തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാക്ലേശത്തിന് പരിഹാരവുമായി റയിൽവെ. 12 സ്പെഷ്യൽ ട്രെയിനുകളുടെ സമയപരിധി റയിൽവെ നീട്ടി.Time limit of 12 special trains extended
തമിഴ്നാട്ടിലെ തിരുനെൽവേലി, കോയമ്പത്തൂർ തുടങ്ങിയ സ്റ്റേഷനുകളിലേക്കുള്ള ട്രെയിനുകളുടെ സമയപരിധിയും നീട്ടിയിട്ടുണ്ട്.
വെള്ളിയാഴ്ചകളിൽ സർവീസ് നടത്തുന്ന കൊച്ചുവേളി – ഷാലിമാർ വീക്ക്‌ലി (06081) സെപ്റ്റംബർ 20 മുതൽ നവംബർ 29 വരെ സർവീസ് നടത്തുമെന്ന് റയിൽവെ അറിയിച്ചു.
തിങ്കളാഴ്ചകളിൽ സർവീസ് നടത്തുന്ന ഷാലിമാർ – കൊച്ചുവേളി (06082) ട്രെയിൻ സെപ്റ്റംബർ 23 മുതൽ ഡിസംബർ രണ്ട് വരെ സർവീസ് നടത്തും.
സർവീസ് നീട്ടിയ മറ്റ് സ്‌പെഷ്യൽ ട്രെയിനുകളുടെ വിവരം ചുവടെ (റൂട്ട്, ട്രെയിൻ നമ്പർ, ഓടുന്ന ദിവസം, നീട്ടിയ തീയതി എന്ന ക്രമത്തിൽ)
തിരുനെൽവേലി – ഷാലിമാർ, (06087), വ്യാഴാഴ്ച, സെപ്റ്റംബർ 12- നവംബർ 28
ഷാലിമാർ – തിരുനെൽവേലി, (06088), ശനിയാഴ്ച, സെപ്റ്റംബർ 14- നവംബർ 30
കോയമ്പത്തൂർ – ബറൂണി, (06059), ചൊവ്വാഴ്ച, സെപ്റ്റംബർ 10 – നവംബർ 26
ബറൂണി – കോയമ്പത്തൂർ, (06060), വെള്ളിയാഴ്ച, സെപ്റ്റംബർ 13 – നവംബർ 29
കോയമ്പത്തൂർ – ധൻബാദ്, (06063), വെള്ളിയാഴ്ച, സെപ്റ്റംബർ 13 – നവംബർ 29
ധൻബാദ് – കോയമ്പത്തൂർ, (06064), തിങ്കളാഴ്ച, സെപ്റ്റംബർ 16 – ഡിസംബർ 2
എറണാകുളം-പട്ന, (06085), വെള്ളി, സെപ്റ്റംബർ 13 – നവംബർ 29
പട്‌ന – എറണാകുളം, (06086), തിങ്കൾ, സെപ്റ്റംബർ 16 – ഡിസംബർ 2
കോയമ്പത്തൂർ – ഭഗത് കി കോത്തി (ജോധ്പൂർ, രാജസ്ഥാൻ), (06181), വ്യാഴം, ഒക്ടോബർ 3 – നവംബർ 28
ഭഗത് കി കോത്തി – കോയമ്പത്തൂർ, (06182), ഞായർ, ഒക്ടോബർ 6 – ഡിസംബർ 1