി കേശവന്റെ അന്ത്യവും ദുരിതം നിറഞ്ഞതായിരുന്നു. വലതുകാലിലെ ഒരു പരിക്ക് ഗുരുതരമായി. കിടന്നാൽ എഴുന്നേൽക്കില്ല എന്നറിയാവുന്ന കേശവൻ കിടക്കാതായി. പാദരോഗങ്ങളും പിടിപെട്ടു. താമസിയാതെ കാഴ്ചയും ഇല്ലാതായി. നിത്യ വേദന. കരിമ്പു പോലും തിന്നാതായി. ചികിത്സകൾ ഫലിക്കാതെ അവൻ വേദനകളും പൂരങ്ങളും ഇല്ലാത്ത ലോകത്തേക്കു യാത്രയായി.

പുഴ കടക്കുമ്പോൾ മർമ സ്ഥാനത്തേറ്റ ഒരു മുറിവ്. അതു മാരകമായി. സാധാര ഭേദ്യം ചെയ്യുമ്പോൾ മർമ്മങ്ങളിൽ കൊളളാതെ ആനകൾ ഒഴിഞ്ഞുമാറും. എന്നാൽ നാലും അഞ്ചും പേർ വന്നാൽ അസാദ്ധ്യമാകും. എന്തായാലും ആനക്കേരളത്തിന്റെ പൂരപ്പറമ്പുകളുടെ ഒരു കാലത്തെ നായകൻ ആയി വിലസിയ: ഗജവിസ്മയം കാച്ചാംകുറിശ്ശി കേശവൻ ഒരു പിടി നല്ല ഓർമ്മകൾ മാത്രം അവശേഷിപ്പിച്ച് യാത്രയായി.

പാലിയം ചന്ദ്രശേഖരൻ

പാലിയം തറവാട്ടിൽ ഒരു കാലത്ത് നാല് ആനകൾ ഒരേ സമയത്തുണ്ടായിരുന്നു. അതിനു ശേഷം ഒരുപാടു കാലം ആനകളില്ലായിരുന്നു. ഭൂപരിഷ്‌ക്കരണ നിയമം വന്നത്തോടെ സ്വത്തുക്കൾ അധികവും പലരുടേയും കൈകളിലായി. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ കുടിശ്ശികയായിക്കിടന്നു, ബുദ്ധിമുട്ടിലായി. അന്ന് മുള്ളൂർക്കരയിലാണ് ദേവസ്വം ഓഫീസ്. പാലിയത്തു വലിയച്ചൻ റെയിൽവേ സ്റ്റേഷന് അടുത്താണ് താമസം. രവിയച്ചനാണ് ദേവസ്വം കാര്യങ്ങൾ നോക്കിയിരുന്നത്. അദ്ദേഹം മൂള്ളൂർക്കര സ്‌കൂളിനു മുന്നിലുളള പാലിയത്താണ് താമസം. നല്ല ഒരു ആനക്കമ്പക്കാരൻ. അദ്ദേഹത്തിന്റെ മകൻ രഘുവിനെ എനിക്കു നന്നായി അറിയാം.

ഈ സമയത്താണ് ഒരു ആനയെ പാലിയം വാങ്ങുന്നത്. ചെറിയ ആനയല്ല വലിയ ആന. ഉയരത്തിലല്ല പ്രായത്തിൽ. അന്ന് ഒരു മുപ്പത്തി അഞ്ച് നാൽപതു വയസ് പ്രായം കാണും. പാലിയം ദേശദേവന്റെ പേരു തന്നെ അവനിട്ടു ‘ചന്ദ്രശേഖരൻ’. നല്ല ഇടനീളം. ഉയർന്നു വിരിഞ്ഞു നീളമുള്ള മസ്തകം. ഉയർന്നു വിരിഞ്ഞു അൽപം പരന്ന വായു കുംഭം. ഉയർന്ന തലക്കുന്നി. പാകത്തിനു ചെവി വലുപ്പം. കീറലോ തുളയോ ഇല്ല. ഐശ്വര്യമാർന്ന മദഗിരിപ്പുളളികൾ. എടുത്തകന്ന വണ്ണമുള്ള ജോഡിക്കൊമ്പുകൾ – പാൽക്കൊമ്പുകൾ’. കൊമ്പുകളിൽ ചാലുണ്ട്. തടിച്ചു നീണ്ട തുമ്പി നിലത്തിഴയും – നല്ല നടകളും അമരങ്ങളും – 18 നല്ല നഖങ്ങൾ – നല്ല വാലിറക്കം വളവുകളോ ഒടിവോ ഇല്ല -വാലിൽ പീലി രോമങ്ങൾ – തേൻ നിറം കണ്ണുകൾ – മാൻകഴുത്ത് – നല്ല സ്വഭാവം – വർഷത്തിൽ മദപ്പാട് – മദപ്പാടിൽ കിട്ടിയതെടുത്തെറിയും-എന്നാൽ ചാമിയുടെ വീട്ടുകാരിക്ക് അത്യാവശ്യം കാര്യങ്ങൾ ചെയ്യാം – അതിനുളള സ്വാതന്ത്രം അവൻ കൊടുത്തിട്ടുണ്ട്.

അധികവും മുള്ളൂർക്കര തന്നെയാണ് ചന്ദ്രശേഖരൻ – ഉത്സവത്തിനേ ചേന്ദമംഗലത്തു വരാറുള്ളു – ചന്ദ്രശേഖരന്റെ ചട്ടക്കാരൻ മണ്ണാർക്കാടു ചിറയ്ക്കൽചാമിക്കു 16 മക്കൾ – മക്കൾക്കും ആന ചട്ടം. മംഗലാംകുന്നു ഗണപതിയുടെ ആദ്യകാല ചട്ടക്കാരനായിരുന്ന ശങ്കരനാരായണൻ, സുന്ദരൻ, ഉണ്ണിക്കുട്ടൻ എന്നിവരെല്ലാം ചാമിയുടെ മക്കളാണ് – ഇതിൽ ഉണ്ണിക്കുട്ടൻ ചാമിയുടെ കൂടെ ചന്ദ്രശേഖരനിൽ നിന്നിരുന്നു – 39 കൊല്ലം ചാമി ചന്ദ്രശേഖരന്റെ ചട്ടക്കാരനായിരുന്നു – 1980കളിൽ വിദേശ ചാനൽ ചന്ദ്രശേഖരനെയും ചാമിയേയും ഉൾപ്പെടുത്തി ഒരു ഹ്രസ്വചിത്രം നിർമ്മിച്ചു – ‘ലോഡ് ഓഫ് ദ അനിമൽസ് ‘ എന്ന പേരിൽ.

