ഇടുക്കി: മരം കടപുഴകി വീണു തോട്ടം തൊഴിലാളി മരിച്ചു. ഇടുക്കി അടിമാലിക്ക് അടുത്ത് പീച്ചാട് ആണ് അപകടം നടന്നത്. മാമലക്കണ്ടം സ്വദേശി ശാന്തയാണ് മരിച്ചത്.
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
സംസ്ഥാനത്ത് വീണ്ടും കില്ലർ ഗെയിം ആത്മഹത്യ ? എറണാകുളത്ത് പതിനഞ്ചുകാരൻ്റെ ആത്മഹത്യക്ക് പിന്നിൽ ‘ഡെവിൾ’ ഗെയിം ടാസ്ക്ക് എന്ന് സംശയം
കൊച്ചി: കേരളത്തിൽ വീണ്ടും ഓൺലൈൻ കില്ലർ ഗെയിം വ്യാപകമാകുന്നതായി സംശയം. എറണാകുളം ജില്ലയിലെ ചെങ്ങമനാട് 15 വയസുകാരൻ ജീവനൊടുക്കിയതിന് പിന്നിൽ ഓൺലൈൻ ഗെയിം എന്നാണു സൂചന. ചെങ്ങനാട് സ്വദേശിയായ 15കാരൻ ഇന്നലെ രാത്രിയാണ് വീട്ടിൽ തൂങ്ങിമരിച്ചത്.
കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി കൈകളും കാലുകളും കെട്ടി വായ ടേപ്പ് കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ഓൺലൈൻ ഗെയിമിലെ ടാസ്കിൻ്റെ ഭാഗമായാണ് കുട്ടി തൂങ്ങിയതെന്ന് പൊലീസ് സംശയിക്കുന്നു. ഡെവിൾ എന്ന പേരിലുള്ള ഒരു ഗെയിം കുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്ന് കണ്ടെത്തി. ഈ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണമാ നടത്തുമെന്ന് പോലീസ് പറഞ്ഞു.
Read Also:പിഎസ്‌സി കോഴ വിവാദം: പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി