കോലഞ്ചേരി: ശാസ്താംമുകളിൽ ദേശീയപാതയിൽ കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. മാമല തുരുത്തിയിൽ ബീന (60) മരിച്ചത്. നിർമാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിയുകയായിരുന്നു.
ബീനയുടെ ഭർത്താവ് സാജു, ബന്ധു ബിജു, ഭാര്യ സൂസൻ എന്നിവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തണ്ണീർമത്തൻ ദിനങ്ങൾ, ജോ&ജോ, ലിയോ, പ്രേമലു തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച നടൻ മാത്യു തോമസിന്റെ മാതാപിതാക്കളാണ് ബിജുവും സൂസനും. മാത്യൂവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്. മരണാന്തരച്ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു ഇവർ.
Read Also: മറന്നോ നമ്മുടെ ഈ ദിവ്യ ഔഷധങ്ങളെ ? തലവേദന മുതൽ രക്തസമ്മർദം വരെ എന്തിനും ഇവിടെ മരുന്നുണ്ട് !