ചന്ദ്രശേഖരന്റെ മുൻ കാലുകളിൽ വക്കത്തഴമ്പ് വീർത്ത് പൊട്ടി ഒരു തുളയായി എപ്പോഴും കാണും – ഇടക്ക് ഒരു പിണങ്ങിപ്പോക്കുണ്ട് – ഒരിക്കൽ ഉണ്ണിക്കുട്ടൻ ആനയെ കുളിപ്പിക്കാനായി ക്ഷേത്രക്കുളത്തിലിറക്കി – ചാമി ഊണുകഴിഞ്ഞു മുറിയിൽ വിശ്രമിക്കുന്നു – വെളളത്തിൽ ഇരുത്തി. കിടക്കാൻ പറഞ്ഞെങ്കിലും അവനൊന്നുമടിച്ചു – ഉണ്ണിക്കുട്ടൻ കാരക്കോൽ ഒന്നു പ്രയോഗിച്ചു – അടുത്ത നിമിഷം അവൻ ചാടി എഴുന്നേറ്റ് കയറി ഒരു പോക്ക് – നേരെ കച്ചേരി മാളികക്കു മുന്നിൽ നിന്നു – ഉണ്ണിക്കുട്ടൻ ഒന്നും മിണ്ടാതെ അപരാധിയെപ്പോലെ പുറകിൽ മാറി നിൽപുണ്ട് – വിവരം അറിഞ്ഞു ചാമി എത്തി. ദൂരേന്നേ ചിരിച്ചുകൊണ്ടാണ് വരവ് – വന്ന പാടെ തന്റെ കുട്ടിയെ എന്തടാ ചെയ്തേ എന്നൊരു ചോദ്യവും – തൊട്ടുപോയാൽ നിന്റെ മണ്ട ഞാൻ…… അതു കേട്ടു ചന്ദ്രശേഖരൻ ശാന്തനായി.

ഗജറാണി ഗുരുവായൂർ ദേവസ്വം ലക്ഷ്മി

പിടിയാനയാണെങ്കിലും ഒരു കൊമ്പന്റെ വീറോടെ ഗുരുവായൂരപ്പന്റെ ഇഷ്ടഭാജനമായിരുന്നു ഗജറാണി ലക്ഷ്മി. 1970കളിൽ വനങ്ങൾ ദേശസാത്കരിക്കുന്നതിനു മുൻപ് സ്വകാര്യ വ്യക്തികൾക്ക് സ്വന്തം സ്ഥലത്തുള്ള വനങ്ങളിൽ വാരിക്കുഴികൾ കുഴിച്ച് ആനകളെ പിടിക്കാമായിരുന്നു. അക്കാലത്ത്, 1920കളുടെ തുടക്കത്തിൽ ദേശമംഗലം മന വകയായിരുന്ന കാടുകളിൽ കുഴിച്ച വാരിക്കുഴികളിൽ ഒരു കൊമ്പനാനയും പിടിയാനയും വീണു. അതിൽ ഒരാനയെ ഗുരുവായൂരപ്പനു നൽകാമെന്ന് അവർ കരുതിയിരുന്നു. അതിനുവേണ്ടി പ്രശ്‌നം വെച്ച് നോക്കിയപ്പോൾ ഗുരുവായൂരപ്പനു പിടിയാനയെയാണു വേണ്ടതെന്നാണ് തെളിഞ്ഞു കണ്ടത്. അങ്ങിനെ 1923ൽ ആ പിടിയാനക്കുട്ടിയെ ഗുരുവായൂരിൽ നടയിരുത്തി ലക്ഷ്മിയെന്ന പേരുമിട്ടു.

ആ കാലത്ത് ഗുരുവായൂരിൽ ആകെ അഞ്ചോ ആറോ ആനകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവയ്ക്ക് മദപ്പാടോ എഴുന്നെള്ളിപ്പോ കാരണം തന്റെ നിത്യശീവേലി മുടങ്ങരുതെന്ന് ഗുരുവായൂരപ്പൻ വിചാരിച്ചിരിക്കണം. അങ്ങനെ ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ട ആനയായി ലക്ഷ്മി വളർന്നു. പോകെ പോകെ കേരളത്തിലെ ഏറ്റവും വലിയ പിടിയാന ലക്ഷ്മി ആയി മാറി. പിടി ആണെങ്കിലും ഒരു കൊമ്പന്റെ മട്ടും ഭാവവും ആയിരുന്നു ലക്ഷ്മിക്ക്. അത്യാവശ്യം വഴക്കും താൻ പോരിമയുമെല്ലാം ഉണ്ടായിരുന്നെങ്കിലും ഒരിക്കൽ തന്റെ കൂടെ താമസിച്ച ആനക്കാരെ ലക്ഷ്മി ഒരിക്കലും മറക്കുന്ന പതിവില്ലായിരുന്നു. അക്കാലത്ത് ഗുരുവായൂരിലുണ്ടായിരുന്ന ഭരതൻ എന്ന കീഴ്കൊമ്പൻ ആനയുമായി അൽപസ്വൽപം അടുപ്പവും ലക്ഷ്മിക്കുണ്ടായിരുന്നു. ലക്ഷ്മിയുടെ വലിപ്പവും കേമത്തവും കാരണം ആദ്യ കാലങ്ങളിൽ തേറ്റയിന്മേൽ കൊമ്പുകൾ പിടിപ്പിച്ച് എഴുന്നെള്ളിച്ചതായി പഴമക്കാർ പറഞ്ഞ് കേട്ടിട്ടുണ്ട്. അന്നുണ്ടായിരുന്ന ആനകളിൽ കേശവൻ ഒഴികെയുള്ള കൊമ്പന്മാരെ ഒന്നും ലക്ഷ്മി വകവെച്ചിരുന്നില്ലത്രേ. മരപ്പണിയിലും ലക്ഷ്മി കരുത്ത് തെളിയിച്ചിരുന്നു. എന്നാൽ ഒരിക്കൽ കാട്ടിൽ മരം പിടിക്കുന്നതിനിടയിൽ അബദ്ധത്തിൽ ഒരു മരം തലക്കുന്നിയിലേക്ക് വീണു ലക്ഷ്മിക്ക് പരിക്കേറ്റു. അതിനു ശേഷം മരപ്പണി നിർത്തി.

ക്ഷേത്രത്തിലെ ചിട്ടകൾ ഇത്രയും ഹൃദിസ്ഥമായ മറ്റൊരാന ഉണ്ടായിരുന്നില്ല. ഗുരുവായൂർ ക്ഷേത്രത്തിലെ പള്ളിവേട്ട ആറാട്ടിന്റെ താരമായിരുന്നു ലക്ഷ്മി. പള്ളിവേട്ടക്ക് ഒമ്പതും, ആറാട്ടിനു പതിനൊന്നും പ്രദക്ഷിണം ആണ് പതിവ്. പതിനൊന്നാമത്തെ പ്രദക്ഷിണം കഴിഞ്ഞാൽ ലക്ഷ്മിയെ കൊണ്ട് പന്ത്രണ്ടാമത് ഒന്ന് ഓടിക്കാൻ ആർക്കും പറ്റില്ല. ചിട്ടകളിൽ അത്ര കണിശക്കാരി ആയിരുന്നു ലക്ഷ്മി. ഭക്തരുടെ തിരക്ക് കാരണം നിന്നു തിരിയാൻ സ്ഥലമുണ്ടാവാത്ത സമയങ്ങളിലും ആ തിരക്കിനിടയിലൂടെ സൂക്ഷിച്ച് ലക്ഷ്മി ഓടുമായിരുന്നു. ഓട്ടത്തിനിടയിൽ നിൽക്കേണ്ട സമയത്തും സ്ഥാനത്തും നിൽക്കാൻ ലക്ഷ്മിക്ക് അറിയാം. മറ്റെല്ലാ ചടങ്ങുകളും അതുപോലെ തന്നെ. 1980 കളുടെ അവസാനത്തിൽ പ്രായാധിക്യം മൂലം ഈ സ്ഥാനം നന്ദിനിക്ക് കൈമാറി.

1975 തുടക്കത്തിൽ ഒരു ദിവസത്തെ ചുറ്റുവിളക്കിന് ലക്ഷ്മി, വലത്തെ കൂട്ടായി ഗോപാലൻ, ഇടത്തെ കൂട്ടായി എലൈറ്റ് നാരായണൻ കുട്ടി എന്നിങ്ങനെ അണിനിരന്നു നിൽക്കുകയായിരുന്നു. എഴുന്നെള്ളിച്ച് നിൽക്കുന്ന സമയത്ത് അന്നത്തെ ആനക്കാർ തമ്മിൽ ഉള്ള എന്തോ സൗന്ദര്യ പിണക്കത്തിന്റെ ഭാഗമായി ഒരാൾ ഇടത് വശത്തേക്കും മറ്റേയാൾ വലത് വശത്തേക്കും ആനയോട് നീങ്ങി നിൽക്കാൻ ആവശ്യപ്പെട്ടു. ആന ഒന്നാമൻ വിളിച്ച ഇടത്തേക്കാണു നീങ്ങിയത്. ഇതിൽ കുപിതനായ മറ്റേ ആനക്കാരൻ അരിശം തീർക്കാൻ കാരാക്കോലെടുത്ത് ലക്ഷ്മിക്കിട്ട് അടി കൊടുത്തു. ആവശ്യമില്ലാതെ തന്നെ പ്രഹരിച്ചതിൽ ദേഷ്യം വന്ന ലക്ഷ്മി ഒന്ന് വെട്ടിത്തിരിഞ്ഞു. പുറത്തിരുന്ന നമ്പൂതിരിമാരിൽ ചിലർ താഴെ വീണു പരിക്കേറ്റു. ഇടത്തേ കൂട്ട് നിന്നിരുന്ന നാരായണൻ കുട്ടിയുടെ അന്നത്തെ പാപ്പാൻ ദിവാകരനോടായി പിന്നെ ലക്ഷ്മിയുടെ കലി. നാരായണൻകുട്ടിയുടെ താടിക്കടിയിലൂടെ അയാൾ രക്ഷപ്പെട്ടു. പിന്നെ നാരായണൻ കുട്ടിയോടായി ലക്ഷിയുടെ ദേഷ്യം തീർക്കൽ. കാരണവത്തി നാരായണൻ കുട്ടിയെ ചെവിയിൽ കടിച്ച് പൊക്കി. കാരണവത്തിയുടെ കോപം കണ്ട് ഭയന്ന നാരായണൻ കുട്ടി എങ്ങനെയോ രക്ഷപ്പെട്ടു മാറിയതിനാൽ ജീവൻ തിരിച്ച് കിട്ടി. കലികൊണ്ട ലക്ഷ്മിയെ ഒടുവിൽ ഒന്നാമൻ തന്നെ അനുനയിപ്പിച്ചു. ആനയെ അകാരണമായി അടിച്ച് കുഴപ്പങ്ങൾക്ക് വഴി വച്ച രണ്ടാമനു പിറ്റേന്ന് തന്നെ സസ്‌പെൻഷനും കിട്ടി.

ഏറ്റവും കൂടുതൽ കാലം ഗുരുവായൂരപ്പനെ സേവിച്ച ആനയെന്ന റെക്കോർഡിനുടമയും മറ്റാരുമല്ല. നീണ്ട 74 വർഷം ഭഗവാന്റെ അരുമയായി കഴിഞ്ഞ ലക്ഷ്മിയെ 1983 മാർച്ച് നാലിന് ഗജറാണി പട്ടം നൽകി ആദരിച്ചു. അത് ലക്ഷ്മി ഗുരുവായൂരിൽ എത്തിയതിന്റെ അറുപതാം വാർഷികത്തിലായിരുന്നു. ഇപ്രകാരം കേരളത്തിലെ ഏറ്റവും പ്രശസ്തയായ പിടിയാന ആയി മാറിയ ഗജറാണി ലക്ഷ്മി 1997ൽ ഇഹലോകവാസം വെടിഞ്ഞ് ഭഗവദ്പാദത്തിൽ ചേർന്നു. ലക്ഷ്മിക്കൊപ്പം കുഴിയിൽ വീണ ഒരു കൊമ്പനെ കുറിച്ച് പറഞ്ഞില്ലേ. ആ ആനയാണ് സാക്ഷാൽ ദേശമംഗലം ഗോപാലൻ എന്നു പ്രസിദ്ധപ്പെട്ട ആന എന്നു പറഞ്ഞു കേൾക്കുന്നു.

‘അകവൂർ ഗോവിന്ദൻ വീരഗാഥ’

’88 വർഷങ്ങൾക്കുമുൻപ് ചരിത്രത്തിൽ ആദ്യമായി തൃശൂർ പൂരത്തിന് ഇടഞ്ഞ ഗജകേസരി’. കീരങ്ങാട് കേശവൻ, ഗുരുവായൂർ പഴയ പത്മനാഭൻ, ചെങ്ങല്ലൂർ രംഗനാഥൻ. തുടങ്ങി പേരെടുത്ത ഒട്ടനവധി ഗജകേസരികൾ അരങ്ങുവാണിരുന്ന കാലഘട്ടത്തിൽ തന്നെയാണ് അകവൂർ ഗോവിന്ദൻ എന്ന വഴക്കാളിയും ഉത്സവപറമ്പുകളിൽ നിറഞ്ഞുനിന്നിരുന്നത്.

കൂട്ടാനകുത്ത് എന്ന ദുശീലവും പ്രവചിക്കാൻ കഴിയാത്ത സ്വഭാവവും ഗോവിന്ദന് കൊലയാളി എന്നപേര് ആദ്യമേ കൽപിച്ചുനൽകിയിരുന്നു. എങ്കിലും അഴകും തലയെടുപ്പും നിറഞ്ഞ ഗോവിന്ദൻ ആന പൂരപ്പറമ്പുകൾക്കു ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമായി കൊണ്ടു. പ്രശസ്ത ചിത്രകാരൻ രാജാ രവിവർമ്മയുടെ തറവാട് എന്നനിലക്ക് പ്രസിദ്ധമായ കിളിമാന്നൂർ കോവിലകത്തുനിന്നാണ് ഗോവിന്ദൻ അകവൂരിൽ എത്തുന്നത്. രവിവർമ്മയുടെ ചിത്രകലാനൈപുണ്ണ്യത്തിൽ പ്രിയപ്പെട്ട ഏതോ നാട്ടുരാജാവ് ഗോവിന്ദൻ ആനയെ അദ്ദേഹത്തിന് സമ്മാനിച്ചതാണ് എന്ന് വിശ്വസിച്ചുവരുന്നു.

കാഴ്ചക്ക് ഉത്തമനായിരുന്നുവെങ്കിലും പുള്ളിക്കുത്തുകൾ വീണ മേലണ്ണാക്കും, നാവും ഉത്സവകാലത്തെ മദപ്പാടും അപശകുനങ്ങളായി കണക്കാക്കപ്പെട്ടിരുന്നു. അകവൂർ ഗോവിന്ദൻ, അഘോരി ഗോവിന്ദൻ എന്നീ പേരുകളിൽ ആന അറിയപ്പെട്ടിരുന്നു. ആറാട്ടുപുഴ, തൃപ്പൂണിത്തുറ, ത്രിശൂർ എന്നീ പ്രമുഖ ഉത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഗോവിന്ദൻ.

1930 ഗുരുവായൂർ ആനയോട്ടത്തിൽ സാക്ഷാൽ ഗുരുവായൂർ കേശവനോട് ഇഞ്ചോടിഞ്ചു മത്സരിച്ച കഥയും ഗോവിന്ദൻ എന്ന ആനക്ക് പറയാനുണ്ട്. അകവൂരിൽ നിന്ന് പലകൈമറിഞ്ഞാണ് ആന പാലിയം തറവാട്ടിലേക്ക് എത്തുന്നത്. അങ്ങനെ അവൻ പാലിയം ഗോവിന്ദൻ ആയി. അകവൂർ ആനയുടെ കുത്തുകൊണ്ടുചെരിഞ്ഞ ജഗവീരന്മാർ ഒരുപാടുണ്ടെന്നുപറയപെടുന്നു. അതിൽ പ്രമുഖനാണ് കേരളം കണ്ടത്തിൽവെച്ച് ഏറ്റവും വലിയ ആന എന്ന് വാഴ്ത്തപ്പെടുന്ന ‘ചെങ്ങല്ലൂർ രംഗനാഥൻ’.

തിരുവമ്പാടി ചന്ദ്രശേഖരൻ

ഗുരുവായൂർ കേശവന് ശേഷം കേരളം കണ്ട ഈശ്വര ചൈതന്യം ഉള്ള ഗജരാജൻ. ശക്തമായ എഴുന്നെള്ളിപ്പ് ചിട്ട, വൃത്തിയായുള്ള ഒറ്റ നിലവ്, ആരെയും കൂസാത്ത ഗൗരവം, തികഞ്ഞ ശാന്തത ഇതെല്ലം ഒരുമിച്ച ആനയായിരുന്നു ചന്ദ്രശേഖരൻ. എഴുന്നെള്ളിച്ചുനിർത്തിയാൽ മുമ്പിൽ നിൽക്കുന്ന കുത്ത് വിളക്കിന് ഇടയിലൂടെ ആരെയും കടത്തില്ല. കടന്നു കഴിഞ്ഞാൽ അപ്പോൾ ആന തടയും തുമ്പി കൊണ്ട് നീക്കും. പിന്നെ ആരും അധികം മുന്നിൽ നിന്ന് കളിക്കാൻ ആന സമ്മതിക്കില്ല. ആളാവാൻ വേണ്ടി കൊമ്പിൽ തൊടുക, മുന്നിൽ കേറി നിൽക്കുക ഒക്കെ ചെയ്താൽ അപ്പൊ ആന തുമ്പിക്ക് തട്ടും. എന്നാൽ ചെയ്തത് ആരും അറിയില്ല. തട്ട് കിട്ടിയ ആൾ പേടിച്ചു പരിഭ്രാന്തി കാണിച്ചാലും ആന ശാന്തത കൈ വിടാതെ നിൽക്കുന്നത് കാണാം.

ചിലപ്പോൾ കൂട്ടാനകൾ ഒന്ന് വട്ടം തിരിഞ്ഞാലും ഇദ്ദേഹം അവിടെ തന്നെ നിൽക്കുന്നത് കാണാം. തൊണ്ണൂറുകളിലെ തൃശൂർ പൂരം തെക്കോട്ടിറക്കസമയത്ത് നടന്ന അപ്രതീക്ഷിത ലാത്തി ചാർജ്ജിൽ എല്ലാവരും പരക്കം പാഞ്ഞിട്ടും തിരുവമ്പാടി കണ്ണനെയും ഭഗവതിയെയും ശിരസ്സിലേറ്റി നിൽക്കുന്ന ചന്ദ്രശേഖരൻ തന്റെ ചിട്ടയും തറവാടിത്തവും എല്ലാവർക്കും കാണിച്ച് കൊടുത്തതും. ഇന്നും മറക്കാനാവാത്ത സംഭവങ്ങളാണ്. ഉയരം ഒൻപതടി പത്തിഞ്ച് പക്ഷേ അസാധ്യ നിലവായിരുന്നു ചന്ദ്രശേഖരന്. ഗുരുവായൂർ കേശവന്റെ ആനക്കാർക്ക് പോലും ചന്ദ്രശേഖരന്റെ ഒറ്റനിലവ് നല്ല മതിപ്പായിരുന്നു എന്നു കേട്ടിട്ടുണ്ട്. അഴകും സ്വഭാവസവിശേഷതകളും ദൈവീകത്വവും ഒറ്റനിലവും തറവാടിത്തവും എല്ലാം ഒത്തുചേർന്ന ഈ അസാധാരണ ഗജകേസരി അക്ഷതൃതീയ ദിവസമാണ് മോക്ഷം പ്രാപിച്ചത്.

ആനക്കേരളത്തിന്റെ കിരീടം വെക്കാത്ത ചക്രവർത്തിയെന്നാണ് തെച്ചിക്കോട്ട്കാവ്‌ രാമചന്ദ്രനെ വിശേഷിപ്പിക്കുന്നത്. തൃശൂർ പൂരം എന്ന് കേട്ടാൽ മലയാളികളുടെ മനസ്സിൽ നിറയുന്നത് നടവാതിൽ തുറന്ന് പൂര വിളംബരം നടത്താൻ എത്തുന്ന രാമനെയാണ് . ഏഷ്യയിൽ ഏറ്റവും പൊക്കം കൂടിയ ആനകളിൽ രണ്ടാമൻ കൂടിയാണ് രാമൻ.

ആനകളുടെ അഴക് വർണിക്കുന്ന മാതംഗലീലയിൽ പറഞ്ഞിരിക്കുന്ന ഒട്ടു മിക്ക സവിശേഷതകളും നിറഞ്ഞ ഗജ വീരനാണ് മംഗലാംകുന്ന് കർണൻ. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ തിളങ്ങിയ താരമാണ് ചിറക്കൽ കാളിദാസൻ.

നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ മലയാളിയുടെ ഗൃഹാതുരതയുടെ പ്രൗഢമായ കാഴ്ചയാണ്. എത്രകണ്ടാലും മതിവരാത്ത ആനച്ചന്തത്തിന്റെ കാഴ്ച. എന്നാൽ വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവിവർഗമാണ് ആന എന്നത് ആനക്കമ്പക്കാരായ മലയാളികൾക്ക് ഒരുപക്ഷേ അത്ഭുതമായിരിക്കും. ആഫ്രിക്കൻ, ഏഷ്യൻ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലും ആനകളുടെ എണ്ണത്തിൽ അപകടകരമായ കുറവാണ് ഓരോ വർഷവും കാണിക്കുന്നത്.

ഗജവീരന്മാരുടെ സംരക്ഷണത്തിനായി 2011 മുതൽ എല്ലാ വർഷവും ഓഗസ്റ്റ് 12 ആനകളുടെ ദിനമായി ആചരിച്ചു വരുന്നു. ഏഷ്യൻ ആഫ്രിക്കൻ ആനകളുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെടുത്തുന്നതിനായാണ് ലോക ആനദിനം ആരംഭിച്ചത്. കനേഡിയൻ ചലച്ചിത്ര നിർമ്മാതാക്കളായ പട്രീഷ്യ സിംസ്, കാനസ്വെസ്റ്റ് പിക്ചേഴ്സിന്റെ മൈക്കൽ ക്ലാർക്ക്, തായ്‌ലൻഡിലെ എലിഫന്റ് റീഇൻ‌ട്രൊഡക്ഷൻ ഫൗണ്ടഷന്റെ സെക്രട്ടറി ജനറൽ ശിവപോർൺ ദർദരാനന്ദ എന്നിവർ ചേർന്നാണ് ഇത് രൂപകൽപ്പന ചെയ്തത്.

