web analytics

ആരും കൊതിക്കുന്ന സൗന്ദര്യത്തിനെത്തി; ആരും വെറുക്കുന്ന അസുഖവുമായി തിരിച്ചുപോയി; വാംപയർ ഫേഷ്യൽ ചെയ്തവർക്ക് എച്ച്.ഐ.വിബാധ സ്ഥിരീകരിച്ചു

കോസ്‍മെറ്റിക് ലോകത്ത് ഏറെ ശ്രദ്ധയാർഷിച്ച ഒരു സൗന്ദര്യ വർദ്ധക രീതിയാണ് വാംപയർ ഫേഷ്യൽ. അമേരിക്കയിൽ ന്യൂമെക്സിക്കോയിൽ പ്രവ‍ർത്തിച്ചിരുന്ന ഒരു സ്പായിൽ നിന്ന് വാംപയർ ഫേഷ്യൽ ചെയ്ത മൂന്ന് സ്ത്രീകള്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. ഇതോടെ പാർട്ടികളിൽ തിളങ്ങാനും യൗവനം നിലനിർത്താനുമൊക്കെ ഉപയോഗിക്കുന്ന വാംപയർ ഫേഷ്യൽ വൻ ദുരന്തമായിരിക്കുകയാണ്. അമേരിക്കന്‍ ആരോഗ്യ ഏജന്‍സിയായ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സിഡിസി) റിപ്പോര്‍ട്ടിലാണ് സ്പാ വഴി എച്ച്‌ഐവി പകര്‍ന്നു എന്ന വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ഇതിനായി ഉപയോഗിച്ച ശുദ്ധീകരിക്കാത്ത സൂചികളും അണുബാധയുള്ള രക്തക്കുപ്പികളുമാകാം വൈറസ് ബാധ പടർത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ലൈസൻസില്ലാതെ പ്രവർത്തിച്ച കേന്ദ്രത്തിൽ 2018-ലാണ് സ്ത്രീകള്‍ ഫേഷ്യൽ ചെയ്തത്. സുരക്ഷാമുൻകരുതലുകൾ പാലിക്കാതെയാണ് സ്ഥാപനം സൗന്ദര്യചികിത്സ നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സൂചികളുൾപ്പെടെ ഒറ്റത്തവണ ഉപയോഗിക്കേണ്ട ഉപകരണങ്ങൾ പലതവണ ഉപയോഗിച്ചുവെന്നും രക്തംസൂക്ഷിച്ചിരുന്ന കുപ്പികളിൽ ആളുടെ പേരെഴുതിയിരുന്നില്ലെന്നും മനസ്സിലായി. ഇതാവാം എച്ച്.ഐ.വി. ബാധയ്ക്കിടയാക്കിയതെന്നാണ് വിലയിരുത്തൽ.

ഒരു വ്യക്തിയുടെ കൈയില്‍ നിന്ന് രക്തം വലിച്ചെടുത്ത് പ്ലേറ്റ്ലെറ്റുകള്‍ വേര്‍തിരിച്ച് മൈക്രോനീഡില്‍സ് ഉപയോഗിച്ച് രോഗിയുടെ മുഖത്ത് പുരട്ടുന്ന പ്രത്യേക തരം സൗന്ദര്യ വര്‍ദ്ധക പ്രക്രിയയാണ് വാമ്പയര്‍ ഫേഷ്യല്‍. ഈ പ്ലേറ്റ്ലെറ്റുകള്‍ ചെറിയ സൂചികള്‍ ഉപയോഗിച്ച് മുഖത്തേക്ക് കുത്തിവയ്ക്കുന്ന രീതിയും ഉണ്ട്. അങ്ങിനെ ഇവ ചര്‍മ്മത്തിലേക്ക് കടക്കുന്നതിലൂടെ ചുളിവുകളും മുഖക്കുരു പാടുകളും കുറയുമെന്നാണ് പറയപ്പെടുന്നത്. പ്ലേറ്റ്ലെറ്റുകള്‍ പുതിയ ചര്‍മ്മകോശങ്ങളുടെയും കൊളാജന്റെയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയകളെ അപേക്ഷിച്ച് ഇത് ചിലവ് കുറഞ്ഞതും പെട്ടെന്ന് ഫലം കിട്ടുന്നതുമായ രീതിയാണെന്നാണ് പ്രചാരം. എന്നാൽ അണുവിമുക്തമല്ലാത്ത സാഹചര്യത്തിൽ ഇത് ചെയ്യുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിതുറക്കുമെന്നാണ് വ്യക്തമാകുന്നത്.

Read Also: ആരും ഭീഷണിപ്പെടുത്തി സിപിഎമ്മില്‍ നിര്‍ത്തിയില്ല, പാര്‍ട്ടിയില്‍ തുടരും; വീണ്ടും മലക്കം മറിഞ്ഞ് എസ് രാജേന്ദ്രന്‍

Read Also: നിൻ്റെ അച്ഛന്‍റെ വകയാണോ റോഡ്, എന്ന് മേയറുടെ സംഘം; എന്‍റെ അച്ഛന്‍റെ വകയല്ല, നിങ്ങളുടെ അച്ഛന്‍റെ വകയാണോ എന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർ; ഞാൻ എം.എൽ.എ ആണെന്ന് മുണ്ടുടുത്തയാൾ, മേയറാണെന്ന് ജീൻസും ടോപ്പും ധരിച്ച യുവതി… നിനക്കറിയാമോടാ… വാക്കുതർക്കത്തെ കുറിച്ച് ഡ്രൈവർക്കും പറയാനുണ്ട്

 

 

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; അന്താരാഷ്ട മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഇടപാട് നടത്താം

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; അന്താരാഷ്ട മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഇടപാട് നടത്താം മുംബൈ:...

”ടിക്കറ്റില്ല, പക്ഷെ ഞാൻ ഉയർന്ന സ്റ്റാറ്റസുള്ള ആളാണ് ”…. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിഴ ലഭിച്ച യുവതിയുടെ മറുപടി വൈറൽ..! വീഡിയോ

ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിഴലഭിച്ച യുവതിയുടെ മറുപടി വൈറൽ ഇന്ത്യൻ റെയിൽവേയിലെ...

പോസ്റ്റ്‍മോർട്ടം ചെയ്യാൻ മറന്നു: വീട്ടിലെത്തിച്ച മൃതദേഹംതിരികെ ആശുപത്രിയിൽ

പോസ്റ്റ്‍മോർട്ടം ചെയ്യാൻ മറന്നു: വീട്ടിലെത്തിച്ച മൃതദേഹംതിരികെ ആശുപത്രിയിൽ പാലക്കാട്: ആശുപത്രി അധികൃതർ പോസ്റ്റ്‌മോർട്ടം...

മോന്‍താ ഇന്ന് തീരം തൊടും;സംസ്ഥാനത്ത് 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

മോന്‍താ ഇന്ന് തീരം തൊടും;സംസ്ഥാനത്ത് 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ് തിരുവനന്തപുരം:...

ശ്രേയസ് അയ്യരുടെ ശസ്ത്രക്രിയ വിജയകരം; താരം വേഗത്തിൽ സുഖം പ്രാപിക്കുന്നു

ശ്രേയസ് അയ്യരുടെ ശസ്ത്രക്രിയ വിജയകരം; താരം വേഗത്തിൽ സുഖം പ്രാപിക്കുന്നു സിഡ്‌നി: ഓസ്ട്രേലിയയ്‌ക്കെതിരായ...

Related Articles

Popular Categories

spot_imgspot_img