മോഷ്ടിക്കാൻ കയറിയതാണ്, മദ്യം കണ്ടപ്പോൾ അടിച്ചു പൂസായി എസി മുറിയിൽ കിടന്നുറങ്ങി, കയ്യോടെ പൊക്കി വീട്ടുകാർ

ഇന്ത്യയുടെ പല ഭാഗങ്ങളിലും താപനില കുതിച്ചുയരുന്നതിനിടെ, ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ വിചിത്രമായ ഒരു മോഷണ സംഭവം പുറത്തു വരുന്നു. പലരീതിയിലും കള്ളന്മാർ കുടുങ്ങുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇത്തരം ഒരു സംഭവം ഇത് ആദ്യമായിരിക്കും എന്നാണ് നെറ്റിസണ്സ് പറയുന്നത്.

ഒരു കള്ളന് പറ്റിയ അബദ്ധമാണിത്. മോഷ്ടിക്കാൻ കയറിയ വീട്ടിൽ എസി ഉണ്ടെന്ന് കണ്ടതോടെ കള്ളന്റെ മനസ്സിൽ കുളിർമഴ വീണു. കനത്ത ചൂടായതിനാൽ എസി ഒക്കെ ഓണാക്കി പതിയെ മോഷണം നടത്തുന്നതിനിടെയാണ് മദ്യം കണ്ണിൽപ്പെട്ടത്. ഇതോടെ കാര്യങ്ങൾ കൈവിട്ടു.

മൂക്കറ്റം മദ്യപിച്ച് എസിയും ഓണാക്കി കട്ടിലിൽ മൂടിപ്പുതച്ച് ഒറ്റ ഉറക്കം. ലഖ്‌നൗവിലെ ഇന്ദിരാനഗർ ഏരിയയിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം അരങ്ങേറിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു . വീട് ആളൊഴിഞ്ഞതായി കണ്ട മോഷ്ടാവ് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച് എസി ഓണാക്കി വിശ്രമിക്കുകയായിരുന്നു.

സമയത്താണ് വീടിന്റെ മുൻവശത്തെ ഗേറ്റ് തുറന്നിരിക്കുന്നത് കണ്ട് അയൽവാസികൾ വാരണാസിയിലുള്ള വീടിൻ്റെ ഉടമയെ വിളിച്ചത്. ഉടമ ഒട്ടും വൈകാതെ പോലീസിനെയും വിളിച്ചു. പോലീസ് വീട്ടിലെത്തി എസി മുറിയിൽ ഉറങ്ങിക്കിടക്കുന്ന മോഷ്ടാവിനെ കണ്ടെത്തി.

വൈറലായ ഫോട്ടോയിൽ കള്ളൻ ഉറങ്ങുന്നതും വലതു കൈയിൽ മൊബൈൽ ഫോണും പിടിച്ചിരിക്കുന്നതും കാണാം. പോലീസ് മോഷ്ടാവിനെ അറസ്റ്റ് ചെയ്യുകയും ഐപിസി സെക്ഷൻ 379 എ പ്രകാരം കേസെടുകുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

ഇൻഷൂറൻസുകൾക്ക് ഇനിമുതൽ 0 ജി.എസ്.ടി

ഇൻഷൂറൻസുകൾക്ക് ഇനിമുതൽ 0 ജി.എസ്.ടി ന്യൂഡൽഹി: ഇന്ത്യൻ നികുതി സംവിധാനത്തിൽ ചരിത്രപരമായ മാറ്റമെന്ന...

ലിസ്ബണിൽ റെയിൽവേ ട്രാം അപകടത്തിൽപ്പെട്ടു: 15 പേർ കൊല്ലപ്പെട്ടു

ലിസ്ബണിൽ റെയിൽവേ ട്രാം അപകടത്തിൽപ്പെട്ടു: 15 പേർ കൊല്ലപ്പെട്ടുപോർച്ചുഗലിലെ ലിസ്ബണിലെ വിനോദ...

ഏഷ്യന്‍ കപ്പ് യോഗ്യത; ഇന്ത്യക്ക് വിജയ തുടക്കം

ഏഷ്യന്‍ കപ്പ് യോഗ്യത; ഇന്ത്യക്ക് വിജയ തുടക്കം ദോഹ: എഎഫ്സി അണ്ടർ-23 ഏഷ്യൻ...

ലഹരിയുമായി മലയാളികളടക്കം ആറുപേർ പിടിയിൽ

ലഹരിയുമായി മലയാളികളടക്കം ആറുപേർ പിടിയിൽ ബെംഗളൂരു: ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്തു...

മത്സരപരീക്ഷകളിൽ സ്ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രം

മത്സരപരീക്ഷകളിൽ സ്ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രം ന്യൂഡൽഹി: മത്സരപരീക്ഷകളിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കു വേണ്ടി പരീക്ഷയെഴുതുന്ന...

പാലിന് നാല് മുതൽ അഞ്ച് രൂപ വരെ കൂട്ടിയേക്കും

പാലിന് നാല് മുതൽ അഞ്ച് രൂപ വരെ കൂട്ടിയേക്കും കോട്ടയം: സംസ്ഥാനത്ത് പാലിന്...

Related Articles

Popular Categories

spot_imgspot_img