ആവാസകേന്ദ്രങ്ങളുടെ നാശവും ആനക്കൊമ്പിനായി വേട്ടയാടലും മനുഷ്യന്റെ ചൂഷണവും കടന്നുകയറ്റങ്ങളും ആനകളുടെ ജീവന് ഭീഷണി ഉയർത്തുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആനകളോടുള്ള ക്രൂരതയും ആനക്കൊമ്പിന് വേണ്ടിയുള്ള വേട്ടയാടലുമൊക്കെ തുടരുന്നതിനിടെയാണ് മറ്റൊരു ആന ദിനം കൂടിയെത്തിയിരിക്കുന്നത്.

ലോകത്തെ ആനകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി എല്ലാ വർഷവും ഓഗസ്റ്റ് 12 ലോക ആന ദിനമായി ആചരിക്കുന്നു. കരയിലെ ഏറ്റവും വലിയ സസ്തനിയാണ് ആന. കാഴ്ച ശക്തി കുറവാണെങ്കിലും ശ്രവണ ശേഷിയും മണം പിടിക്കാനുള്ള കഴിവും ഇവക്ക് കൂടുതലാണ്. എന്നാൽ ആനകളുടെ എണ്ണം നിരന്തരം കുറഞ്ഞ് വരുകയാണ്. ആവാസകേന്ദ്രങ്ങളുടെ നാശവും ആനക്കൊമ്പിനായുള്ള വേട്ടയാടലും മനുഷ്യന്റെ ചൂഷണവും കടന്നുകയറ്റങ്ങളും ആനകളുടെ ജീവന് ഭീഷണി ഉയർത്തുന്നുണ്ട്.

2012 ഓഗസ്റ്റ് 12 മുതലാണ് ലോക ആനദിനം ആചരിച്ച് തുടങ്ങിയത്. ഏഷ്യൻ ആഫ്രിക്കൻ ആനകളുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെടുത്തുന്നതിനായാണ് ലോക ആനദിനം ആരംഭിച്ചത്. ആനകളുടെ സംരക്ഷണത്തെയും പരിപാലനത്തെയും കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

കനേഡിയൻ ചലച്ചിത്ര നിർമ്മാതാക്കളായ പട്രീഷ്യ സിംസ്, കാനസ്വെസ്റ്റ് പിക്‌ചേഴ്‌സിന്റെ മൈക്കൽ ക്ലാർക്ക്, തായ്ലൻഡിലെ എലിഫന്റ് റീഇൻട്രൊഡക്ഷൻ ഫൗണ്ടഷന്റെ സെക്രട്ടറി ജനറൽ ശിവപോർൺ ദർദരാനന്ദ എന്നിവരാണ് ഇതിന് തുടക്കമിട്ടത്. ഇപ്പോൾ ഈ ദിനാചരണത്തിന് 65-ലധികം വന്യജീവി സംഘടനകളുടെയും ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ നിരവധി വ്യക്തികളുടെയും പിന്തുണയുണ്ട്.

ആനക്കൊമ്പ് വേട്ടയാടുന്നതും മൃഗശാലകളും സർക്കസുകളും ഉൾപ്പെടെയുള്ള വന്യജീവി വ്യവസായത്തിനായി വന്യമൃഗങ്ങളെ പിടികൂടുന്നതും കാരണം ആഫ്രിക്കൻ, ഏഷ്യൻ ആനകൾ കാട്ടിൽ ഭീഷണിയിലാണ്. കഴിഞ്ഞ ദശകത്തിൽ ആനകളുടെ എണ്ണത്തിൽ 62% കുറവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.

സംരക്ഷണ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അടുത്ത ദശാബ്ദത്തോടെ ഇവ പൂർണമായും നശിക്കും. ആനക്കൊമ്പിനും മറ്റും വേട്ടക്കാർ ഓരോ ദിവസവും 100 ആഫ്രിക്കൻ ആനകളെ കൊല്ലുന്നുണ്ട്. അവശേഷിക്കുന്നത് 400,000 ആഫ്രിക്കൻ ആനകൾ മാത്രം. 2010 നും 2014 നും ഇടയിൽ ചൈനയിൽ ആനക്കൊമ്പിൻറെ വില മൂന്നിരട്ടിയായാണ് വർധിച്ചത്.

ഇന്ത്യയിൽ ഓരോ ദിവസവും ഒരാളെങ്കിലും ആനയുടെ ചവിട്ടേറ്റ് മരിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടെ മരണങ്ങളിൽ 48 ശതമാനവും ഒഡീഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നാണ്. ശക്തമായ വംശനാശ ഭീഷണി നേരിടുന്ന ഇവയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ആനകളുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും കൂടിയാണ് ഈ ആന ദിനം ആചരിക്കുന്നത്.

സുമാത്രൻ, ഇന്ത്യൻ, ശ്രീലങ്കൻ, ബോർണിയൻ എന്നിങ്ങനെ നാല് തരം ഏഷ്യൻ ആനകളുണ്ട്.

ഏഷ്യൻ ആനകളിൽ ഏറ്റവും ചെറുത് ബോർനിയൻ ആനകളും വലുത് ശ്രീലങ്കൻ ആനകളുമാണ്. ഏഷ്യയിലെ 13 രാജ്യങ്ങളിൽ കാണപ്പെടുന്നു. വനത്തിൽ 50,000ത്തിൽ താഴെ മാത്രമായി ഇക്കൂട്ടർ ചുരുങ്ങിയിരിക്കുന്നു. 8.8 അടി ഉയരമുള്ള ഇവർക്ക് 3000 – 6000 കിലോ വരെ ഭാരം കാണപ്പെടുന്നു.

കരയിലെ വലിപ്പമേറിയ മസ്തിഷ്കമുള്ള ജീവിയും ( ഏകദേശം 3 മുതൽ 6 കിലോയോളം ഭാരം)​ ആനയാണ്. ശരാശരി 70 വർഷത്തോളം ഒരു ആന ജീവിക്കുന്നു. ബോട്‌സ്വാനയാണ് ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യം.

വനനശീകരണം, മനുഷ്യരുടെ ചൂഷണം, കൊമ്പിനായുള്ള വേട്ടയാടൽ, കൃഷിയിടങ്ങളിലെ വൈദ്യുതവേലികൾ , ട്രെയിനിടിച്ചുള്ള മരണം, ആഹാര സ്രോതസുകളുടെ ദൗർലഭ്യം തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഇന്ന് ആനകൾ അഭിമുഖീകരിക്കുന്നത്. ആനകളുടെ ജീവന് അപകടം സൃഷ്ടിക്കുന്ന ഇത്തരം ഭീഷണികൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതകളും ഇന്നത്തെ ദിനം ലോകം ചർച്ച ചെയ്യുന്നു.

കേരളത്തിലെ 378 ആനകളുടെ പേരുകൾ താഴേ നൽകുന്നു

  1. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ
  2. തൃക്കടവൂർ ശിവരാജു
  3. ഗുരുവായൂർ പത്മനാഭൻ
  4. ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ
  5. പാമ്പാടി രാജൻ
  6. ചിറക്കൽ കാളിദാസൻ
  7. ഈരാറ്റുപേട്ട അയ്യപ്പൻ
  8. ഗുരുവായൂർ വലിയകേശവൻ
  9. പുതുപ്പള്ളി കേശവൻ
  10. കോന്നി സുരേന്ദ്രൻ
  11. മംഗലാംകുന്ന് ഗണപതി
  12. മംഗലാംകുന്ന് അയ്യപ്പൻ
  13. മംഗലാംകുന്ന് കർണ്ണൻ
  14. മംഗലാംകുന്ന് ശരൺ അയ്യപ്പൻ
  15. മംഗലാംകുന്ന് ഗുരുവായൂരപ്പൻ
  16. മംഗലാംകുന്ന് കേശവൻ
  17. മംഗലാംകുന്ന് രാമചന്ദ്രൻ
  18. മംഗലാംകുന്ന് മുകുന്ദൻ
  19. മംഗലാംകുന്ന് ഗജേന്ദ്ര
  20. മംഗലാംകുന്ന് ശേഖരൻ
    21.മംഗലാംകുന്ന് ഗണേശൻ
  21. തിരുവമ്പാടി ചന്ദ്രശേഖരൻ
  22. തിരുവമ്പാടി കുട്ടിശ്ശങ്കരൻ
  23. തിരുവമ്പാടി ഉണ്ണികൃഷ്ണൻ
  24. തിരുവമ്പാടി അർജ്ജുനൻ
  25. തിരുവമ്പാടി ലക്ഷ്മി
  26. പാറമേക്കാവ് ശ്രീപത്മനാഭൻ
  27. പാറമേക്കാവ് ദേവീദാസൻ
  28. പാറമേക്കാവ് അയ്യപ്പൻ
  29. പാറമേക്കാവ് രാജേന്ദ്രൻ
  30. പുതുപ്പള്ളി സാധു
  31. പുതുപ്പള്ളി മഹാദേവൻ
  32. പുതുപ്പള്ളി അർജ്ജുനൻ
  33. ചെർപ്ലശ്ശേരി പാർത്ഥൻ
  34. ചെർപ്ലശ്ശേരി രാജശേഖരൻ
  35. ചെർപ്ലശ്ശേരി നാരായണൻ
  36. ചെറുപ്ലശ്ശേരി അനന്ത പത്മനാഭൻ
  37. ചെറുപ്ലശ്ശേരി ആദിനാരായണൻ
  38. ചെർപ്ലശ്ശേരി ശേഖരൻ
  39. ചെർപ്ലശ്ശേരി മണികണ്ഠൻ
  40. തടത്താവിള രാജശേഖരൻ
  41. തടത്താവിള സുരേഷ്
  42. തടത്താവിള ശിവൻകുട്ടി
  43. തടത്താവിള മണികണ്ഠൻ
  44. തടത്താവിള ഗോപാലൻ കുട്ടി
  45. ഊട്ടോളി മഹാദേവൻ
  46. ഊട്ടോളി അനന്തൻ
  47. ഊട്ടോളി ഗജേന്ദ്രൻ
  48. ഊട്ടോളി പ്രസാദ്
  49. ഉട്ടോളി രാമൻ
  50. ഗുരുവായൂർ ചെന്താമരാക്ഷൻ
  51. ഗുരുവായൂർ വലിയവിഷ്ണു
  52. ഗുരുവായൂർ ജൂനിയർ വിഷ്ണു
  53. ഗുരുവായൂർ രവികൃഷ്ണൻ
  54. ഗുരുവായൂർ വിനീത് കൃഷ്ണൻ
  55. ഗുരുവായൂർ നവനീത് കൃഷ്ണൻ
  56. ഗുരുവായൂർ വലിയ അച്യുതൻ
  57. ഗുരുവായൂർ ചെറിയ കേശവൻ
  58. ഗുരുവായൂർ ജൂനിയർ കേശവൻ
  59. ഗുരുവായൂർ വലിയ മാധവൻകുട്ടി
  60. ഗുരുവായൂർ ജൂനിയർ ലക്ഷ്മണൻ
  61. ഗുരുവായൂർ ചെറിയ മാധവൻകുട്ടി
  62. ഗുരുവായൂർ അനന്ത നാരായണൻ
  63. ഗുരുവായൂർ ഗോപാലകൃഷ്ണൻ
  64. ഗുരുവായൂർ കൃഷ്ണനാരയണൻ
  65. ഗുരുവായൂർ അക്ഷയ്കൃഷ്ണൻ
  66. ഗുരുവായൂർ രാധാകൃഷ്ണൻ
  67. ഗുരുവായൂർ വിനീത് കൃഷ്ണൻ
  68. ഗുരുവായൂർ ശങ്കരനാരായണൻ
  69. ഗുരുവായൂർ ബാലകൃഷ്ണന്
  70. ഗുരുവായൂർ അയ്യപ്പൻകുട്ടി
  71. ഗുരുവായൂർ രാജശേഖരൻ
  72. ഗുരുവായൂർ ബാലകൃഷ്ണന്
  73. ഗുരുവായൂർ പീതാംബരൻ
  74. ഗുരുവായൂർ വിനായകനും
  75. ഗുരുവായൂർ ചന്ദ്രശേഖരൻ
  76. ഗുരുവായൂർ ഗോപികണ്ണൻ
  77. ഗുരുവായൂർ ദാമോദർദാസ്
  78. ഗുരുവായൂർ ശ്രീകൃഷ്ണൻ
  79. ഗുരുവായൂർ വിനായകനും
  80. ഗുരുവായൂർ ഗോകുലിനെ
  81. ഗുരുവായൂർ സിദ്ധാർത്ഥൻ
  82. ഗുരുവായൂർ ശ്രീധരൻ
  83. ഗുരുവായൂർ മുകുന്ദൻ
  84. ഗുരുവായൂർ ഇന്ദ്രസെൻ
  85. ഗുരുവായൂർ ദേവദാസ്
  86. ഗുരുവായൂർ കണ്ണൻ
  87. ഗുരുവായൂർ രാമു
  88. ഗുരുവായൂർ ബാലു
  89. ഗുരുവായൂർ നന്ദൻ
  90. ഗുരുവായൂർ കീർത്തി
  91. ഗുരുവായൂർ മുരളി
  92. ഗുരുവായൂർ ഗജേന്ദ്ര
  93. ഗുരുവായൂർ ബൽറാം
  94. ഗുരുവായൂർ ദേവി
  95. ഗുരുവായൂർ രശ്മി
  96. ഗുരുവായൂർ നന്ദിനി
  97. ഗുരുവായൂർ താര
  98. ഗുരുവായൂർ ലക്ഷ്മി കൃഷ്ണ
  99. കുട്ടംകുളങ്ങര അർജ്ജുനൻ
  100. കുട്ടംകുളങ്ങര ശ്രീനിവാസൻ
  101. പലക്കത്തറ അഭിമന്യു
  102. പലക്കത്തറ ഗണപതി
  103. പലക്കത്തറ റാവു
  104. മുള്ളത്ത് കൈലാസ്
  105. മുള്ളത്ത് ഗണപതി
  106. മുള്ളത്ത് വിജയ്കൃഷ്ണൻ
    158.
  107. നന്ദിലത്ത് ഗോപാലകൃഷ്ണൻ
  108. നന്ദിലത്ത് അർജ്ജുനൻ
  109. നന്ദിലത്ത് ഗോപികണ്ണൻ
    162.
  110. പുത്തൻകുളം നാരായണൻ
  111. പുത്തൻകുളം മോദി
  112. പുത്തൻകുളം കേശവൻ
