ശബരിമല തീർഥാടകരുടെ ടെമ്പോ ട്രാവലർ സ്വകാര്യ ബസില്‍ ഇടിച്ചുണ്ടായ ഉണ്ടായ അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്നു ഇവർ. വ്യാഴാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. ഹൊസൂര്‍ സ്വദേശികളായ ഗണേഷ് (7) നാഗരാജ് (45), കൃഷ്ണഗിരി സ്വദേശി സൂര്യ (23) എന്നിവരാണ് മരിച്ചത്. ഇക്കൂട്ടത്തിൽ പത്തുവയസ്സുകാരനും ഉൾപ്പെടുന്നു.
ഡ്രൈവര്‍ക്ക് പുറമേ മരിച്ച രണ്ടു പേരും മുന്‍ഭാഗത്താണ് ഇരുന്നിരുന്നത്. അപകടത്തില്‍ പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് തേനി ബൈപാസിന് സമീപത്തുവെച്ചാണ് അുകടത്തില്‍പെട്ടത്.
എതിരെ വന്ന സ്വകാര്യ ബസ് ടെമ്പോ ട്രാവലറില്‍ നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. ട്രാവലറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റ 17 പേരെ ആശുപത്രിയില്‍ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.