വിഴിഞ്ഞത്ത് വരുന്നത് ഡമ്മിയല്ല, ഒറിജിനൽ ഷിപ്പ്; ഇന്ന് വൈകിട്ട് എത്തുന്നത് ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ ചാർട്ടേഡ് മദർഷിപ്പായ സാൻഫെർണാഡോ; കപ്പലിൽ രണ്ടായിരം കണ്ടെയ്നറുകൾ

സമുദ്രാധിഷ്ഠിത വാണിജ്യമേഖലയിൽ ഭാരതത്തിന്റെ കവാടമായി വിഴിഞ്ഞം തുറമുഖം മാറുമെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ മാനേജിങ് ഡയറക്ടർ ഡോ.ദിവ്യ എസ് അയ്യർ ഐ.എ.എസ്. സ്വകാര്യ-പൊതുപങ്കാളിത്തത്തിന്റെ മികച്ച മാതൃകയായി വിഴിഞ്ഞം തുറമുഖം 2028ൽ പൂർണസജ്ജമാകുമെന്നും ഡയറക്ടർ പറഞ്ഞു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ ചാർട്ടേഡ് മദർഷിപ്പായ സാൻഫെർണാഡോ ഇന്ന് വൈകിട്ട് വിഴിഞ്ഞത്തെത്തും.San Fernando, the chartered mothership of Mesk, the world’s second largest shipping company, will arrive in Vizhinjam this evening.

വിഴിഞ്ഞത്ത് വരുന്നത് ഡമ്മിയല്ലെന്നും ഒറിജിനൽ ഷിപ്പ് ആണെന്നും ഡോ.ദിവ്യ എസ് അയ്യർ പറഞ്ഞു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ ചാർട്ടേഡ് മദർഷിപ്പായ സാൻഫെർണാഡോ ഇന്ന് വൈകിട്ടാണ് വിഴിഞ്ഞത്ത് എത്തുക. സമുദ്രാധിഷ്ഠിത വാണിജ്യമേഖലയിൽ ഭാരതത്തിൻ്റെ കവാടമായി വിഴിഞ്ഞം തുറമുഖം മാറുമെന്നും ദിവ്യ എസ് അയ്യർ പറഞ്ഞു.

സ്വകാര്യ-പൊതുപങ്കാളിത്തത്തിന്റെ മികച്ച മാതൃകയായി വിഴിഞ്ഞം തുറമുഖം 2028ൽ പൂർണസജ്ജമാകുമെന്നും ദിവ്യ എസ് അയ്യർ കൂട്ടിച്ചേർത്തു. തുറമുഖം പൂർണസജ്ജമാകുന്ന സമയം തന്നെ റെയിലും സാധ്യമാകും. വരുന്ന നാല് വർഷംകൊണ്ട് പതിനായിരം കോടിയുടെ നിക്ഷേപമാണ് വിഴിഞ്ഞത്തെത്തുകയെന്നും ദിവ്യ എസ് അയ്യർ പറഞ്ഞു.

ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയാണ് മെസ്കിന്റെ ചാറ്റേഡ് മദർഷിപ്പ്. 110 ലധികം രാജ്യങ്ങളിൽ കാർഗോ സർവീസ് നടത്തുന്ന ഡാനിഷ് കമ്പനിയായ മെസ്‌ക്കിന്റെ കപ്പലാണ് ട്രയൽ റണ്ണിന് എത്തുന്നത്. അധികം വൈകാതെ കമ്മീഷനിംഗ് നടത്തുമെന്നാണ് സൂചന. ട്രാൻസ്ഷിപ്പ്മെൻ്റ് എന്ന നിലയിലാണ് തുറമുഖം വിഭാവനം ചെയ്‌തിരിക്കുന്നത്. മദർഷിപ്പിലെത്തുന്ന കാർഗോ പോർട്ടിലിറക്കുകയും അത് മറ്റ് രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും പോകുന്നതുമാണ് ഒന്നാം ഘട്ടം.

മൂന്ന് ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ രാജ്യത്തിന്റെ ഇറക്കുമതി, കയറ്റുമതിയുടെ നല്ലൊരു ഭാഗവും വിഴിഞ്ഞം വഴിയാവുകയും. ഇതോടെ തുറമുഖത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ വികസിക്കുകയും ആവശ്യമുള്ള കാർഗോ, റെയിൽ -റോഡ് അടക്കമുള്ള സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്യും. ഇതിനാവശ്യമായ റെയിൽ ഗതാഗതത്തിനായി കൊങ്കൺ തുരങ്കപാതയ്ക്കുള്ള ഡിപിആർ അംഗീകരിച്ചതായും ദിവ്യ എസ് അയ്യർ വ്യക്തമാക്കി.

രണ്ടായിരം കണ്ടെയ്നറുകളുമായാണ് കപ്പൽ എത്തുന്നത്. ചൈനയിലെ ഷിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. മുഴുവൻ ചരക്കും വിഴിഞ്ഞത്തിറക്കും. വിഴിഞ്ഞത്ത് സജ്ജമാക്കിയ, എട്ട് ഷിപ്പ് ടു ഷോർ ക്രെയ്നും 23 യാർഡ് ക്രെയ്നുകളും ചരക്ക് ഇറക്കും. മദ്രാസ് ഐഐടി വികസിപ്പിച്ചെടുത്ത സോഫ്‌റ്റ്‌വേറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്ററാകും വിഴിഞ്ഞത്ത് നിയന്ത്രിക്കുക.

അതേസമയം വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി വായ്പയെടുക്കാൻ തീരുമാനമായിരുന്നു. 2100 കോടി രൂപ നബാർഡിൽ നിന്ന് വായ്പയെടുക്കാനാണ് തുറമുഖ വകുപ്പിൽ ധാരണയായത്. വായ്പയ്ക്കുള്ള അനുമതി നേരത്തെ മന്ത്രിസഭായോഗം നൽകിയിരുന്നു.

8.4% ആണ് പലിശനിരക്ക്. ഹെഡ് കോയിൽ നിന്ന് വായ്പ കൊടുക്കാൻ ആദ്യം തീരുമാനിച്ചെങ്കിലും പലിശ നിരക്ക് കുറവായതിനാൽ നബാർഡിനെ തിരഞ്ഞെടുക്കുകയായിരുന്നു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ഇനി മൊത്തം വേണ്ടത് 2995 കോടി രൂപയിലധികമാണ്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം...

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി ഇടുക്കി ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈ...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ കുവൈത്ത് സിറ്റി: കുവൈത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ...

ബൈക്ക് യാത്രികന് 5000 രൂപ പിഴ

ബൈക്ക് യാത്രികന് 5000 രൂപ പിഴ കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന...

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

Related Articles

Popular Categories

spot_imgspot_img