കൽക്കിയുടെ പേരിൽ അറിയപ്പെടുമോ ഇനി ഇന്ത്യൻ സിനിമ; അദ്ഭുതങ്ങളുടെ വിസ്മയലോകം തീർത്ത് ട്രെയിലര്‍ എത്തി

വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘കൽക്കി 2898 എഡി’. The trailer of Kalki has been released now

https://bit.ly/Kalki2898ADTrailer

ഇന്ത്യന്‍ സിനിമാ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന കല്‍ക്കിയുടെ ട്രെയിലര്‍ ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുകയാണ്. അദ്ഭുതങ്ങളുടെ വിസ്മയലോകം തന്നെയാണ് സംവിധായകന്‍ നാഗ് അശ്വിന്‍ സൃഷ്ട്ടിച്ചിരിക്കുന്നത്.

3 മിനിറ്റ് നീളമുള്ള ട്രയിലറില്‍ പ്രഭാസിനെ കൂടാതെ അമിതാഫ് ബച്ചന്‍,ദീപിക പദുകോണ്‍,ശോഭന, ദിഷ പട്ടാണി തുടങ്ങിയവര്‍ എത്തുന്നു. ഭീകര വില്ലനായി ഒരു വൃദ്ധന്‍റെ രൂപഭാവത്തോടെ കമല്‍ഹാസന്‍ ട്രയിലറിനൊടുവില്‍ പ്രത്യക്ഷപ്പെടുന്നു.

സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം 600 കോടി എന്ന വമ്പന്‍ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ഭൈരവ എന്ന കഥാപാത്രമായാണ് പ്രഭാസ് എത്തുന്നത്. നേരത്തെ ചിത്രത്തിലെ ബുജി എന്ന വാഹനത്തിന്‍റെ ടീസറും മേകിംഗ് വീഡിയോയും പുറത്ത് വിട്ടിരുന്നു.

ജൂണ്‍ 27 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു.

ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് നിര്‍മ്മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’ എന്നാണ് റിപ്പോര്‍ട്ട്.

സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുക. സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്.

spot_imgspot_img
spot_imgspot_img

Latest news

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

Other news

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് എഴുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി പുന്നമട...

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല കണ്ണൂർ: വലിയ ശബ്ദം കെട്ടാണ് താൻ...

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധമെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം ജനീവ: വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരത്ത്...

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും തിരുവനന്തപുരം ∙ എംഎൽഎ രാഹുൽ...

Related Articles

Popular Categories

spot_imgspot_img