അമ്മയുടെ കണ്മുന്നിൽ മൂന്നുവയസ്സുകാരിയെ പുലി ആക്രമിച്ചു കൊന്നു; സംഭവം നീലഗിരിയിൽ

അമ്മയുടെ കണ്മുന്നിൽ മൂന്ന് വയസുകാരിയെ പുലി ആക്രമിച്ചുകൊന്നു. അമ്മയ്‌ക്കൊപ്പം പോകുമ്പോഴായിരുന്നു കുട്ടിയെ പുലി ആക്രമിച്ചുകൊലപ്പെടുത്തിയത്. ഝാർഖണ്ഡ് സ്വദേശികളായ ശിവശങ്കർ-ദേവി ദമ്പതികളുടെ മകൾ നാൻസിയാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് നീലഗിരിയില്‍ പന്തല്ലൂര്‍ മേഖലയിലാണ് സംഭവം നടന്നത്. പന്തല്ലൂരിലെ തൊണ്ടിയാളം എന്ന സ്ഥലത്തുവച്ചാണ് കുഞ്ഞിനെ പുലി ആക്രമിച്ചത്. അതിഥി തൊഴിലാളികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്നു വൈകിട്ട്, ഗൂഡല്ലൂർ പന്തല്ലൂരിലെ തൊണ്ടിയാളം പ്രദേശത്താണ് സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ടു പോവുകയായിരുന്നു. പിന്നീട്, നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ ഗുരുതര പരുക്കുകളോടെ, തേയില തോട്ടത്തിൽ കണ്ടെത്തി. നാട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. മേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുലിയുടെ ശല്യമുണ്ട്. ആക്രമത്തിൽ പരുക്കേറ്റ ഗോത്രവിഭാഗത്തിൽപ്പെട്ട സരിത കഴിഞ്ഞ ദിവസം മരിച്ചു. രണ്ടു ദിവസം മുൻപ് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെയും പുലി ആക്രമിച്ചിരുന്നു. പത്ത് ദിവസത്തിനിടെ ആറ് പേരെയാണ് പുലി ആക്രമിച്ചത്.

Also read: കൂട്ടുകാർ നോക്കിനിൽക്കെ ക്യാമ്പസ്സിൽ ബി.ടെക്ക് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; അഞ്ചാം നിലയിൽനിന്നും ചാടിയത് മൊബൈലിൽ ആരോടോ സംസാരിച്ചശേഷം

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

Other news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

Related Articles

Popular Categories

spot_imgspot_img