  113. പുത്തൻകുളം ഹരികുട്ടൻ
  114. പുത്തൻകുളം അനന്തപത്മനാഭൻ
  115. പുത്തൻകുളം വിഷ്ണു
  116. പുത്തൻകുളം ഗണപതി
  117. പുത്തൻകുളം സൂര്യനാരായണൻ
  118. പുത്തൻകുളം ചന്ദ്രശേഖരൻ
  119. പുത്തൻകുളം അപ്പു.
  120. പുത്തൻകുളം രാജശേഖരൻ
  121. പുത്തൻകുളം അനന്തൻ
  122. പുത്തൻകുളം അനന്തകൃഷ്ണൻ
  123. പുത്തൻകുളം ദീപു
  124. പുത്തൻകുളം വിനയകൻ
  125. പുത്തൻകുളം കണ്ണൻ
  126. പുത്തൻകുളം കണ്ണൻ (മോഴ)
  127. പുത്തൻകുളം വിഗ്നേശ്വരൻ
  128. പുത്തൻകുളം ലക്ഷ്മി
  129. വേണാട്ടുമറ്റം ചന്ദ്രു
  130. വേണാട്ടുമറ്റം ഉണ്ണിക്കുട്ടൻ
  131. വേണാട്ടുമറ്റം കുമാർ
  132. വേണാട്ടുമറ്റം ചെമ്പകം
  133. ഗുരുജിയിൽ കുട്ടിശങ്കരൻ
  134. ഗുരുജിയിൽ കേശവൻ
  135. ഗുരുജിയിൽ ബാലനാരായണൻ
  136. ഗുരുജിയിൽ ശിവനാരായണൻ
  137. കൊളക്കാടൻ കുട്ടികൃഷ്ണൻ
  138. കൊളക്കാടൻ വിഷ്ണു
  139. കൊളക്കാടൻ ഉണ്ണിക്കൂട്ടൻ
  140. പട്ടത്താനം കേശവൻ
  141. പട്ടത്താനം സ്കന്ദൻ
  142. പട്ടത്താനം ജാജിസ് ജാനകി
  143. മനിശ്ശേരി രഘുറാം
  144. മനിശ്ശേരി രാജേന്ദ്രൻ.
  145. മനിശ്ശീരി കൊച്ചയ്യപ്പൻ
  146. അമ്പാടി വിനോദ്
  147. അമ്പാടി മാധവൻകുട്ടി
  148. അമ്പാടി കണ്ണൻ
  149. പാലാ കുട്ടിശ്ശങ്കരൻ
  150. പാലാ നാരായണൻ കുട്ടി
  151. പാലാ ഗണേശൻ
  152. ചിറക്കര ശ്രീ റാം .
  153. ചിറക്കര മണികണ്ഠൻ
  154. ചിറക്കര ദേവനാരായണൻ
  155. തെച്ചിക്കോട്ടുകാവ് ദേവീദാസൻ
  156. പാമ്പാടി സുന്ദരൻ
  157. ഉഷശ്രീ ദുർഗപ്രസാദ്
  158. ഉഷശ്രീ ശങ്കരൻകുട്ടി
  159. മച്ചാട് കർണ്ണൻ.
  160. മച്ചാട് ധർമ്മൻ
  161. മച്ചാട് ഗോപാലൻ
  162. അക്കിക്കാവ് കാർത്തികേയൻ
  163. അക്കികാവ് ശേഖരൻ
  164. കിരൺ ഗണപതി
  165. കിരൺ നാരായൺകുട്ടി
  166. തോട്ടേക്കാട്ട് വിനായകൻ
  167. തോട്ടേക്കാട്ട് രാജശേഖരൻ
  168. തിരുവാണിക്കാവ് രാജഗോപാൽ
  169. തിരുവാണിക്കാവ് ദേവീകൃഷ്ണൻ
  170. വൈലിശ്ശേരി അർജ്ജുനൻ
  171. വൈലാശ്ശേരി ശേഖരൻ
  172. ഭാരത് വിശ്വനാഥൻ
  173. ഭാരത് വിനോദ്
  174. വലിയപുരക്കൽ സൂര്യൻ
  175. വലിയ പുരക്കൽ ആര്യനന്ദൻ
  176. ചിറ്റലപ്പിള്ളി പത്മനാഭൻ
  177. ചിറ്റലപ്പിള്ളി ശബരിനാഥ്
  178. മനുസ്വാമിമഠം ശ്രീ വിനായകൻ
  179. മനുസ്വാമിമഠം മനുനാരായണൻ
  180. ശങ്കരൻകുളങ്ങര മണികണ്ഠൻ
  181. ശങ്കരംകുളങ്ങര ഉദയൻ
  182. എറണാംകുളം ശിവകുമാർ
  183. എറണാകുളം ജഗനാഥൻ
  184. പട്ടാമ്പി മണികണ്ഠൻ
  185. പട്ടാമ്പി ചന്ദ്രശേഖരൻ
  186. കീഴൂട്ട്‌ ശ്രീകണ്ഠൻ
  187. കീഴൂട്ട് വിശ്വനാഥൻ
  188. കുളമാക്കിൽ ഗണേശൻ
  189. കുളമാക്കിൽ രാജ
  190. തിരുവേഗപ്പുറ പത്മനാഭൻ
  191. തിരുവേഗപ്പുറ ശങ്കരനാരായണൻ
  192. കൊടുമൺ ശിവൻ
  193. കൊടുമൺ ദീപു
  194. പീച്ചിയിൽ രാജീവ്
  195. പിച്ചിയിൽ മുരുകൻ
  196. കുന്നംകുളം ശ്രീ ഗണേശൻ
  197. കുന്നംകുളം കണ്ണൻ
  198. കണ്ടത്തിൽ സുധീർ
  199. കണ്ടത്തിൽ സുധീ
  200. അക്കരമ്മൽ മോഹനൻ
  201. അക്കരമ്മൽ ശേഖരൻ
  202. മീനാട് വിനായകൻ
  203. മീനാട് കേശു
  204. വെള്ളിമൺ കൊച്ചയ്യപ്പൻ
  205. വെള്ളിമൺ ലക്ഷ്മികുട്ടി
  206. അക്കാവിള കണ്ണൻ
  207. അക്കാവിള വിഷ്ണു നാരായണൻ
  208. ശ്രീവിജയം കാർത്തികേയൻ
  209. ശ്രീവിജയം ശ്രീമുരുകൻ
  210. അയിരൂർ വാസുദേവൻ
  211. അയിരൂർ കണ്ണൻ
  212. ചൈത്രം അച്ചു
  213. പല്ലാട്ട് ബ്രഹ്മദത്തൻ
  214. അന്നമനട ഉമാമഹേശ്വരൻ
  215. ഊക്കൻസ് കുഞ്ചു
  216. പെരിങ്ങൽപുരം അപ്പു
  217. ലിബർട്ടി ഉണ്ണിക്കുട്ടൻ
  218. ബ്യാസ്റ്റിൻ വിനയസുന്ദർ
  219. ചാന്നാനിക്കാട് വിജയസുന്ദർ
  220. നാണു എഴുത്തച്ഛൻ ശങ്കരനാരായണൻ
  221. ഇത്തിത്താനം വിഷ്ണുനാരായണൻ
  222. ശബരി സൂര്യനാരായണൻ
  223. കുഞ്ചാരവിള സൂര്യനാരായണൻ
  224. കാണവിള ശിവനാരായണൻ
  225. കുന്നത്തൂർ രാമു.
  226. ചീരോത്ത് രാജീവ്
  227. ഒാലയമ്പാടി ഭദ്രൻ
  228. ചെറുവത്തേരി ഭദ്രൻ
  229. എടക്കളത്തൂർ അർജുനൻ
