തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്ന് വയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച് അമ്മയുടെ രണ്ടാനച്ഛൻ. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ മൂന്നു വയസുകാരൻ എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.(three year old boy attacked by grandfather)
ഈ മാസം 24 നായിരുന്നു സംഭവം. മാതാപിതാക്കൾക്ക് ജോലിക്ക് പോകേണ്ടതിനാൽ കുട്ടിയെ മുത്തശന്റെയും മുത്തശിയുടേയും അടുത്തേൽപ്പിക്കുകയായിരുന്നു. പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പോലും ഇവർ തയ്യാറായില്ല. നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് മാതാപിതാക്കളെത്തിയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രി അധികൃതർ ചൈൽഡ് ലൈനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Read Also: ഇരട്ട ജീവപര്യന്തം റദ്ദ് ചെയ്യണം; ടിപി കേസ് പ്രതികൾ സുപ്രീം കോടതിയിൽ