എംആർഐ സ്കാനിങ് മുറിയിൽ മുൻകരുതലുകൾ
യുഎസിലെ വെസ്റ്റ്ബറിയിലെ നസ്സാവു ഓപ്പൺ എംആർഐ സെന്ററിൽ നടന്ന ഗുരുതരമായ അപകടം സോഷ്യൽ മീഡിയ ചർച്ച ചെയ്‌താണ്.
എംആർഐ യന്ത്രം പ്രവർത്തിച്ചുകൊണ്ടിരിക്കെ ഒരാൾ, വലിയൊരു ലോഹ ചെയിൻ കഴുത്തിൽ ധരിച്ച് മുറിയിലേക്ക് പ്രവേശിക്കുകയും യന്ത്രത്തിന്‍റെ ശക്തിയേറിയ കാന്തിക വലയത്തിൽ പെട്ട് യന്ത്രത്തിലേക്ക് വലിച്ചെച്ചെടുക്കപ്പെടുകയുമായിരുന്നു.
എംആർഐ (മാഗ്‌നറ്റിക് റെസൊനൻസ് ഇമേജിംഗ്) യന്ത്രം അതിവിശാലവും ശക്തിയേറിയ കാന്തങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.
അതുകൊണ്ടുതന്നെ, എംആർഐ സ്കാൻ ചെയ്യുന്നതിന് മുൻപ് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് വിദഗ്ധർ വ്യക്തമായ മുന്നറിയിപ്പുകൾ നൽകുന്നു.
സ്ഥിരമായി ഹെയർ ഡൈ ഉപയോഗിക്കുന്നവരാണോ..? ഗുരുതരമായ ഒരു ക്യാൻസർ നിങ്ങളെ കാത്തിരിക്കുന്നു
എംആർഐ യന്ത്രത്തിലെ കാന്തങ്ങൾ ഭൂമിയുടെ കാന്തിക മണ്ഡലത്തേക്കാൾ 30,000 മുതൽ 60,000 മടങ്ങ് വരെ ശക്തിയുള്ളതാണ്.
തീവ്രമായ ഈ കാന്തിക മണ്ഡലത്തിലേക്ക് ലോഹവസ്തുക്കൾ പ്രവേശിച്ചാൽ അത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകും എന്ന് വിദഗ്ദർ പറയുന്നു.
യന്ത്രം ഓണാക്കുന്നതോടെ മെഷിൻ സജീവമാകുകയും, മുറിയിലുളള ഏതു ലോഹ വസ്തുവിനെയും ശക്തിയായി വലിച്ച് അടുപ്പിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ലോഹ വസ്തുക്കളോട് കൂടി എംആർഐ റൂമിൽ കയറുന്നത് വളരെയധികം അപകടകരമാണ്.
എംആർഐ സ്കാൻ ചെയ്യുന്നതിന് മുൻപ് നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ശക്തമായ കാന്തിക മണ്ഡലം ഉള്ളതിനാൽ, ട്രോളികൾ, വീൽചെയറുകൾ, ഓക്സിജൻ സിലിണ്ടറുകൾ തുടങ്ങിയ പുറത്തുനിന്നുള്ള ലോഹവസ്തുക്കൾ ഒരു കാരണവശാലും പ്രവേശിപ്പിക്കരുത്.
ഗർഭിണികൾ എംആർഐ സ്കാനിങ്ങിന് മുൻപ് ഡോക്ടറെ വിവരമറിയിക്കണം. സാധാരണയായി ഗർഭകാലത്ത് എംആർഐ സുരക്ഷിതമാണെങ്കിലും, ആദ്യ മൂന്ന് മാസങ്ങളിൽ ഇത് ഒഴിവാക്കാൻ നിർദേശിക്കാറുണ്ട്.
അനുമതിയില്ലാതെ പ്രവേശിക്കരുത്. റൂമിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് ബോർഡുകൾ ശ്രദ്ധിക്കുക.
ശരീരത്തിലുള്ള എല്ലാ ലോഹവസ്തുക്കളും (ആഭരണങ്ങൾ, വാച്ച്, ക്രെഡിറ്റ് കാർഡ്, കീ ചെയിൻ, ഹെയർ പിൻ, ഡെന്റൽ ബ്രേസസ്, ശ്രവണസഹായി, മൊബൈൽ ഫോൺ തുടങ്ങിയവ) നിർബന്ധമായും നീക്കം ചെയ്യുക.
പേസ്മേക്കർ, ഇൻസുലിൻ പമ്പ്, കോക്ലിയർ ഇംപ്ലാൻ്റുകൾ, സ്റ്റെൻ്റുകൾ, കൃത്രിമ സന്ധികൾ തുടങ്ങിയ ലോഹവസ്തുക്കൾ ശരീരത്തിനുള്ളിലുണ്ടെങ്കിൽ അത് ഡോക്ടറെയും റേഡിയോഗ്രാഫറെയും നിർബന്ധമായും അറിയിക്കണം.