  230. വേമ്പനാട് അർജ്ജുനൻ
  231. പുതൃക്കോവിൽ പാർത്ഥസാരഥി
  232. കുളമാക്കിൽ പാർത്ഥസാരഥി
  233. തോട്ടേക്കാട്ട് പാർത്ഥസാരഥി
  234. മയ്യനാട് അരുണിമ പാർത്ഥസാരഥി
  235. തോട്ടുചാലിൽ ബോലോനാഥ്‌
  236. കോങ്ങാട് കുട്ടിശ്ശങ്കരൻ
  237. ചോപ്പീസ് കുട്ടിശങ്കരൻ
  238. ഓമശ്ശേരി വിജയൻ
  239. ഓമല്ലൂർ ഗോവിന്ദൻ കുട്ടി
  240. ചുണ്ടമ്പറ്റ കൃഷ്ണൻ കുട്ടി
  241. വള്ളംകുളം നാരായണൻകുട്ടി
  242. പരവൂർ മാധവൻകുട്ടി
  243. വടക്കുംനാഥൻ ശിവൻ
  244. മുണ്ടക്കൽ ശിവൻ
  245. കോഴിപറമ്പിൽ അയ്യപ്പൻ
  246. മാറാടി ശ്രീ അയ്യപ്പൻ
  247. പെരുമ്പാവൂർ അരുണയ്യപ്പൻ
  248. ഒല്ലൂക്കര ജയറാം
  249. വരടിയാൻ ജയറാം
  250. മാവേലിക്കര ഗണപതി
  251. വലിയ വീട്ടിൽ ഗണപതി
  252. കുറുവട്ടൂർ ഗണേഷ്
  253. വളയംകുളം ഗണപതി
  254. ഭരണങ്ങാനം ഗണപതി
  255. കടമ്പാട്ട് ഗണപതി
  256. ഉണ്ണിപ്പള്ളി ഗണേശൻ
  257. കരുവന്തല ഗണപതി
  258. ഉണ്ണിമങ്ങാട് ഗണപതി
  259. നായരമ്പലം രാജശേഖരന്
  260. തിരുവല്ല ചുരൂരുമഠം രാജശേഖരൻ
  261. തൊട്ടേക്കാട് രാജശേഖരൻ
  262. കാരോത്തുകുടി പ്രസാദ്അക്രമൽ ശേഖരൻ
  263. കാഞ്ഞിരക്കാട്ട് ശേഖരൻ
  264. വടക്കുംനാഥൻ ചന്ദ്രശേഖരൻ
  265. വെട്ടിക്കാട്ട് ചന്ദ്രശേഖരൻ
  266. കാളകുത്തൻ കണ്ണൻ
  267. കൂറ്റനാട് കണ്ണൻ
  268. ചെമ്പൂക്കാവ് വിജയ് കണ്ണൻ
  269. മാനടി കണ്ണൻ
  270. ശിവകാശി കണ്ണൻ
  271. മധുരപ്പുരം കണ്ണൻ
  272. കൊട്ടാരക്കര കണ്ണൻ
  273. തോട്ടയ്ക്കാട് കണ്ണൻ
  274. ഏവൂരിന്റെ കണ്ണൻ
  275. കളരിക്കാവ് അമ്പാടിക്കണ്ണൻ
  276. മധുരപ്പുറം കണ്ണൻ
  277. വെട്ടതു ഗോപീകണ്ണൻ
  278. കോടനാട്‌ നീലകണ്ഠൻ
  279. വെൺമണി നീലകണ്ഠൻ
  280. കീഴൂട്ട്‌ ശ്രീകണ്ഠൻ
  281. ശാസ്താംകോട്ട നീലകണ്ഠൻ
  282. വെളിനല്ലൂർ മണികണ്ഠൻ
  283. പനക്കൽ നീലകണ്ഠൻ
  284. നെടുമൺകാവ് മണികണ്ഠൻ
  285. വട്ടമൺകാവ് മണികണ്ഠൻ
  286. പാണാഞ്ചേരി ആദി കേശവൻ
  287. വയലൂർ പരമേശ്വരൻ
  288. ചിറക്കൽ പരമേശ്വരൻ
  289. ചിറയ്ക്കൽ ശ്രീ പദ്മനാഭൻ
  290. ചെറായി ശ്രീപരമേശ്വരൻ
  291. കുന്നുമ്മൽ പരശുരാമൻ
  292. മൂത്തകുന്നം പത്മനാഭൻ
  293. പുന്നക്കാട്ടിൽ ദേവദത്തൻ
  294. കണ്ണമത്ത് ദേവദത്തൻ
  295. കണ്ണമത്ത് ഉണ്ണികൃഷ്ണൻ
  296. ചെത്തല്ലൂർ മുരളീകൃഷ്ണൻ
  297. അമ്പലപ്പുഴ വിജയകൃഷ്ണൻ
  298. പെരുമ്പാവൂർ കാരോത്തുകുടി പ്രസാദ്
  299. K R ശിവപ്രസാദ്
  300. തളാപ്പ് പ്രസാദ്
  301. പൂഞ്ഞാർ മഹാദേവൻ
  302. നെലൃക്കാട്ട് ദേവസ്വം മഹാദേവൻ
  303. മരുതിയൂർപുരം മഹാദേവൻ
  304. മഠത്തിൽ മഹാദേവൻ
  305. വാഴപ്പള്ളമഹാദേവൻ
  306. പുത്തൂർ മഹേശ്വരൻ
  307. ശ്രീചിത്രാ മഹാദേവൻ
  308. ശ്രീവിജയം കാർത്തികേയൻ
  309. ദേവദാസ് ആരോമൽ
  310. വടകുറുമ്പക്കാവ് ദുർഗ്ഗാദാസൻ
  311. പനംകുളത്തുകാരൻ മോഹനൻ
    376.ബാലുശ്ശേരി ഗജേന്ദ്രൻ
    377.ബാലുശ്ശേരി വിഷ്ണു
    378.ബാലുശ്ശേരി ധനഞ്ജയൻ
Related Articles
News4media
  • Kerala
  • News
  • Top News

തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

News4media
  • Kerala
  • News
  • Top News

രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം ...

News4media
  • Editors Choice
  • Kerala
  • News

മികവുള്ള വിദ്യാർഥികൾ മാത്രം എപ്ലസ്; ചോദ്യങ്ങളിൽ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നവ; ഇനി സ്കൂ...

News4media
  • Kerala
  • News
  • News4 Special

ഈ മണ്ഡലക്കാലം കഴിഞ്ഞാലുടൻ ശബരിമല സന്നിധാനത്ത് പുതിയ അരവണ പ്ലാൻ്റ്; സാധ്യത പഠനം പൂർത്തിയായി

News4media
  • News4 Special
  • Top News

11.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News
  • News4 Special

പുറമെ ശാന്തമാണെങ്കിലും അകം വേവുന്നുണ്ട്; കോണ്‍ഗ്രസില്‍ പുകയുന്നത് വലിയ അഗ്നിപര്‍വ്വതം; കെ.​പി.​സി.​സ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]