web analytics

ചാഴിക്കാടന്റെ പൂഴിക്കടകൻ; ഇൻഡി മുന്നണി സ്ഥാനാർത്ഥിയെന്ന് തോമസ്; രാഹുൽ ഗാന്ധിയെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിക്കുമ്പോൾ രാഹുൽ ഭക്തിയുമായി എൽഡിഎഫ് സ്ഥാനാർഥി

കോട്ടയം: വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് അവസാനവട്ടം വോട്ടുനേടാൻ കോട്ടയം ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രപ്പരസ്യം. ബാലറ്റിലും ‘ഒന്നാമത്’ എന്ന തലക്കെട്ടോടെ വോട്ടഭ്യർത്ഥിച്ച് തോമസ് ചാഴികാടൻ ഇന്നലെ നൽകിയ പരസ്യത്തിലാണ് ഇൻഡി മുന്നണി സ്ഥാനാർത്ഥിയെന്ന് കാണിച്ചിരിക്കുന്നത്. കേരളത്തിൽ ഇൻഡി മുന്നണി സംവിധാനമില്ലെന്നും അതിനാലാണ് യുഡിഎഫ്-എൽഡിഎഫ് കക്ഷികൾ മത്സരിക്കുന്നതെന്നുമാണ് ഇരു മുന്നണികളുടെയും നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പറഞ്ഞിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ ഇരുമുന്നണിയിലെയും കക്ഷികൾ ഒന്നിച്ചാണ് മത്സരിക്കുന്നതും. സംസ്ഥാനത്ത് ഇൻഡി മുന്നണി സംവിധാനമില്ലാതെ ഇരുചേരിയായി മത്സരിക്കുമ്പോഴാണ് കോട്ടയം ലോക്‌സഭയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വോട്ടഭ്യർത്ഥിച്ചുകൊണ്ടുള്ള ഇത്തരത്തിലുള്ള പരസ്യം. ഇത് ഇടത് മുന്നണി പ്രവർത്തകരിലും ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിക്കുമ്പോഴാണ് ചാഴിക്കാടന്റെ രാഹുൽ ഭക്തി. കോട്ടയത്ത് രാഹുൽ ഗാന്ധി എത്തുന്നത് തനിക്കുവേണ്ടിയെന്ന് തോമസ് ചാഴികാടൻ പറഞ്ഞതു മുതൽ മണ്ഡലത്തിൽ ആശയക്കുഴപ്പം രൂപപ്പെട്ടിരുന്നു. കോട്ടയത്ത് എത്തിയ രാഹുലാകട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പേരുപറയാതെ ഇൻഡി മുന്നണി സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യണമെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. കോട്ടയത്ത് എത്തിയ രാഹുൽ ഗാന്ധി വോട്ട് ചോദിച്ചത് ഇൻഡി മുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടിയാണെന്നും മുന്നണി രൂപീകരണം മുതൽ താനും തോമസ് ചാഴികാടൻ എംപിയും ഇൻഡി മുന്നണിയുടെ പ്രവർത്തനത്തിന് പിന്തുണ നല്കിയിരുന്നതായും ജോസ് കെ. മാണി എംപി പറയുന്നു. യുഡിഎഫ് വോട്ടർമാരിൽ ആശയക്കുഴപ്പം ഉണ്ടാക്കി പരമാവധി വോട്ടുനേടാനാണ് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ശ്രമമെന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

Other news

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​റുടെ പേരും വോട്ടർപട്ടികയിലില്ല; ഹിയറിങ്ങിന് ഹാജരായി ര​ത്ത​ൻ യു.​​ ​ഖേ​ൽ​ക്കർ​

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​റുടെ പേരും വോട്ടർപട്ടികയിലില്ല; ഹിയറിങ്ങിന് ഹാജരായി ര​ത്ത​ൻ യു.​​...

കോട്ടയത്തുനിന്നും വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ കയറാം;  സർവീസ് ഇതുവഴി

കോട്ടയത്തുനിന്നും വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ കയറാം;  സർവീസ് ഇതുവഴി ന്യൂഡൽഹി: കേരളത്തിന് അനുവദിച്ച...

കപ്പടിച്ച് കണ്ണൂർ

കപ്പടിച്ച് കണ്ണൂർ തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ 64-ാം പതിപ്പിൽ കണ്ണൂർ ജില്ല...

വന്ദേഭാരത് സ്ലീപ്പർ സർവീസിന്റെ ആദ്യദിനം തന്നെ നാണക്കേട്

വന്ദേഭാരത് സ്ലീപ്പർ സർവീസിന്റെ ആദ്യദിനം തന്നെ നാണക്കേട് രാജ്യത്തെ അതിവേഗ ട്രെയിനായ വന്ദേഭാരതിന്റെ...

ആലപ്പുഴയ്ക്ക് പിന്നാലെ കണ്ണൂരിലും പക്ഷിപ്പനി; ഇരിട്ടിയിൽ കാക്കകൾ ചത്തുവീഴുന്നു, ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശം

കണ്ണൂർ: സംസ്ഥാനത്ത് പക്ഷിപ്പനി ഭീതി വർധിപ്പിച്ചുകൊണ്ട് കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലും എച്ച്5എൻ1...

ഏലം പുനർകൃഷിക്ക് ഹെക്ടറിന് ഒരു ലക്ഷം വരെ ധനസഹായം; അപേക്ഷിക്കേണ്ടത് ഇങ്ങനെ:

ഏലം പുനർകൃഷിക്ക് ഹെക്ടറിന് ഒരു ലക്ഷം വരെ ധനസഹായം ലോക ബാങ്കിന്റെ...

Related Articles

Popular Categories

spot_imgspot_img