ശില്പകൃഷ്ണ
ലൈംഗികാതിക്രമത്തെ കുറിച്ച് പറയുമ്പോഴെല്ലാം അത് അനുഭവിക്കുന്നത് സ്ത്രീകൾ മാത്രമാണ് എന്ന് തോന്നിപോകും. തൊട്ടാൽ പ്രശ്നം, നോക്കിയാൽ പ്രശ്നം, തുടങ്ങി നിയമങ്ങൾ വരെ സ്ത്രീകൾക്ക് അനുകൂലമാണ്. എന്നാൽ പുരുഷന്മാരും ലൈംഗികാതിക്രമത്തിനു ഇരയാകുന്നത് ആരുടേയും ശ്രദ്ധയിൽ പെടുന്നില്ല. തുറന്നു പറയാത്തതും, പരാതിപ്പെടാത്തതുമായ എത്രയോ സംഭവങ്ങൾ ആണ് നടക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ കൂടുതായാലും നടക്കുന്നത് സിനിമ മേഖലയിലാണ് . ആരാധക ശല്യം താര സുന്ദരികൾക്ക് പലപ്പോഴും സഹിക്കുന്നതിനപ്പുറമാണ് . തുറന്നു പറഞ്ഞില്ലെങ്കിൽ അറിയാതെ പോകുന്ന ഈ കാര്യങ്ങൾ സ്ത്രീകൾക്കെതിരെ മാത്രമല്ല എന്നത് വാസ്തവം . ലൈംഗികാതിക്രമം നേരിടുന്ന നടന്മാരുമുണ്ട് . ശബ്ദം ഉയർത്തുന്നില്ലെന്ന് മാത്രം.
സ്ത്രീയിൽ നിന്നും താൻ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഗായകൻ ഹാർദി സന്ധു രംഗത്തെത്തിയത് അടുത്തിടെയാണ്. പരിപാടിക്കിടെ സ്ത്രീ തന്നെ കെട്ടിപ്പിടിച്ച് ചെവിയിൽ നക്കി എന്നാണ് ഹാർദി സന്ധു പറയുന്നത്. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ലൈംഗിക അതിക്രമത്തിന് ഇരയാകാറുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. ഒരു വിവാഹ പാർട്ടി നടക്കുന്നതിനിടെ താൻ പാടുമ്പോൾ സ്റ്റേജിന് മുന്നിൽ നിന്നിരുന്ന സ്ത്രീ പാട്ടിനൊപ്പം നൃത്തം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടു. അവർക്ക് ഏകദേശം 45 നോട് അടുപ്പിച്ച് പ്രായം വരും. കുറച്ച് കഴിഞ്ഞ് സ്റ്റേജിൽ നിന്ന് ഡാൻസ് ചെയ്‌തോട്ടെ എന്ന് അവർ ചോദിച്ചു. പക്ഷേ നിരസിച്ചു. ഒരാൾക്ക് നമ്മൾ അവസരം കൊടുത്താൽ അതേ ആവശ്യവുമായി മറ്റുള്ളവരും വരും എന്ന് ചിന്തിച്ചപ്പോഴാണ് അങ്ങനെ ചെയ്തത് എന്നും ഹാർദി പറഞ്ഞു .
പക്ഷേ അത് കേൾക്കാൻ കൂട്ടാക്കാതെ അവർ വീണ്ടും നിർബന്ധിച്ചു. ഒടുവിൽ സമ്മതം പറയേണ്ടി വന്നു. പാട്ട് തുടങ്ങി അവസാനിക്കും വരെ ഞങ്ങൾ ഒന്നിച്ച് ഡാൻസ് കളിച്ചു. ശേഷം നിങ്ങൾക്ക് സന്തോഷമായില്ലേന്ന് ചോദിച്ചപ്പോൾ, കെട്ടിപ്പിടിച്ചോട്ടെ എന്നാണ് അവർ എന്നോട് ചോദിച്ചത്. ഞാൻ സമ്മതവും കൊടുത്തു . പക്ഷേ കെട്ടിപ്പിടിക്കുമ്പോൾ എന്റെ ചെവിയിൽ അവർ നക്കി. അത് എനിക്ക് അരോചകമായി തോന്നി. ഇതേ സമീപനം പുരുഷനിൽ നിന്നും സ്ത്രീയ്ക്ക് സംഭവിച്ചിരുന്നെങ്കിലോ? എന്താകും പിന്നീട് സംഭവിക്കുക. അതേപറ്റി ഞാൻ പറയേണ്ടതില്ലല്ലോ. ഇവിടെ സ്ത്രീകൾക്കെതിരെ മാത്രമല്ല, പുരുഷന്മാരുടെ നേർക്കും ലൈംഗിക അതിക്രമം നടക്കുന്നുണ്ട്” എന്നാണ് ഹാർദി സന്ധു തുറന്നു പറഞ്ഞത്.
