ഇന്ന് ലോക മാതൃദിനമാണ്. അമ്മയോളം വരില്ല ലോകത്ത് മറ്റൊന്നും. എന്നാൽ അമ്മയെ പോലെ നമ്മെ കരുതുന്ന മറ്റൊരു കരം കൂടിയുണ്ട് ഇന്ന് ലോക നഴ്സസ് ഡേ. ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു നഴ്സിന്റെ സഹായം ഇല്ല. എന്നാല്‍ സംസ്ഥാനത്തിലെ ആരോഗ്യമേഖലയിലെ നേഴ്‌സുമാർ നേരിടുന്ന പ്രതിസന്ധുകളെപ്പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഐസിയു, സിസിയു, ഓപ്പറേഷൻ തിയേറ്റർ എന്നിവിടങ്ങളിൽ നേരിട്ടു തുടങ്ങി. ഐസിയു, സിസിയു, ഓപ്പറേഷൻ തിയേറ്റർ എന്നിവിടങ്ങളിൽ നേരിട്ടു തുടങ്ങി. നല്ല വേതനവും അനുബന്ധ സൗകര്യങ്ങളും ഇല്ലാത്തതു കാരണം നമ്മുടെ നേഴ്‌സുമാർ ഇവിടം വിട്ട് വിദേശങ്ങളിൽ ജോലിക്കു പോകാൻ നിർബന്ധിതരാകുകയാണ്. ഇവിടടെ ജോലി ചെയ്യുന്നവരാകട്ടെ ദുരിതങ്ങളുടെ കയത്തിലും. തങ്ങളുടെ ആവശ്യങ്ങൾ കേൾക്കാൻ പോലും ആരുമില്ലെന്ന തിരിച്ചറിവിലും ഒരു വിളിപ്പുറത്ത് സ്നേഹത്തിന്റെ, കരുതലിന്റെ നീട്ടിയ കരങ്ങളുമായി അവർ നിൽക്കുന്നു.
നിപ ബാധിച്ച രോഗിയെ പരിചരിച്ച് ആ രോഗം ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന സിസ്റ്റർ ലിനിയെ കണ്ണീരോടെയല്ലാതെ ഒരു മലയാളിക്കും ഓർക്കാാവില്ല. താന്‍ പരിചരിച്ച രോഗിയില്‍നിന്ന് പകര്‍ന്ന വൈറസാണ് ലിനിയുടെ ജീവനെടുത്തത്. ലിനിയെപോലെ ജീവിതം ആതുരസേവനത്തിനായി സമര്‍പ്പിച്ച ഭൂമിയിലെ മാലാഖമാര്‍ക്കുള്ള ആദരമായാണ് ലോകമെങ്ങുമിന്ന് നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ‘നമ്മുടെ നഴ്സുമാർ, നമ്മുടെ ഭാവി, പരിചരണത്തിൻ്റെ സാമ്പത്തിക ശക്തി’, എന്നതാണ് ഇത്തവണത്തെ പ്രമേയം.