മുത്തച്ഛനൊപ്പം നടന്നുപോകവേ കുഞ്ഞിനെ തെരുവുനായ ആക്രമിച്ചു. കൊല്ലത്ത് രാവിലെ ഒന്‍പതിനാണ് സംഭവം. കൊല്ലം നെടുമ്പനയിലാണ് മൂന്നു വയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റത്. ജനതാ വായനശാല ജംഗ്ഷനിൽ ഗോപന്‍ ആശ ദമ്പതികളുടെ മകള്‍ ആരാധ്യയ്ക്കാണ് പരുക്കേറ്റത്. തലയ്ക്കും നെഞ്ചിനും മുറിവേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കി. Three-year-old girl attacked by stray dog in Kollam