ചലച്ചിത്രരംഗത്ത് ഇത് പുത്തൻ അനുഭവമല്ല. ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നതിനിടെ പ്രായമായ സ്ത്രീയിൽ നിന്ന് താൻ നേരിട്ട ദുരനുഭവം നടൻ ദുൽഖറും വെളിപ്പെടുത്തിയിരുന്നു. പ്രായമായ സ്ത്രീ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ തന്റെ പിൻഭാഗത്ത് അമർത്തി പിടിച്ചുവെന്ന് ദുൽഖർ പറഞ്ഞു. അവർ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ല. സംഭവിച്ചത് വിചിത്രമായിരുന്നു. എനിക്ക് നന്നായി വേദനിച്ചു. ആ സമയത്ത് ഞാൻ സ്റ്റേജിലായിരുന്നു. ഒരുപാട് ആളുകൾ ആ സമയം അവിടെയുണ്ടായിരുന്നു. ‘ആന്റി, ദയവായി ഇവിടെ വന്നു നിൽക്കൂ’ എന്ന് അവരോട് പറഞ്ഞു. നിരവധിയാളുകൾക്ക് അവരുടെ കൈകൾ എവിടെയാണ് വെക്കേണ്ടതെന്ന് അറിയില്ല. ചില സമയത്ത് അവരുടെ കൈകൾ നമ്മുടെ പിന്നിലായിരിക്കും. ഫോട്ടോയിൽ ഞാൻ ചിരിക്കാൻ ശ്രമിക്കും. എന്താണ് സംഭവിക്കുന്നതെന്ന അമ്പരപ്പായിരിക്കുമപ്പോൾ. എങ്ങനെയാണ് അവിടെ നിന്ന് രക്ഷപ്പെടേണ്ടതെന്ന് എനിക്ക് അറിയില്ല. ഇതായിരുന്നു ദുൽഖറിന്റെ വാക്കുകൾ.
ഒരേ നിമിഷവും സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും ലൈംഗിക അതിക്രമത്തിന് ഇരയാകുന്നു . പക്ഷെ അതിനെതിരെ പ്രതികരിക്കാനോ ശബ്‌ദിക്കാനോ ഒരു സംഘടനയും , നിയമങ്ങളോ മുന്നോട്ട് വരുന്നില്ല . എല്ലാം സ്ത്രീകൾക്കനുകൂലം . സ്ത്രീക്കും പുരുഷനും സമത്വം വേണമെന്ന് വധിക്കുമ്പോഴെല്ലാം അത് സ്ത്രീകൾക് മാത്രമായി ഒതുങ്ങി പോകുന്നു . മാത്രമല്ല ലൈംഗിക അതിക്രമങ്ങൾ സ്ത്രീക്കെതിരെ ആണെങ്കിൽ അതേറ്റെടുക്കാൻ സമൂഹമാധ്യമങ്ങളും ഒപ്പം കൂടും , അവർക്ക് പിന്തുണ പ്രഖ്യാപിക്കും . ഇതെല്ലം ഒരു സ്ഥിരം കാഴ്ചയാണ് അപ്പോഴും ചോദ്യം ഒന്ന് മാത്രം ഇര പലപ്പോഴും പുരുഷനല്ലേ ..താര സുന്ദരികളുടെ പ്രശ്നങ്ങൾ പോലെ തന്നെ പരിഗണന അർഹിക്കുന്നവരല്ലേ താരരാജാക്കന്മാരും
Read Also : സുരേഷ് ഗോപിയുടെ വേറെ ലെവൽ ത്രില്ലർ ; ഗരുഡൻ തിയറ്ററുകളിൽ