രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ സൗരകൊടുങ്കാറ്റിൽ നിന്നും ഇന്ത്യയുടെ അന്‍പതോളം സാറ്റലൈറ്റുകളെ ഐഎസ്ആര്‍ഒ സംരക്ഷിച്ചത് ഇങ്ങനെ !

മെയ് 8, 9 തീയതികളില്‍ ഭൂമിയില്‍ പതിച്ചത് രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ സൗര കൊടുങ്കാറ്റാണ്.
സൗര കൊടുങ്കാറ്റ് ഭൂമിയെ ബാധിച്ചുവെന്ന് ഐഎസ്ആര്‍ഒ പറഞ്ഞിരുന്നു. ഭൗമകാന്തിക തരംഗങ്ങള്‍, ആശയവിനിമയ, ജിപിഎസ് സംവിധാനങ്ങളെയും ഇത് സാരമായി ബാധിച്ചു. സൗര കൊടുങ്കാറ്റ് സംബന്ധിച്ച് സൂചന ലഭിച്ചതോടെ എംസിഎഫ് ടീം ജാഗ്രതയിലായിരുന്നു. മുന്നറിയിപ്പ് വന്നതിന് പിന്നാലെ തന്നെ, കര്‍ണാടകയിലും മധ്യപ്രദേശിലുമുള്ള ഐഎസ്ആര്‍ഒയുടെ മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റി, സാറ്റലൈറ്റുകളെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു.
സൗര കൊടുങ്കാറ്റ് അടുത്തെത്തിയതോടെ ബഹിരാകാശ പേടകങ്ങളിലുണ്ടായ ചെറിയ മാറ്റങ്ങള്‍ നേരിയ ആശങ്ക ഉയര്‍ത്തിയിരുന്നു.

ഒരുഘട്ടത്തില്‍ സാറ്റലൈറ്റുകളുടെ സന്തുലിതാവസ്ഥ ഭീഷണിയിലായെങ്കിലും ഐഎസ്ആര്‍ഒയുടെ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ രക്ഷയായി. സൂക്ഷ്മതയോടെയും ദീര്‍ഘവീക്ഷണത്തോടെയും, മുന്‍കരുതല്‍ നടപടിയായി ചില സെന്‍സറുകള്‍ നിര്‍ജ്ജീവമാക്കിയിരുന്നു. ഇതിലൂടെ നിര്‍ണായക സംവിധാനങ്ങളുടെ തുടര്‍ച്ചയായ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുകയായിരുന്നു. മാത്രമല്ല, ഐഎസ്ആര്‍ഒയുടെ ജിയോസ്‌റ്റേഷനറി സാറ്റലൈറ്റുകളുടെ പ്രവര്‍ത്തനം സുസ്ഥിരമായിരുന്നു.  എന്നിരുന്നാലും സൗര കൊടുങ്കാറ്റ് ആഘാതങ്ങളുണ്ടാക്കാതെയല്ല കടന്നുപോയതെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇതിന്‍ഫലമായി അന്തരീക്ഷ സാന്ദ്രത വര്‍ധിച്ചു

ഇന്ത്യന്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റങ്ങളിലും മറ്റും കാര്യമായ കേടുപാടുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.എര്‍ത്ത് ഒബ്‌സര്‍വേഷന്‍ സാറ്റലൈറ്റുകളുടെ പ്രവര്‍ത്തനത്തെയും സൗര കൊടുങ്കാറ്റ് ബാധിച്ചില്ലെന്നത് ശ്രദ്ധേയമാണ്.  അതുകൊണ്ടുതന്നെ സൗരകൊടുങ്കാറ്റില്‍ നിന്നുള്ള ആഘാതം നിസാരമായിരുന്നുവെന്നാണ് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 2003ന് ശേഷമുള്ള ഏറ്റവും ശക്തിയേറിയ സൗര കൊടുങ്കാറ്റായിരുന്നു ഇതെന്നാണ് ഐഎസ്ആര്‍ഒ വിശേഷിപ്പിച്ചത്. രണ്ടാമത്തെ ഏറ്റവും വലിയ സൗര കൊടുങ്കാറ്റാകും വീശുകയെന്നും നാവിഗേഷന്‍ സംവിധാനങ്ങള്‍, ലോകമെമ്പാടുമുള്ള ഉയര്‍ന്ന ഫ്രീക്വന്‍സി റേഡിയോ എന്നിവയ്ക്കും ഭീഷണിയാകുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.ഭൂമിയെ മാത്രമല്ല ബഹിരാകാശ പേടകങ്ങളെയും സാറ്റലൈറ്റുകളെയും വരെ സൗരകൊടുങ്കാറ്റ് ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ അന്‍പതോളം സാറ്റലൈറ്റുകളാണ് ബഹിരാകാശത്തുള്ളത്. സൗര കൊടുങ്കാറ്റ് മുന്നറിയിപ്പ് വന്നതോടെ ഇവയുടെ ഭാവിയും ആശങ്കയിലായിരുന്നു.

Read also:

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

കട്ടപ്പനയിൽ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ചു കടത്തി; പ്രതികൾ അറസ്റ്റിൽ: വീഡിയോ കാണാം

കട്ടപ്പനയിൽ സ്വകാര്യ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതികൾ...

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം മലപ്പുറം: തെരുവ് നായ റോഡിന് കുറുകെ ചാടി...

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം അന്തേവാസിയെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത...

Related Articles

Popular Categories

spot_imgspot_img