നിരുപദ്രവകരമെന്ന് കരുതുന്ന ഈ ശീലങ്ങൾ നിങ്ങളുടെ ആരോഗ്യം പാടെ നശിപ്പിക്കും എന്നറിയാമോ…?

തലച്ചോറിന്റെ ആരോ​ഗ്യം മികച്ച രീതിയിൽ നിലനിർത്തേണ്ടത് മനുഷ്യന്റെ ആകെയുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും വളരെ പ്രധാനമാണ്.

പക്ഷെ, നമ്മളിൽ പലരുടേയും ദിനചര്യകൾ തന്നെ തലച്ചോറിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചാലോ?.

അതേ, നമ്മളിൽ മിക്കവരും നിരുപദ്രവകരമെന്ന് കരുതുന്ന ചില ശീലങ്ങൾ തലച്ചോറിന്റെ ആരോ​ഗ്യത്തെ തകരാറിലാക്കുകയാണ്.

ഇവ ഓർമക്കുറവിനും ഗുരുതര രോ​ഗങ്ങൾക്കും വരെ കാരണമായേക്കാം. അതിനാൽ തന്നെ, നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പരിശോധിക്കാം.

വ്യായാമം ചെയ്യാൻ ഒരിക്കലും മറക്കരുത്

തലച്ചോറിന്റെ ആരോ​ഗ്യത്തെ സംബന്ധിച്ചും ഏറെ പ്രധാനമാണ് വ്യായാമം.

പതിവായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ബ്രെയിൻ-ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്ടർ വർധിപ്പിക്കാൻ ഏറെ സഹായിക്കും.

ഇത് ഓർമശക്തി വർധിപ്പിക്കുന്ന ഒരു പ്രോട്ടീൻ ആണെന്നാണ് വിദഗ്ദരുടെ റിപ്പോർട്ടുകളിൽ പറയുന്നത്.

തലച്ചോറിന്റെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനായി ആഴ്ചയിൽ കുറഞ്ഞത്

150 മിനിറ്റെങ്കിലും വേഗത്തിലുള്ള നടത്തം പോലെയുള്ള വ്യായാമങ്ങളിൽ ഏർപ്പെടണം.

കൃത്യമായുള്ള ഉറക്കം വേണം

രാത്രികാലങ്ങളിൽ ബിഞ്ച് വാച്ച് ചെയ്തും സാമൂഹ്യമാധ്യമങ്ങളിൽ അലക്ഷ്യമായി സ്ക്രോൾ ചെയ്തും സമയം കളയുന്നവരാണ് നമ്മളിൽ പലരും.

എന്നാൽ, മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ഉറപ്പായും അത് ആരോ​ഗ്യത്തെ സാരമായി ബാധിക്കും.

ദീർഘനാളത്തെ ഉറക്കക്കുറവ് ശ്രദ്ധയെയും പ്രതികരണ സമയത്തെയും വരെ ദോഷകരമായി ബാധിക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു.

കൂടാതെ, അൽസ്ഹൈമേഴ്സ് പോലുള്ള ഗുരുതര രോ​ഗങ്ങൾക്കും ഇത് കാരണമാകും.

അതിനാൽ, തലച്ചോറിന്റെ ആരോ​ഗ്യത്തിനായി രാത്രി എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെ കൃത്യമായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

ഇൻഫ്ലമേഷന് കാരണമാകുന്ന തരത്തിലുളള
ഭക്ഷണവും തലച്ചോറിന്റെ ആരോ​ഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്.

വറുത്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങളിൽ പഞ്ചസാരയുടെയും അനാരോഗ്യകരമായ കൊഴുപ്പുകളുടെയും അളവ് വളരെ കൂടുതലാണ്.

അവ ഇൻഫ്ലമേഷന് കാരണമാകാറുണ്. ഇത് ഓർമക്കുറവ്, മാനസികാവസ്ഥയിലെ മാറ്റങ്ങൾ,

ആശയക്കുഴപ്പം, വിഷാദം എന്നിവയ്ക്ക് കാരണമായേക്കാമെന്ന് പഠനങ്ങൾ പറയുന്നു.

വീടിനുള്ളിൽ തന്നെ സമയം ചെലവഴിക്കുന്നത് പ്രശ്നമാണ്

അമിതമായി വീടിനുള്ളിൽ തന്നെ സമയം ചെലവഴിക്കുന്നത് തലച്ചോറിനെ ഗുരുതരമായി ബാധിക്കും.

വീടിനുള്ളിൽ തന്നെ തുടരുന്നത് സൂര്യപ്രകാശം ഏൽക്കുന്നതിനുള്ള സാധ്യത കുറയ്ക്കും.

അത് വിറ്റാമിൻ ഡിയുടെ കുറവിന് കാരണമാകുകയും ചെയ്യുന്നു. ദിനംപ്രതി 15 മിനിറ്റ് സൂര്യപ്രകാശമേൽക്കുന്നത് മാനസികാവസ്ഥയെ മെച്ചപ്പെടുത്തുന്നതിന് സഹായകരമാണ്.

കൂടാതെ, വീടിനുള്ളിൽ തന്നെ സമയം ചെലവഴിക്കുന്നത് നമ്മുടെ സിർക്കാഡിയൻ റിഥത്തെ താളംതെറ്റിക്കും. അതുവഴി സെറോടോണിന്റെ അളവ് കുറയുന്നതിന് കാരണമാകുകയും ചെയ്യുന്നു.

വിട്ടുമാറാത്ത സമ്മർദ്ദം

വിട്ടുമാറാത്ത സമ്മർദ്ദം നിശബ്ദമായി നമ്മുടെ തലച്ചോറിനെ ബാധിച്ചുകൊണ്ടിരിക്കും.

ഇത്തരം അവസരങ്ങളിൽ ശരീരം കോർട്ടിസോൾ പുറത്തുവിടുന്നുണ്ട്.

ഇത് ഓർമ്മശക്തി, ശ്രദ്ധ എന്നിവയെ ഗുരുതര പ്രശ്നത്തിലാക്കും. പാർക്കിൻസൺസ് പോലുള്ള രോ​ഗങ്ങൾക്കും ഇത് കാരണമായേക്കും.

Summary:
Some habits that many of us consider harmless can actually harm our brain health. These practices may lead to memory loss and even serious neurological disorders over time.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരംകേരളത്തില്‍ വീണ്ടും കാലവര്‍ഷം...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം മലപ്പുറം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം...

സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ

സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ തൃശൂർ: കുന്നംകുളം പൊലീസ് ക്രൂരമായി മർദിച്ച...

റിസോർട്ടിലും മൊബൈൽ ഷോപ്പിലും മോഷണം; പ്രതിയെ കുടുക്കിയത് അതിബുദ്ധി

മൊബൈൽ ഷോപ്പിലും മോഷണം നടത്തിയ പ്രതിയെ ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തു ചിന്നക്കനാലിലെ...

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍ കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയില്‍ സംവിധായകന്‍...

Related Articles

Popular Categories

spot_imgspot_img