‘കാന്താര’ കേരള ബുക്കിങ്ങ് നാളെ മുതൽ
മലയാളി പ്രേക്ഷകരടക്കം സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കാന്താര ചാപ്റ്റർ 1’. ചിത്രവുമായി ബന്ധപ്പെട്ട് പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
നാളെ മുതൽ കേരളത്തിലെ സിനിമയുടെ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിക്കും എന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഉച്ചക്ക് 12.30 മുതലാണ് ബുക്കിങ്ങ് ആരംഭിക്കുക.
ഋഷഭ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രുക്മിണി വസന്ത് ആണ് നായികയായി എത്തുന്നത്. ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം ആദ്യ ദിനം തന്നെ വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ.
മലയാളികളുടെ പ്രിയ നടൻ ജയറാമും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അജനീഷ് ലോക്നാഥ് ആണ്. മനോഹരമായ വിഷ്വൽ ട്രീറ്റ് ഒരുക്കിയിരിക്കുന്നത് അർവിന്ദ് എസ് ക്യാശ്യപ് ആണ്.
കാന്താരയിൽ ഋഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും കാന്താര ചാപ്റ്റർ 1 -ൽ പറയുക എന്ന് നേരത്തെയും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇത് അക്ഷരാർത്ഥത്തിൽ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ.
കുന്ദാപൂരിൽ ചരിത്രപരമായ കദംബ സാമ്രാജ്യം പുനഃസൃഷ്ടിച്ചിരിക്കുന്നതും വിശദമായ വാസ്തുവിദ്യയും ജീവിത സമ്മാനമായി ചുറ്റുപാടുകളും കൊണ്ട് ഗംഭീരമാക്കിയ സെറ്റും ട്രെയിലറിൽ കാണാം.
‘ലോക ചാപ്റ്റർ 2’ ഔദ്യോഗികമായി പ്രഖ്യാപിച്ചു
മലയാള സിനിമയുടെ ചരിത്രം തന്നെ പുനരാഖ്യാനം ചെയ്തിരിക്കുകയാണ് ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ‘ലോക: ചാപ്റ്റർ 1 – ചന്ദ്ര’.
നടി കല്യാണി പ്രിയദർശൻ മുഖ്യവേഷത്തിലെത്തിയ ഈ ചിത്രം മലയാളത്തിലെ എക്കാലത്തേയും വൻ ബോക്സ് ഓഫീസ് ഹിറ്റായി മാറിയിരിക്കുകയാണ്.
300 കോടി രൂപയുടെ നേട്ടത്തിലേക്കുള്ള വിജയയാത്രയിലാണ് ലോക ഇപ്പോൾ.
മലയാള സിനിമ ഇത്രയും വേഗത്തിൽ ഇത്തരമൊരു ഫിനാൻഷ്യൽ മൈൽസ്റ്റോൺ പിന്നിട്ടത് ഇതാദ്യമായാണ്.
ചിത്രം രാജ്യാന്തര തലത്തിലും ശ്രദ്ധ നേടിക്കഴിഞ്ഞപ്പോൾ, അണിയറയിൽ നിന്നു ആരാധകർ കാത്തിരുന്നതായ വലിയ പ്രഖ്യാപനം വന്നിരിക്കുകയാണ് —‘ലോക ചാപ്റ്റർ 2’ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ടീം.
Summary: Ticket booking for the movie “Kantara Chapter 1” in Kerala will begin tomorrow. The booking will open from 12:30 PM onwards.









